Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മൂന്നാം ടെസ്റ്റില്‍ മൂന്ന് മാറ്റമോ? കോലിയെത്തും, റിഷഭ് തെറിച്ചേക്കും!- സാധ്യതാ ഇലവന്‍

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ചൊവ്വാഴ്ച മുതല്‍ കേപ്ടൗണില്‍ തുടക്കമാവും. പരമ്പരയില്‍ ഇരുടീമുകളും ഓരോ മല്‍സരം വീതം ജയിച്ച് 1-1ന് ഒപ്പാമായതിനാല്‍ മൂന്നാമങ്കം തീപാറുമെന്നുറപ്പാണ്. പരിക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. പക്ഷെ അതിനു കഴിയണമെങ്കില്‍ മൂന്നാം ടെസ്റ്റില്‍ കോലിക്കും സംഘത്തിനും എന്തുവില കൊടുത്തും വിജയിച്ചേ തീരൂ. ജൊഹാനസബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വന്‍ പരാജയമേറ്റു വാങ്ങിയ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇറങ്ങുക. ഇവ എന്തൊക്കെയാവുമെന്നു പരിശോധിക്കാം.

 വിഹാരിക്കു പകരം കോലി

വിഹാരിക്കു പകരം കോലി

ക്യാപ്റ്റന്‍ വിരാട് കോലിയുടെ മടങ്ങിവരവോടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും വഴിമാറിക്കൊടുക്കേണ്ടി വരിക ഹനുമാ വിഹാരിക്കായിരിക്കും. രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുന്നത് തീര്‍ച്ചയായും നിരാശാജനകമാണ്.
രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സായിരുന്നു വിഹാരി നേടിയത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 84 ബോളില്‍ 40 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇന്ത്യന്‍ ടോട്ടല്‍ 260 വരെയെത്തിച്ചത് വിഹാരിയുടെ ഈ ഇന്നിങ്‌സ് തന്നെയായിരുന്നു. പക്ഷെ കോലി വരുന്നതോടെ വിഹാരിക്കു ഒഴിഞ്ഞുകൊടുക്കുകയല്ലാതെ മറ്റു വഴികളില്ല. മോശം ഫോമിലായിരുന്ന ചേതേശ്വര്‍ പുജാരയും മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ ഫിഫ്റ്റികളുമായി താളം വീണ്ടെടുത്തിരുന്നു. ഇതോടെ വിഹാരിക്കു ടീമില്‍ തുടരാമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. അനുഭവസമ്പത്തുള്ള, പഴയ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുന്ന പുജാര, രഹാനെ എന്നിവരെ മൂന്നാം ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പായിരിക്കുകയാണ്.

 സിറാജ് കളിച്ചേക്കില്ല

സിറാജ് കളിച്ചേക്കില്ല

യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കില്ല. രണ്ടാം ടെസ്റ്റിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. ഇതു ടീമിന്റെ പ്രകടനത്തെയും ബാധിച്ചതായി കോച്ച് രാഹുല്‍ ദ്രാവിഡ് മല്‍സരശേഷം പറഞ്ഞിരുന്നു.
ആദ്യ ഇന്നിങ്‌സിനിടെയാണ് സിറാജിന്റെ കാല്‍പേശിക്കു പരിക്കേറ്റത്. അദ്ദേഹം ഇപ്പോള്‍ 100 ശതമാനം ഫിറ്റല്ല. മൂന്നാം ടെസ്റ്റിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയവുമാണ്.
സിറാജിനെ ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം ഇനിയുള്ള ദിവസങ്ങളില്‍ നിരീക്ഷിക്കും. ഒരുപാട് ടെസ്റ്റ് മല്‍സരങ്ങള്‍ ഇനി വരാനിരിക്കുന്നതിനാല്‍ ധൃതി പിടിച്ച് സിറാജിനെ ടീമിലേക്കു തിരിച്ചു കൊണ്ടുവന്ന് റിസ്‌കെടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. സിറാജ് പൂര്‍ണ ഫിറ്റല്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കും. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ സിറാജിനു പകരം അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചേക്കുമെന്ന് ദ്രാവിഡ് സൂചനയും നല്‍കിയിട്ടുണ്ട്.

 റിഷഭിനു പകരം സാഹ?

റിഷഭിനു പകരം സാഹ?

ഇന്ത്യന്‍ ടീമിലെ മൂന്നാമത്തെ മാറ്റത്തിന് സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം. എങ്കിലും പൂര്‍ണമായി സാധ്യത തള്ളാനും കഴിയില്ല. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുറത്തിരുത്തി വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ ഇന്ത്യ അവസാന ടെസ്റ്റില്‍ കളിപ്പിച്ചേക്കുമേന്ന് ചില അഭ്യൂഹങ്ങളുണ്ട്. റിഷഭിന്റെ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ആര്‍ക്കും പരാതിയില്ലെങ്കിലും ബാറ്റിങില്‍ ഇതല്ല സ്ഥിതി. ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തെ ഇപ്പോള്‍ ഒട്ടും വിശ്വസിക്കാന്‍ സാധിക്കില്ല.

1

രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ റിഷഭ് പുറത്തായ രീതി കുറച്ചൊന്നുമല്ല കോലാഹലമുണ്ടാക്കിയത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തിയ അദ്ദേഹം നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ കയറിയടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഫിഫ്റ്റികള്‍ നേടിയ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും അടുത്തടുത്ത ഓവറുകള്‍ പുറത്തായതിന്റെ ഞെട്ടലില്‍ ഇന്ത്യ നില്‍ക്കവെയായിരുന്നു റിഷഭിന്റെ ഈ സാഹസം. ക്ഷമയോടെ ബാറ്റ് വീശി ടീമിനെ ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുന്നതിനു പകരം തീര്‍ത്തും നിരുത്തരവാദപരമായി റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ ടീം മാനേജ്‌മെന്റിനു നിരാശയും രോഷവുമുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരക്കം എല്ലാവരും അസംതൃപ്തരാണ്. മാത്രമല്ല ടെസ്റ്റിലെ അവസാനത്തെ 13 ഇന്നിങ്‌സുകളെടുത്തുകയാണെങ്കില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ റിഷഭിനു പകരം കൂടുതല്‍ പരിചയസമ്പത്തും പക്വതയുമുള്ള സാഹയെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ കളിപ്പിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് സാഹ അവസാനമായി കളിച്ചത്. ഇതില്‍ മികച്ച ഇന്നിങ്‌സ് കളിച്ച അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

 കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്/ വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/ ഇഷാന്ത് ശര്‍മ/ ഉമേഷ് യാദവ്.

Story first published: Friday, January 7, 2022, 19:17 [IST]
Other articles published on Jan 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+