
വിരാട് കോലി മടങ്ങിയെത്തുന്നതോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഉയിര്‍ത്തൈഴുന്നേല്‍പ്പിന് കച്ചമുറുക്കുയാണ് ടീം ഇന്ത്യ. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയോടേറ്റ കനത്ത തോല്‍വി ഇന്ത്യയുടെ കണ്ണ് തുറപ്പിച്ചുകഴിഞ്ഞു. പരിചയസമ്പത്ത് കുറവാണെങ്കിലും അത്ര അനായാസം സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കന്നി പരമ്പര വിജയം സ്വന്തമാക്കുക ഇന്ത്യക്കു എളുപ്പമാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാവുകയും ചെയ്തു.
ഇനി കേപ്ടൗണ്‍ അഗ്നിപരീക്ഷയാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് സൗത്താഫ്രിക്കയുടെ പ്രിയപ്പെട്ട വേദികളിലൊന്നായ കേപ്ടൗണില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ട് ഇറങ്ങുക. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇതുവരെ സൗത്താഫ്രിക്കയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. രണ്ടു തവണ സമനില നേടിയെടുക്കാന്‍ സാധിച്ചുവെന്നതു മാത്രമാണ് ഇന്ത്യത്തു ഇവിടെ അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം. മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യ ഇവിടെ തോല്‍ക്കുകയും ചെയ്തു. അവസാനമായി കേപ്ടൗണില്‍ കളിച്ച ടെസ്റ്റില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

സൗത്താഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയ്ക്കു തകര്‍പ്പന്‍ റെക്കോര്‍ഡാണ് കേപ്ടൗണിലുള്ളത്. ഇവിടെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം വീഴ്ത്തിയത് 35 വിക്കറ്റുകളാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറ്റവുമധികം ഭയപ്പെടേണ്ടതും അദ്ദേഹത്തെയാണ്. സെഞ്ചൂറിയന്‍, ജൊഹാനസ്ബര്‍ഗ് എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും റബാഡ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു.
റബാഡയ്ക്കു മാത്രമല്ല സൗത്താഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറുടെയും പ്രിയപ്പെട്ട ടെസ്റ്റ് വേദി കൂടിയാണ് കേപ്ടൗണ്‍. ഇവിടെ 10 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 708 റണ്‍സ് ഇവയില്‍ നിന്നും അടിച്ചെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ വിജയശില്‍പ്പിയായിരുന്നു എല്‍ഗര്‍. ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 96 റണ്‍സുമായി സൗത്താഫ്രിക്കയുടെ വിജയം പൂര്‍ത്തിയാക്കിയത് അദ്ദേഹമായിരുന്നു. 188 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും എല്‍ഗറായിരുന്നു.
അതേസമയം, ടെസ്റ്റില്‍ അവിശ്വസനീയ പ്രകടനമാണ് ചില വേദകളില്‍ ഇന്ത്യ നടത്തുന്നത്. 2021നു ശേഷമുള്ള കണക്കുകളെടുത്താല്‍ നേരത്തേ ഒരിക്കല്‍പ്പോലും ജയിക്കാനായിട്ടില്ലാത്ത വേദികളില്‍ ഇന്ത്യക്കു ടെസ്റ്റ് വിജയിക്കാനായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണ്‍, ഗാബ, ഇംഗ്ലണ്ടിലെ ഓവല്‍, സൗത്താഫ്രിക്കയിലെ സെഞ്ചൂറിയന്‍ എന്നീ വേദികളാണ് ഇക്കൂട്ടത്തിലുള്ളത്. സമാനമായൊരു അദ്ഭുതം ഇന്ത്യക്കു ഇനി കേപ്ടൗണിലും ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകവും ആരാധകരുമെല്ലാം ഉറ്റുനോക്കുന്നത്.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തില്‍ ആദ്യമയാി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോലിയും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. 1991 മുതലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ടെസ്റ്റ് കളിക്കാനാരംഭിച്ചത്. 30 വര്‍ഷമായി ഇരുടീമുകളും ടെസ്റ്റില്‍ പല തവണ കൊമ്പുകോര്‍ത്തെങ്കിലും സൗത്താഫ്രിക്കയില്‍ ഇനിയും പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനായിരിക്കും കോലിയുടെയും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ശ്രമം. ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ വിദേശത്തെ കന്നി ടെസ്റ്റ് പരമ്പര കൂടിയാണിത്.
കേപ്ടൗണിലെ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ്
ആദ്യ ടെസ്റ്റ് (1993)- സമനില
രണ്ടാം ടെസ്റ്റ് (1997)- സൗത്താഫ്രിക്കയ്ക്കു 282 റണ്‍സ് വിജയം
മൂന്നാം ടെസ്റ്റ് (2007)- സൗത്താഫ്രിക്കയ്ക്കു അഞ്ചു വിക്കറ്റ് ജയം
നാലാം ടെസ്റ്റ് (2011)- സമനില
അഞ്ചാം ടെസ്റ്റ് (2018)- സൗത്താഫ്രിക്കയ്ക്കു 72 റണ്‍സ് വിജയം.
കേപ്ടൗണില്‍ ഇതുവരെ നടന്ന ടെസ്റ്റുകള്‍- 58
ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത്- 23 ടെസ്റ്റുകള്‍
രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്- 24 ടെസ്റ്റുകള്‍
ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍- 651 ഓള്‍ഔട്ട് (സൗത്താഫ്രിക്ക x ഓസ്‌ട്രേലിയ)
ചെറിയ ടെസ്റ്റ് സ്‌കോര്‍- 35 ഓള്‍ഓട്ട് (സൗത്താഫ്രിക്ക x ഇംഗ്ലണ്ട്)