For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു? സംഭവം ഡ്രസിങ് റൂമില്‍!! നടന്നതിങ്ങനെ, വീഡിയോ

റാഞ്ചി: സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കം തന്നെയാണ് ടീം ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. റണ്‍മഴ കണ്ട ത്രില്ലറില്‍ 17 റണ്‍സിന്റെ വിജയമാണ് കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ ആഘോഷിച്ചത്. 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സൗത്താഫ്രിക്കന്‍ ടീം നാലു ബോളുകള്‍ ശേഷിക്കെ 332 റണ്‍സിനു കീഴടങ്ങുകയായിരുന്നു.

ഈ മല്‍സരത്തിനു പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുമാണ് ദൃശ്യങ്ങളിലള്ളത്. 57 റണ്‍സുമായി കളിയില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ ഹിറ്റ്മാന് സാധിക്കുകയും ചെയ്തിരുന്നു.

ROHIT GAMBHIR

ഡ്രസിങ് റൂമില്‍ സംഭവിച്ചതെന്ത്?

റാഞ്ചിയില്‍ നടന്ന ഏകദിനത്തിലെ വിജയത്തിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ തിരികെയെത്തിയതിനു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍. കോച്ച് ഗൗതം ഗംഭീറും രോഹിത് ശര്‍മയും തമ്മിലുള്ള ചൂടേറിയ ചര്‍ച്ചകളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

രണ്ടു പേരും വളരെയധികം ഗൗരവത്തിലാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ചില കാര്യങ്ങളില്‍ ഗംഭീറും രോഹിത്തും തമ്മില്‍ ചലി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നു തന്നെയാണ് വ്യക്തമാവുന്നത്. ഈ മല്‍സരവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്നു വീഡിയോയില്‍ നിന്നും ഉറപ്പിക്കാം. മാത്രമല്ല, ഷോട്ട് കളിക്കുന്നതിന്റെ ആംഗ്യവു രോഹിത് ഇതിനിടെ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വച്ച് രോഹിത്തും കോലിയും തമ്മിലുള്ള ചൂടിയേറിയ സംസാരം. വീഡിയോ കാണാം

സൗത്താഫ്രിക്കന്‍ താരങ്ങളുടെ അഗ്രസീവ് ബാറ്റിങ് കളിയുടെ അവസാനം വരെയും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ, അതോ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചാണോ രോഹിത്തു ഗംഭീറും ചര്‍ച്ച ചെയ്തതെന്നു വ്യക്തമല്ല. മാര്‍ക്കോ യാന്‍സണിന്റെ ഇടിവെട്ട് ഇന്നിങ്‌സ് ഇന്ത്യയെ ശരിക്കും വിമര്‍ശിച്ചിരുന്നു.

മാത്യു ബ്രീറ്റ്‌സ്‌കെയും യാന്‍സണും 90 പ്ലസ് റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയപ്പോള്‍ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുമോയെന്നു പോലും ഭയപ്പെട്ടു. ക്യാപ്റ്റന്‍ രാഹുലിന്റെ തന്ത്രങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ രോഹിത് ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് കുല്‍ദീപ് യാദവിന്റെ ഒരേ ഓവറില്‍ യാന്‍സണിനെയും ബ്രീറ്റ്‌സ്‌കെയെയും മടക്കി കളിയിലേക്കു ഇന്ത്യ തിരികെ വന്നത്.

ഫോം തുടര്‍ന്ന് രോക്കോ

2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പങ്കാളിത്തം സംബന്ധിച്ച് ചോദ്യങ്ങളുയരവെ ബാറ്റ് കൊണാണ് ഇരുവരും മറുപടി നല്‍കുന്നത്. നേരത്തേ കളിച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓരോ സെഞ്ച്വറിും ഫിഫ്റ്റിയും കുറിക്കാന്‍ രോഹിത്തിനായരുന്നു. കോലിയാവട്ടെ ഒരു ഫിഫ്റ്റിയും നേടി.

ROHIT SHARMA

ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും രോക്കോ ഫോം ആവര്‍ത്തിക്കുകയാണ്. കരിയറിലെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് റാഞ്ചി ഏകദിനത്തില്‍ കോലി ബാറ്റ് വീശിയത്. 135 റണ്‍സടിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. 120 ബേളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 11 ഫോറും ഏഴു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

രോഹിത്താവട്ടെ 51 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കമാണ് 57 റണ്ടസിലെത്തിയത്. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ രോക്കോയ്ക്കു സാധിച്ചിരുന്നു. 109 ബോളില്‍ ഇരുവരും നേടിയത് 136 റണ്‍സാണ്. ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും രോഹിത്- കോലി സഖ്യമാണ്.

Story first published: Monday, December 1, 2025, 11:52 [IST]
Other articles published on Dec 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+