For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2-3 കളി കൊണ്ട് അളക്കേണ്ടവനല്ല ഗില്‍!! സഞ്ജുവിനെ പറ്റി ഒന്നും മിണ്ടാതെ നെഹ്‌റ, പറഞ്ഞതിങ്ങനെ

ഇന്ത്യന്‍ ടി20 ഓപ്പണര്‍ റോളില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ശുഭ്മന്‍ ഗില്ലിനു പിന്തുണയുമായി മുന്‍ ഫാസ്്റ്റ് ബൗളറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കോച്ചുമായ ആശിഷ് നെഹ്‌റ. കഴിഞ്ഞ രണ്ടു സീണുകളായി ഗില്‍ ജിടിയുടെ ക്യാപ്റ്റനായതിനാല്‍ തന്നെ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ കൂടിയാണ് അദ്ദേഹം. ടി20യില്‍ കുറച്ചു ഇന്നിങ്‌സുകളിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വിലയിരുത്തേണ്ട ആളല്ല ഗില്ലെന്നും നെഹ്‌റ പറയുന്നു.

ഓപ്പണിങില്‍ തുടരെ പരാജയപ്പെട്ടിട്ടും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഗില്ലിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി കൂടി നല്‍തിയതോടെ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താനും കോച്ച് ഗൗതം ഗംഭീറിനു താല്‍പ്പര്യമില്ല. ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലും ഇല്ലാതിരുന്നിട്ടും ഇലവനിലെ സ്ഥിരം സാന്നിധ്യമാണ് ഗില്‍.

NEHRA GILL

ഗില്ലിനു പിന്തുണ

ടി20 ഓപ്പണര്‍ റോളിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ശുഭ്മന്‍ ഗില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും വലിയ പിന്തുണയാണ് ആശിഷ് നെഹ്‌റയില്‍ നിന്നും ലഭിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കവെയാണ് ശിഷ്യനെ അദ്ദേഹം പിന്തുണച്ചത്.

നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന താരത്തെ (ശുഭമന്‍ ഗില്‍) നോക്കൂ. ഐപിഎല്ലിനു ഇനി വെറും മൂന്നാഴ്ചകളാണ് ബാക്കിയുള്ളതെന്നു കരുതുക, എങ്കില്‍ പോലും എനിക്കു അസ്വസ്ഥതുണ്ടാവില്ല. കാരണം നിങ്ങള്‍ പറയുന്നത് ടി20 ഫോര്‍മാറ്റിനെ കുറിച്ചാണ്. ഞാന്‍ പറഞ്ഞത് ശരിയാണെങ്കില്‍ സൗത്താഫ്രിക്കയുമായി വെറും രണ്ടു ടി20കളില്‍ മാത്രമേ നമ്മള്‍ കളിച്ചിട്ടുള്ളൂ.

ഇതു നിങ്ങളുടെ കുഴപ്പമാണ്. ഇതു വളരെയ വേഗതയേറിയ ഫോര്‍മാറ്റാണ്. അന്താരാഷ്ട്ര ക്രിക്കറ്റോ, ഐപിഎല്ലോയാവട്ടെ ശുഭ്മന്‍ ഗില്ലിനെ പോലെയൊരു താരത്തെ രണ്ടോ, മൂന്നോ ടി20കളിലെ പ്രകടനത്തിന്റെ പേരില്‍ വിലയിരുത്തുകയാണെങ്കില്‍ അതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും നെഹ്‌റ വ്യക്തമാക്കി.

അതേസമയം, ഒരു വര്‍ഷത്തെ ഗ്യാപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഗില്‍ ഇതിനകം 14 മല്‍സരങ്ങളില്‍ ഓപ്പണറായി കളിച്ചു കഴിഞ്ഞു. ഇവയില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടുകയും ചെയ്തിട്ടില്ല. യുഎഅയില്‍ നടന്ന ഏഷ്യാ കപ്പ് മുതല്‍ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുകയാണ് ഗില്‍.

ഒരുപാട് ഓപ്ഷനുകള്‍

ശുഭ്മന്‍ ഗില്ലിനെ ഓപ്പണിങ് റോളില്‍ നിന്നും മാറ്റുകയാംണെങ്കില്‍ ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ടെങ്കിലും അതു ശരിയായ കാര്യമാവുമെന്നു തനിക്കു തോന്നുന്നില്ലെന്നാണ് ആശിഷ് നെഹ്‌റയുടെ അഭിപ്രായം.

GILL ABHISHEK

നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനു ഒരുപാട് ഓപ്ഷനുകളുണ്ട്. നിങ്ങള്‍ക്കു അഭിഷേക് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിങില്‍ നിന്നും വേണമെങ്കില്‍ മാറ്റാം. പകരം സായ് സുദര്‍ശനെയും റുതുരാജ് ഗെയ്ക്വാദിനെയും കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാം. നിങ്ങള്‍ക്കു അവരെയും ഒഴിവാക്കണമെങ്കില്‍ ഇഷാന്‍ കിഷനെയും വാഷിങ്ടണ്‍ സുന്ദറിനെയും ഓപ്പണിങില്‍ ഇറക്കാം.

മോശം കണക്കുകളുടെ പേരില്‍ കളിക്കാരെ മാറ്റുകയാണെങ്കില്‍ ഒരുപാട് ഓപ്ഷനുകള്‍ അവിടെ എല്ലായ്‌പ്പോഴുമുണ്ട്. പക്ഷെ നമ്മള്‍ ഈ തരത്തില്‍ ചെയ്യുകയാണെങ്കില്‍ അതു വളകെയധികം ബുദ്ധിമുട്ടായിരിക്കുമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഗില്ലിന്റെ ഫ്‌ളോപ്പ് ഷോയെ ന്യായീകരിക്കുകയും ഓപ്പണിങിലെ മറ്റു ഓപ്ഷനുകളെ കുറിച്ച് പറയുമ്പോഴും സഞ്ജു സാംസണിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ നെഹ്‌റ തയ്യാറായില്ല. നേരത്തേ ഓപ്പണിങ് റോളില്‍ മൂന്നു സെഞ്ച്വറികളടക്കം നേടി സഞ്ജു വിലസവെയാണ് അദ്ദേഹത്തെ മാറ്റി പകരം ഗില്ലിനെ ഈ റോളിലേക്കു കൊണ്ടുവന്നത്.

Story first published: Saturday, December 13, 2025, 11:38 [IST]
Other articles published on Dec 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+