For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അവരുടെ വാക്കുകള്‍ വിശ്വസിക്കരുത്! തഴയപ്പെട്ടതിനു പിന്നാലെ പ്രതികരിച്ച് പൃഥ്വി ഷാ

ഏകദിന ടീമില്‍ യുവതാരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും തഴയപ്പെട്ടവരില്‍ മുന്‍പന്തിയിലുള്ള താരമാണ് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. ഞായറാഴ്ച വൈകീട്ടായിരുന്നു ശിഖര്‍ ധവാനെ നായകനാക്കി ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

പാട്ടിധറും മുകേഷും പുതുമുഖങ്ങള്‍

പാട്ടിധറും മുകേഷും പുതുമുഖങ്ങള്‍

ഇന്ത്യയുടെ 16 അംഗ സംഘത്തിലെ രണ്ടു പുതുമുഖങ്ങള്‍ രജത് പാട്ടിധറും മുകേഷ് കുമാറുമായിരുന്നു. ഇവരെക്കൂടാതെ ഷഹബാസ് അഹമ്മദ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരും ഇന്ത്യയുടെ രണ്ടാംനിര സംഘത്തിലുണ്ട്. ടീമില്‍ നിന്നും തഴയപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വി പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

വാക്കുകളെ വിശ്വസിക്കുത്

വാക്കുകളെ വിശ്വസിക്കുത്

അവരുടെ വാക്കുകളെ വിശ്വസിക്കരുത്, അവരുടെ പ്രവര്‍ത്തികളില്‍ വിശ്വസിക്കൂ. കാരണം വാക്കുകള്‍ അര്‍ഥശൂന്യമാണെന്നു പ്രവര്‍ത്തികള്‍ തെളിയിക്കുമെന്നാണ് പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
പൃഥ്വി ആരുടെയും പേര് ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. പക്ഷെ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നതിന്റെ നിരാശ അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ പ്രകടമാണെന്നു കാണാം.

Also Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനും

ആരാധക പിന്തുണ

ആരാധക പിന്തുണ

സോഷ്യല്‍ മീഡിയയില്‍ ആരാധകരും പൃഥ്വി ഷായെ തഴഞ്ഞതിനെ വിമര്‍ശിച്ചും താരത്തെ പിന്തുണച്ചും രംഗത്തു വന്നിരുന്നു. നിങ്ങളുടെ സമയം വരും പൃഥ്വി ഷായെന്നായിരുന്നു ഒരു യൂസര്‍ താരത്തെ ആശ്വസിപ്പിച്ചത്.
ടീം മാനേജ്‌മെന്റുമായി പൃഥ്വി ഷായ്ക്ക് എന്തോ ഗുരുതരമായ പ്രശ്‌നമുണ്ട്. ഈ സ്‌ക്വാഡോടെ അതു സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

കാരണം വ്യക്തമാക്കണം

കാരണം വ്യക്തമാക്കണം

പൃഥ്വി ഷായെ ഫിറ്റ്‌നസ് കാരണമോ, അച്ചടക്കത്തിന്റെ പേരിലോ, മറ്റേതെങ്കിലും സാധുവായ കാരണത്താലോ അവഗണിക്കുകയാണെങ്കില്‍ എനിക്കു പ്രശ്‌നമൊന്നുമില്ല. പക്ഷെ ലിസ്റ്റ് എ ക്രിക്കറ്റില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടും എന്തുകൊണ്ടാണ് പൃഥ്വിയെ ഒഴിവാക്കിയതെന്ന കാരണം ദയവു ചെയ്ത് വിശദീകരിക്കണം. ഞങ്ങള്‍ വിശദീകരണം അര്‍ഹിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു.

Also Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

അവസാന മല്‍സരം

അവസാന മല്‍സരം

കഴിഞ്ഞ വര്‍ഷമാണ് പൃഥ്വി ഷാ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിന ക്രിക്കറ്റില്‍ കളിച്ചത്. ഇന്ത്യയുടെ രണ്ടാം നിര ടീം ശിഖര്‍ ധവാന് കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ സംഘത്തില്‍ പൃഥ്വിയും ഉള്‍പ്പെട്ടിരുന്നു.
അടുത്തിടെ സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡുമായി മൂന്നു ടി20കളില്‍ കളിച്ചപ്പോള്‍ പൃഥ്വി സംഘത്തിലുണ്ടായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ താരം ഒരു ഫിഫ്റ്റിയടക്കം 94 റണ്‍സ് നേടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച തുടക്കം

വ്യാഴാഴ്ച തുടക്കം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ലഖ്‌നൗവിലാണ് ആദ്യ മല്‍സരം. തുടര്‍ന്നുള്ള കളികള്‍ ഞായറാഴ്ച റാഞ്ചിയിലും 11ന് ചൊവ്വാഴ്ച ഡല്‍ഹിയിലും നടക്കും. എല്ലാ മല്‍സരങ്ങളും പകലും രാത്രിയുമായിട്ടാണ്. ഉച്ചയ്ക്കു 1.30നാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രജത് പാട്ടിധാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ്. അഹമ്മദ്, ഷര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Monday, October 3, 2022, 11:47 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+