Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: എത്ര അകലെക്കൂടിയാണ് ബോള്‍ പോയത്? കോലി ചെയ്തത് അബദ്ധമെന്ന് ഗവാസ്‌കര്‍

1

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറത്തായ രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. തുടരെ രണ്ടാമിന്നിങ്‌സിലും ഒരേ രീതിയിലാണ് കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്. ബൗളറുടെ കാര്യത്തില്‍ മാത്രമായിരുന്നു വ്യത്യാസം. ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. ലുംഗി എന്‍ഗിഡിയുടെ ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഡ്രൈവിനു ശ്രമിച്ച കോലിയെ ഫസ്റ്റ് സ്ലിപ്പില്‍ വിയാന്‍ മുള്‍ഡര്‍ ക്യാച്ചെടുക്കുകയായിരുന്നു. രണ്ടാമന്നിങ്‌സില്‍ 18 റണ്‍സെടുത്ത അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് മാര്‍ക്കാ ജാന്‍സണാണ്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ കോലി ഡ്രൈവിനു ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു. എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടുകയായിരുന്നു.

ടെസ്റ്റില്‍ കോലിയുടെ ഷോട്ട് സെലക്ഷന്‍ വളരെ മോശമായിരുന്നുവെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഓഫ് സ്റ്റംപിന് വളരെയധികം പുറത്ത് കൂടെയാണ് പന്ത് പോയത്. വിരാട് എത്ര അകലെയാണ് ഷോട്ട് കളിച്ചതെന്നു നോക്കൂ. ആദ്യ ഇന്നിങ്‌സിലെ പുറത്താവലിനിനു സമാനമായിരുന്നു ഇതെന്നും ഗവാസ്‌കര്‍ വിലയിരുത്തി. വളരെ ലൂസ് ഷോട്ടായിരുന്നു അത്. ലഞ്ച് ബ്രേക്കിനു ശേഷമുള്ള ആദ്യ ബോളുമായിരുന്നു. എല്ലാ ബാറ്ററും ക്രീസിലെത്തിയാല്‍ സ്വയം കുറച്ച് സമയം നല്‍കും. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു ആവശ്യവുമാണ്.

2

ഡ്രിങ്ക് ബ്രേക്കായാല്‍പ്പോലും നിങ്ങള്‍ സ്വന്തം ബാറ്റിങിനെക്കുറിച്ച് ചിന്തിക്കുകയും അത് പുനര്‍ ക്രമീകരിക്കാന്‍ ശ്രമിക്കുകയും വേണം. കോലിയാവട്ടെ വളരെയധികം അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ്. ചിലപ്പോള്‍ വേഗം റണ്ണെടുത്ത് ഡിക്ലയര്‍ ചെയ്യാനായിരിക്കും അദ്ദേഹം ശ്രമിച്ചിട്ടുണ്ടാവുക. പക്ഷെ സ്ഥിരമായി ടീമുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍, പ്രത്യേകിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെടുത്താല്‍ വേഗം പുറത്താവുകയാണെ ചെയ്യാറുള്ളതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു. കോലി തീര്‍ച്ചയായും ഷോട്ടിനൊന്നും മുതിരാതെ ഒഴിവാക്കേണ്ട ബോളായിരുന്നു അത്. പക്ഷെ അദ്ദേഹം അതു ചെയ്തില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയ്ക്കു 305 റണ്‍സ് വിജയലക്ഷ്യം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 305 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യന്‍ ടീം നല്‍കിയത്. 130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം രണ്ടാമിന്നിങ്‌സില്‍ 174 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങില്‍ സൗത്താഫ്രിക്ക നാലാംദിനം മൂന്നാം സെഷനില്‍ 30 ഓവറില്‍ രണ്ടു വിക്കറ്റിന് 69 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 236 റണ്‍സ് കൂടി വേണം.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 34 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. കെഎല്‍ രാഹുല്‍ (23), അജിങ്ക്യ രഹാനെ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും മാര്‍ക്കോ ജാന്‍സണും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റുകളെടുത്തു.

Story first published: Wednesday, December 29, 2021, 20:47 [IST]
Other articles published on Dec 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+