ധരംശാല: സൗത്താഫ്രിക്കയുമായുള്ള ആദ്യ രണ്ടു ടി20കളിലും ബെഞ്ചിലിരുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു മൂന്നാമങ്കത്തില്‍ നറുക്കുവീഴുമോ? ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്നത് ഇക്കാര്യമാണ്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് ധരംശാലയിലാണ് മൂന്നാം ടി20 നടക്കാനിരിക്കുന്നത്. ഇരുടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ പ്രധാനപ്പെട്ടതുമാണ്.
അതിനിടെ മുല്ലന്‍പൂരിലെ രണ്ടാം ടി20ക്കു ശേഷുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയുമാണ് ഇതിലുള്ളത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.

സംഭവമിങ്ങനെ
രണ്ടാം ടി20യിലേറ്റ 51 റണ്‍സിന്റെ കനത്ത തോല്‍വിക്കു ശേഷം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറുമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വളരെ ഗൗരവത്തോടെ സംസാരിച്ചുകൊണ്ട് നടന്നു പോവുന്നതാണ് വീഡിയോയിലുള്ളത്. പക്ഷെ എന്താണ് ഇരുവരും തമ്മില്‍ സംസാരിച്ചത് എന്ന കാര്യം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നില്ല.
ടീമിനേറ്റ ഞെട്ടിക്കുന്ന പരാജയത്തെ കുറിച്ച് തന്നെയാവാം ഇരുവരും സംസാരിച്ചെന്നു ശരീരപഭാഷയില്‍ നിന്നും ഊഹിച്ചെടുക്കാം. ഹാര്‍ദിക്കും ഗംഭീറും ടീമിനേറ്റ തിരിച്ചടിയില്‍ ഏറെ അസ്വസ്ഥരാണെന്നു വായിച്ചെടുക്കാവുന്നതാണ്. ടീമിനു എവിടെയാണ് പിഴച്ചതെന്നും എന്തൊക്കെ മാറ്റങ്ങളാണ് അനിവാര്യമെന്നും ഇവര്‍ ചര്‍ച്ച ചെയ്തിരിക്കാം.
രണ്ടാം ടി20ക്കു ശേഷം ഗംഭീറുമായി സംസാരിക്കുന്ന ഹാര്‍ദിക്, വീഡിയോ കാണാം
അതിനിടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ആരാധകര്‍ ഈ വീഡിയോയെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അതായത് ഓപ്പണിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന ശുഭ്മന്‍ ഗില്ലിനെ മാറ്റി പകരം സഞ്ജുവിനെ കളിപ്പിക്കുന്നതിവെ കുറിച്ചാണ് ഹാര്‍ദിക് വാദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അവകാശപ്പെടുന്നത്.
സഞ്ജുവിനെ ഹര്‍ദിക് പിന്തുണയ്ക്കാനുള്ള കാരണവും ഇവര്‍ എടുത്തു കാണിക്കുന്നുണ്ട്. ഹാര്‍ദിക്കും ഗില്ലും തമ്മില്‍ അത്രനല്ല രസത്തിലല്ല. ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷുമുണ്ട്. കഴിഞ്ഞ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കളിക്കിട ഇതു ലോകം കാണുകയും ചെയ്തിട്ടുള്ളതാണ്.
ടോസിനു ശേഷം മുംബൈ ക്യാപ്റ്റനായ ഹാര്‍ദിക് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ മൈന്‍ഡ് പോലും ചെയ്യാതെഗില്‍ ഒഴിഞ്ഞു മാറിയിരുന്നു. ഇതു പിന്നീട് വലിയ വിവാദമായി മാറുകയും ചെയ്തതോടെു ഗില്ലിനു വിശദീകരണവുമായി രംഗത്തു വരേണ്ടിയും വന്നു.
തനിക്കും ഹാര്‍ദിക്കിനുമിടയില്‍ യാതൊരു തരത്തിലുമുള്ള പിണക്കലുമില്ലെന്നായിരുന്നു ഗില്‍ അവകാശപ്പെട്ടത്. പക്ഷെ ഇവര്‍ക്കിയില്‍ ഇപ്പോഴും സൗന്ദര്യപ്പിണക്കുമുണ്ടെന്നാണ് സഞ്ജുവിന്റെ ആരാധകക്കൂട്ടം സോഷ്യല്‍ മീഡിയയില്‍ അവകരാശപ്പെടുന്നത്.

അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ നിന്നും ഗില്‍ പുറത്താവണമെന്ന മോഹം ഹാര്‍ദിക്കിനുണ്ടെന്നും അതിനാല്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കാനാണ് കോച്ചിനോടു വാദിച്ചതെന്നുമാണ് ഫാന്‍സിന്റെ ഭാഷ്യം.
പക്ഷെ ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം സംശയമാണ്. കാരണം ഗില്ലുമായി അത്ര നല്ല സൗഹൃദമില്ലെന്നതു പോലെ തന്നെ സഞ്ജുവുമായും ഹാര്‍ദിക്കിനു വലിയ അടുപ്പമുണ്ടോയെന്നതും സംശയമാണ്.
അതേസമയം, രണ്ടാം ടി20യില്‍ ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഒരുപോലെ പാളിയതാണ് ഇന്ത്യന്‍ പരാജയത്തിനു കാരണം. ബൗളിങില്‍ ടീമിന്റെ നിര്‍ണായക താരമായ അര്‍ഷ്ദീപ് സിങ് ഒരോവറില്‍ ഏഴു വൈഡുകളടക്കം 13 ബോളുകളെറിഞ്ഞ് നാണക്കേടിന്റെ ലോക റെക്കോര്‍ഡിനൊപ്പം എത്തിയിരുന്നു. പിന്നീട് ബാറ്റിങില്‍ ഗില്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരല്ലൊം നിരാശപ്പെടുത്തുകയും ചെയ്തു.