Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അര്‍ഷ്ദീപ് ഷോ! കൂട്ടിന് ആവേശും; സൗത്താഫ്രിക്കയെ തരിപ്പണമാക്കി ഇന്ത്യ തുടങ്ങി

ജൊഹാനസ്ബര്‍ഗ്: ന്യൂ വാണ്ടേറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ഉജ്ജ്വല ജയം. തികച്ചും ഏകപക്ഷീയമായ കളിയില്‍ കെഎല്‍ രാഹുലിനു കീഴില്‍ എട്ടു വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. രണ്ടാമങ്കം ചൊവ്വാഴ്ച നടക്കും.

ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ തീരുമാനം അമ്പെ പാളുകയായിരുന്നു. സ്വന്തം നാട്ടില്‍ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലായ 116 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ റുതുരാജ് ഗെയ്ക്വാദിനെ (5) തുടക്കത്തില്‍ നഷ്ടമായെങ്കിലും അരങ്ങേറ്റ മല്‍സരം കളിച്ച സായ് സുദര്‍ശന്‍ (55*), ശ്രേയസ് അയ്യര്‍ (52) എന്നിവര്‍ ചേര്‍ന്ന് 16.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

ARSHDEEP SINGH

43 ബോളില്‍ ഒമ്പതു ഫോറടക്കമാണ് 55 റണ്‍സോടെ സായ് ടീമിന്റെ ടോപ്‌സ്‌കോററായത്. ശ്രേയസ് 45 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും പറത്തി. ടീം സ്‌കോര്‍ 23ല്‍ വച്ചാണ് റുതുരാജ് പുറത്താവുന്നത്. എന്നാല്‍ കന്നി മല്‍സരത്തില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത സായിക്കു ശ്രേയസ് കൂട്ടായി എത്തിയതോടെ ഇന്ത്യ അനായാസം ജയിച്ചുകയറുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 ബോളില്‍ 88 റണ്‍സ് ടീം സ്‌കോളിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ഇതാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കി തീര്‍ത്തത്.

നേരത്തേ അഞ്ചു വിക്കറ്റുള്‍ പിഴുത അര്‍ഷ്ദീപ് സിങും നാലു പേരെ പുറത്താക്കിയ ആവേശ് ഖാനും ചേര്‍ന്നാണ് സാത്താഫ്രിക്കയുടെ ചീട്ട് കീറിയത്. സൗത്താഫ്രിക്കന്‍ നിരയില്‍ ഒരാള്‍ക്കു പോലും 35 റണ്‍സ് തികയ്ക്കാനായില്ല. വാലറ്റത്ത് ആന്‍ഡിലെ ഫെലുക്വായോയുടെ (33) ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ അവര്‍ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. ഓപ്പണര്‍ ടോണി ഡി സോര്‍സി (28), നായകന്‍ മാര്‍ക്രം (12), തബ്രെയ്സ് ഷംസി (11*) എന്നിവരൊഴികെ മറ്റാരും രണ്ടക്കത്തിലെത്തിയില്ല.

രണ്ടാം ഓവറില്‍ റീസ്സ ഹെന്‍ഡ്രിക്‌സിനെ (0) ബൗള്‍ഡാക്കി അര്‍ഷ്ദീപാണ് സൗത്താഫ്രിക്കയ്ക്കു ആദ്യ പ്രഹരമേല്‍പ്പിച്ചത്. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ തൊട്ടടുത്ത ബോളില്‍ ഗോള്‍ഡന്‍ ഡെക്കായതോടെ സൗത്താഫ്രിക്ക ശരിക്കും ഞെട്ടി. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ കൂടി അദ്ദേഹം പിഴുതതോടെ സൗത്താഫ്രിക്ക നാലിന് 52 റണ്‍സെന്ന നിലയിലായി.

SHREYAS SAI SUDHARSAN

പിന്നീട് ആവേശിന്റെ ഊഴമായിരുന്നു. അടുത്തടുത്ത ബോളില്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍ (0) എന്നിവരെ അദ്ദേഹം മടക്കി. ഡേവിഡ് മില്ലറും (2) ആവേശിനു വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍ ഫെലുക്വാവോയും തബ്രെയ്‌സ് ഷംസിയും (11*) സൗത്താഫ്രിക്കന്‍ ടോട്ടല്‍ 116 വരെയെത്തിക്കുകയായിരുന്നു. 10 ഓവറില്‍ 37 റണ്‍സിനാണ് അര്‍ഷ്ദീപ് അഞ്ചു പേരെ പുറത്താക്കിയത്. ആവേശ് എട്ടോവറില്‍ മൂന്നു മെയ്ഡനടക്കം 27 റണ്‍സിനു നാലു വിക്കറ്റുകളും വീഴ്ത്തി.

ടി20യില്‍ കളിച്ച ടീമില്‍ വലിയ അഴിച്ചുപണികളോടെയാണ് ഇന്ത്യ ഏകദിനത്തില്‍ ഇറങ്ങിയത്. നേരത്തേ ടി20യില്‍ ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരൊന്നും ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പരമ്പരയില്‍ ടീമിന്റെ ഭാഗമാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, ടോണി ഡി സോര്‍സി, റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, ആന്‍ഡിലെ ഫെലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, തബ്രൈസ് ഷംസി.

Story first published: Sunday, December 17, 2023, 12:19 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+