Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം 4ന് 102, പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞ് റിഷഭ്!! തുറന്നടിച്ച് സ്റ്റെയ്ന്‍, പറഞ്ഞതിങ്ങനെ

ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയമെന്ന നാണക്കേടിന്റെ വക്കിലാണ് ടീം ഇന്ത്യ. ഈ മല്‍സരം ഇനി സമനിലയിലെങ്കിലും അവസാനിപ്പിക്കാനായാല്‍ ഇന്ത്യയെ സംബന്ധിച്ച് വിജയത്ത്ിനു തുല്യമായിരിക്കും അത്.

സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 489 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഏഴു വിക്കറ്റിനു 185 റണ്‍സെന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കു വേണ്ടത് 29 റണ്‍സുമാണ്.

ഈ ടെസ്റ്റില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പുറത്താവലിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. എട്ടു ബോളില്‍ ഒരു സിക്‌സറടക്കം ഏഴു റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനു നേടാനായുള്ളൂ.

RISHABH PANT

റിഷഭിന്റെ പുറത്താല്‍

മൂന്നംദിനം ആദ്യ സെഷനിലെ 35ാമത്തെ ഓവറിലാണ് ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ അഞ്ചാമനായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസിലെത്തുന്നത്. സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളിലാണ് സായ് സുദര്‍ശന്‍ പുറത്തായത്. 40 ബോളില്‍ 15 റണ്‍സെടുത്ത അദ്ദേഹത്തെ മിഡ് വിക്കറ്റില്‍ കണ്ണഞ്ചിക്കുന്ന ക്യാച്ചിലൂടെ റയാന്‍ റിക്കെല്‍റ്റണ്‍ പുറത്താക്കുകയായിരുന്നു.

ഇതോടെ ഇന്ത്യ മൂന്നിന് 96. റിഷഭ് ക്രീസിലേക്കു വരുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ധ്രുവ് ജുറേലായിരുന്നു ക്രീസില്‍. കളിയിലേക്കു തിരികെ വരാന്‍ ഇന്ത്യക്കു വലിയൊരു കൂട്ടുകെട്ട് അനിവാര്യമായിരുന്ന സമയം. ഹാര്‍മറിനെതിരേ ആദ്യ ബോളില്‍ റിഷഭിനു റണ്ണില്ല. എന്നാല്‍ അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി കിടിലനൊരു സിക്‌സര്‍ പായിക്കുകയായിരുന്നു.

മാര്‍ക്കോ യാന്‍സണെറിഞ്ഞ അടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമെടുക്കാതെ ജുറേല്‍ പുറത്തായതോടെ ഇന്ത്യ ശരിക്കും ഞെട്ടി. പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ കേശവ് മഹാരാജാണ് മടക്കിയത്. ടീം നാലിനു 102 റണ്‍സില്‍ നില്‍ക്കെ റിഷഭില്‍ നിന്നും ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ടീമും ആരാധകരുമെല്ലാം പ്രതീക്ഷിച്ചത്. ഈ ഓവറിനു പിന്നാലെ കളി ടീ ബ്രേക്കിനു പിരിഞ്ഞു.

മല്‍സരം പുനരാരംഭിച്ച ശേഷം ഹാര്‍മറാണ് ആദ്യ ഓവര്‍ എറിഞ്ഞത്. മൂന്നു റണ്‍സും ഇന്ത്യക്കു ലഭിച്ചു. അടുത്ത ഓവര്‍ യാന്‍സണായിരുന്നു. സ്‌ട്രൈക്ക് നേരിട്ട റിഷഭിനു ആദ്യ ബോളില്‍ റണ്ണെടുക്കാനായില്ല. എന്നാല്‍ അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി അദ്ദേഹം ഒരു വമ്പന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ കെയ്ന്‍ വെറയ്‌നുടെ കൈകളില്‍.

RISHABH PANT

റിഷഭ് അതിനെതിരേ റിവ്യു എടുത്തെങ്കിലും റീപ്ലേയില്‍ എഡ്ജുണ്ടെന്നു വ്യക്തമായതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവച്ചു. സ്തബ്ധനായി അല്‍പ്പസമയം നിന്ന റിഷഭ് പിന്നാലെ ക്രീസ് വിടുകയുമായിരുന്നു.

വിമര്‍ശിച്ച് സ്റ്റെയ്ന്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിട്ടും തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് വിക്കറ്റ് പാഴാക്കിയ റിഷഭ് പന്തിനെതിരേ സോഷ്യല്‍ മീഡിയയിലാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍ രംഗത്തുവന്നത്. ഇതു വെറുമൊരു ബുദ്ധിശൂന്യമായ ഷോട്ടാണെന്നായിരുന്നു റിഷഭിനെ വിമര്‍ശിച്ച് എക്‌സില്‍ സ്‌റ്റെയ്ന്‍ കുറിച്ചത്.

Story first published: Monday, November 24, 2025, 15:20 [IST]
Other articles published on Nov 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+