For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സെവാഗ്- ഗംഭീര്‍ ജോടിയുടെ റെക്കോര്‍ഡ് പഴങ്കഥ! രാഹുല്‍- മായങ്ക് തലപ്പത്ത്

ആദ്യ വിക്കറ്റില്‍ 31 റണ്‍സാണ് ഇരുവരുമെടുത്തത്

കേപ്ടൗണ്‍: സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡിന് അവകാശികളായിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും. ഓപ്പണിങ് വിക്കറ്റില്‍ 31 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തതെങ്കിലും റെക്കോര്‍ഡ് തിരുത്താന്‍ ഇതു മതിയായിരുന്നു. മുന്‍ സൂപ്പര്‍ ഓപ്പണിങ് ജോടികളായ വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍ എന്നിവരുടെ റെക്കോര്‍ഡാണ് രാഹുല്‍- മായങ്ക് ജോടി പഴങ്കഥയാക്കിയത്.

1

ടെസ്റ്റില്‍ സൗത്താഫ്രിക്കയില്‍ 200ന് മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇന്ത്യയുടെ ആദ്യത്തെ ഓപ്പണിങ് ജോടികളായി മാറിയിരിക്കുകയാണ് രാഹുലും മായങ്കും. ഇന്ത്യയുടെ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ സൗത്താഫ്രിക്കയില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഓപ്പണിങ് സഖ്യം ഇവരാണ്. നേരത്തേ തലപ്പത്തുണ്ടായിരുന്നത് സെവാഗ്- ഗംഭീര്‍ ജോടികളായിരുന്നു. 184 റണ്‍സാണ് ഇവര്‍ സൗത്താഫ്രിക്കയില്‍ നേടിയിട്ടുള്ളത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. മറ്റൊരു മുന്‍ ഓപ്പണിങ് സഖ്യമായ വസീം ജാഫറും ദിനേശ് കാര്‍ത്തികുമാണ്. 153 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്.

2

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ മോശമല്ലാത്ത തുടക്കം ഇന്ത്യക്കു നല്‍കാന്‍ രാഹുല്‍- മായങ്ക് ജോടിക്കായിരുന്നു. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തായിരുന്നു. ഇതോടെ സൗത്താഫ്രിക്കയില്‍ ടെസ്റ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ മൂന്നാമത്തെ ഓപ്പണിങ് സഖ്യമായും ഇവര്‍ മാറിയിരുന്നു. നേരത്തേ 2007ലെ പര്യടനത്തില്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ വസീം ജാഫര്‍- ദിനേശ് കാര്‍ത്തിക് ഓപ്പണിങ് ജോടി 153 റണ്‍സെടുത്തതാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2010ലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍ സഖ്യം 137 റണ്‍സുമെടുത്തിരുന്നു.

3

യഥാര്‍ഥത്തില്‍ രാഹുല്‍- മായങ്ക് സഖ്യമായിരുന്നില്ല സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. പുതിയ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയായിരുന്നു രാഹുലിന്റെ ഓപ്പണിങ് പങ്കാളി ആവേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നതിനു തൊട്ടുമുമ്പ് രോഹിത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ടീം മുംബൈയില്‍ വച്ച് നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് ബാറ്റിങിനിടെ ഹിറ്റ്മാന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. ഈ കാരണത്താലാണ് രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി മായങ്കിനു നറുക്കുവീണത്.

 ഇന്ത്യക്കു മോശം തുടക്കം

കേപ്ടൗണില്‍ നടക്കുന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു മോശം തുടക്കം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാംദിനം രണ്ടാം സെഷനില്‍ 50 ഓവര്‍ കഴിഞ്ഞപ്പോള്‍ നാലു വിക്കറ്റിന് 136 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15), ചേതേശ്വര്‍ പുജാര (43), അജിങ്ക്യ രഹാനെ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. നായകന്‍ വിരാട് കോലിയും (39) റിഷഭ് പന്തുമാണ് (10) ക്രീസില്‍.

ഭേദപ്പെട്ട തുടക്കമായിരുന്നു രാഹുല്‍- മായങ്ക് ജോടി ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 31 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ രണ്ടു പേരെയും ഇന്ത്യക്കു നഷ്ടമായി. 35 ബോളില്‍ ഒരു ബൗണ്ടറിയോടെ 12 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ പുറത്താക്കി ഡുവാന്‍ ഒലിവിയറാണ് സൗത്താഫ്രിക്കയ്ക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ബാറ്റില്‍ എഡ്ജായ രാഹുലിനെ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. ടീം സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മായങ്കും മടങ്ങി. ഇത്തവണ കാഗിസോ റബാഡയ്ക്കായിരുന്നു വിക്കറ്റ്. എഡ്ജായ മായങ്കിനെ ഫസ്റ്റ് സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രാമാണ് പിടികൂടിയത്.

5

എന്നാല്‍ പുജാര- കോലി സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. 62 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് പുജാരയെ പുറത്താക്കി സൗത്താഫ്രിക്ക തിരിച്ചടിച്ചത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന പുജാര മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ അതു അനായാസം പിടിയിലൊതുക്കി. രഹാനെയാണ് നാലാമനായി ക്രീസ് വിട്ടത്. ഇതും എഡ്ജ് തന്നെയായിരുന്നു. റബാഡയുടെ ബൗളിങില്‍ എഡ്ജായ രഹാനെയെ വിക്കറ്റ് കീപ്പര്‍ വെറയ്‌നാണ് ക്യാച്ച് ചെയ്തത്.

Story first published: Tuesday, January 11, 2022, 18:35 [IST]
Other articles published on Jan 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+