For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എല്ലാത്തിനും കാരണം മുംബൈ ഇന്ത്യന്‍സും ഹാര്‍ദിക്കും! ഇതു പഴയ രോഹിത്തല്ല?

സെഞ്ചൂറിയന്‍: ലോകകപ്പില്‍ അഗ്രസീവ് ക്യാപ്റ്റന്‍സിയും സ്‌ഫോടനാത്മക ബാറ്റിങുമെല്ലാം കാഴ്ചവച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റില്‍ എന്തു സംഭവിച്ചുവെന്ന ഞെട്ടലിലാണ് ആരാധകര്‍. കാരണം ലോകകപ്പിലെ രോഹിത്തിനെയല്ല സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ കണ്ടത്.

ടെസ്റ്റിലുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷ അത്ര മികച്ചതായിരുന്നില്ല. മാത്രമല്ല കളിക്കളത്തില്‍ മികച്ച തീരുമാനങ്ങളെടുക്കുന്നതിലും രോഹിത് പരാജയപ്പെട്ടു. ഹിറ്റ്മാന്റെ ഈ വന്‍ വീഴ്ചയ്ക്കു പ്രധാന കാരണം അദ്ദേഹത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സാണോയെന്നു സംശയിക്കേണ്ടി വരും.

ROHIT SHARMA

കാരണം ദിവസങ്ങള്‍ക്കു മുമ്പായിരുന്നു തികച്ചും നാടകീയമായി രോഹിത്തിനെ നായകസ്ഥാനത്തു നിന്നും മുംബൈ പുറത്താക്കിയത്. പകരം ടീമിലേക്കു തിരികെ കൊണ്ടുവന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇത്തരമൊരു നീക്കം മുംബൈ നടത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ക്കു പോലും വലിയ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറ എന്നിവര്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുംബൈ വിടാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

കൂടാതെ ട്രേഡ് വിന്‍ഡോയില്‍ രോഹിത്തും മുംബൈ വിടാന്‍ തയ്യാറെടുക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ രോഹിത്തിനെ സ്വന്തമാക്കാന്‍ മുംബൈയെ സമീപിച്ചെങ്കിലും അവര്‍ ഇതു തള്ളുകയായിരുന്നുവെന്നാണ് വിവരം.

മുംബൈ ടീമിന്റെ ആരാധകരും വലിയ രോഷവും നിരാശയുമാണ് രോഹിത്തിനെ നീക്കിയതിനെതരേ പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളോളം മുംബൈയെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും മുംബൈയ്ക്കു വലിയ ഇടിവ് നേരിട്ടിരുന്നു. ഈ സംഭവ വികാസങ്ങള്‍ക്കു ശേഷം രോഹിത് ഇന്ത്യക്കു വേണ്ടി ആദ്യമായി കളിച്ച മല്‍സരമായിരുന്നു സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റ്.

നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിന്റെ മുറിവ് രോഹിത്തില്‍ ഇനിയും ഉണങ്ങിയിട്ടില്ല. പൊതുവേദികളിലടക്കം പലപ്പോഴും വളരെ ദുഖിതനായാണ് അദ്ദേഹം കാണപ്പെട്ടിരുന്നത്. ഇതിനിടെയാണ് നായകസ്ഥാനത്തു നിന്നു പുറത്താക്കി മുംബൈ ഇന്ത്യന്‍സ് വീണ്ടും രോഹിത്തിനെ മാനസികമായി കൂടുതല്‍ തളര്‍ത്തിയത്.

അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിക്കൊടുത്ത മുംബൈയില്‍ നിന്നും ഇങ്ങനെയൊരു ചതി അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നോ, രണ്ടോ സീസണിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്നുമൊഴിഞ്ഞ ശേഷം മാത്രമേ പുതിയൊരു ക്യാപ്റ്റനെ മുംബൈ നിയമിക്കൂയെന്ന വിശ്വാസത്തിലായിരുന്നു രോഹിത്. പക്ഷെ ഇതു തെറ്റിച്ചുകൊണ്ടാണ് മുംബൈ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും നീക്കിയത്.

ഈ കാരണങ്ങളാല്‍ തന്നെ മാനസികവും ശാരീരികവുമായി വളരെ തളര്‍ന്ന അവസ്ഥയിലായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലുടനീളം രോഹിത് കാണപ്പെട്ടത്. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങിലെയും അദ്ദേഹത്തിന്റെ ഫ്‌ളോപ്പ് ഷോയ്ക്കു പ്രധാന കാരണം ഇതു തന്നെയായിരിക്കാം.

ROHIT SHARMA

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത രോഹിത് രണ്ടാമിന്നിങ്‌സില്‍ ഡെക്കായും ക്രീസ് വിടുകയായിരുന്നു. 2019ല്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചതിനു ശേഷം അദ്ദേഹം ഡെക്കായതും ഇതാദ്യമായിട്ടാണ്.

ബാറ്റിങില്‍ പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന രോഹിത്തിനെയാണ് ആദ്യ ടെസ്റ്റില്‍ കണ്ടത്. അവസാനമായി കളിച്ച ലോകകപ്പില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന താരമാണ് അദ്ദേഹം.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാനും സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രോഹിത്തിനായില്ല. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സിനിടെ ലഞ്ച് ബ്രേക്കിനു ശേഷം പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു പകരം അദ്ദേഹം ശര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് അദ്ദേഹം പരീക്ഷിച്ചത്. മനസ്സ് കൊണ്ട് കളിയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് രോഹിത്തിന്‍റെ ഈയൊരു അബദ്ധം ശരിവയ്ക്കുന്നത്.

Story first published: Friday, December 29, 2023, 7:40 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+