For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിഷഭ് 'ചതിച്ചു', എന്നിട്ടും രാഹുല്‍ രക്ഷപ്പെട്ടു- സൗത്താഫ്രിക്കയ്ക്കു നന്ദി

റണ്ണൗട്ടില്‍ നിന്നാണ് രാഹുല്‍ രക്ഷപ്പെട്ടത്

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അദ്ഭുകരമായ രക്ഷപ്പെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റണ്ണൗട്ടില്‍ നിന്നാണ് രാഹുല്‍ കഷ്ടിച്ചു രക്ഷപ്പെട്ടത്. സൗത്താഫ്രിക്കന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഫീല്‍ഡിങിലെ വലിയ അബദ്ധങ്ങളാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ബാറ്റിങ് പങ്കാളിയായ റിഷഭ് പന്തിന്റെ 'ചതിയാണ്' രാഹുലിനെ പുറത്താവലിനു തൊട്ടരികിലെത്തിച്ചത്. പക്ഷെ ഭാഗ്യവും സൗത്താഫ്രിക്കന്‍ താരങ്ങളുടെ 'സഹായവും' അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.

1

ഇന്ത്യന്‍ ഇന്നിങ്‌സിലെ 15ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. സ്പിന്നര്‍ കേശവ് മഹാരാജായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഓവറിലെ അവസാനത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് റിഷഭാണ്. മിഡ് വിക്കറ്റിലേക്കു ഷോട്ട് കളിച്ച അദ്ദേഹം സിംഗിളിനായി ഓടി. നോണ്‍ സ്‌ട്രൈക്കര്‍ രാഹുല്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പകുതിയോളം എത്തിയ ശേഷം ഫീല്‍ഡര്‍ പന്തെടുത്തത് കണ്ടതോടെ റിഷഭ് സ്വന്തം ക്രീസിലേക്കു തിരികെയോടി. പക്ഷെ ക്രീസിന്റെ പകുതിയിലേറെ പിന്നിട്ടിരുന്ന രാഹുല്‍ പിന്‍മാറാതെ സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് തന്നെ കുതിച്ചു. ഇതോടെ റിഷഭും രാഹുലും ഒരേ ക്രീസില്‍.

2

പിന്നാലെ മിഡ് വീക്കറ്റില്‍ നിന്നും ഫീല്‍ഡ് ചെയ്ത ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ടെംബ ബവുമ ബൗളറുടെ എന്‍ഡിലേക്കു ത്രോ ചെയ്തു. മഹാരാജ് ക്രീസില്‍ തന്നെയുണ്ടായിരുന്നു. റിഷഭും രാഹുലും ക്രീസിന്റെ മറുവശത്ത് നോക്കി നില്‍ക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിനു ബോള്‍ പിടിക്കാനായില്ല. ഈ ബോള്‍ ഫീല്‍ഡ് ചെയ്യാന്‍ ബാക്കപ്പ് ഫീല്‍ഡറായ ആന്‍ഡില്‍ ഫെലുക്വായോ ശ്രമിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. ഇതിനിടെ രാഹുല്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു സുരക്ഷിതമായി തിരിച്ചെത്തി. തുടര്‍ന്നു റിഷഭിനെ തുറിച്ചു നോക്കിയ രാഹുല്‍ രോഷത്തോടെ എന്തോ പറയുകയും ചെയ്തു. രാഹുല്‍ അപ്പോള്‍ 27ഉം റിഷഭ് മൂന്നും റണ്‍സുമായിരുന്നു നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ രണ്ടു വിക്കറ്റിനു 70 റണ്‍സാണുണ്ടായിരുന്നത്.

3

രാഹുലിനെ സംബന്ധിച്ച് വലിയ ഭാഗ്യമുള്ള ഇന്നിങ്‌സ് കൂടിയായിരുന്നു ഈ മല്‍സരത്തിലേത്. ഈ സിംപിള്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്റെ രണ്ടു ക്യാച്ചുകളും സൗത്താഫ്രിക്ക നഷ്ടപ്പെടുത്തിയിരുന്നു. ഈ അവസരം മുതലാക്കിയ രാഹുല്‍ 55 റണ്‍സും മല്‍സരത്തില്‍ നേടി. 79 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്. മുന്നാം വിക്കറ്റില്‍ റിഷഭും രാഹുലും ചേര്‍ന്ന് 115 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

സൗത്താഫ്രിക്കയ്ക്കു 288 റണ്‍സ് വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കു 288 റണ്‍സ് വിജയലക്ഷ്യം


രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്കു 288 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. റിഷഭ് പന്ത് (85), കെഎല്‍ രാഹുല്‍ (55), ശര്‍ദ്ദുല്‍ ടാക്കൂര്‍ (40*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടവില്‍ എത്തിച്ചത്.
71 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് റിഷഭ് ഇന്ത്യന്‍ ഇന്നിങ്‌സിലെ നെടുംതൂണായി മാറിയത്. രാഹുലാവട്ടെ 79 ബോളില്‍ നാലു ബൗണ്ടറികളും നേടി. സൗത്താഫ്രിക്കയ്ക്കു വേണ്ടി തബ്രെസ് ഷംസി രണ്ടു വിക്കറ്റുകളെടുത്തു.

5

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, സിസാന്‍ഡ മംഗാല, കേശവ് മഹാരാജ്, തബ്രെയ്സ് ഷംസി, ലുംഗി എന്‍ഗിഡി.

Story first published: Friday, January 21, 2022, 19:56 [IST]
Other articles published on Jan 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+