For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലി നാട്ടിലേക്ക് പോയി, റുതുരാജിന് പരിക്ക്! പകരക്കാരനായി സഞ്ജു എത്തുമോ?

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്ക് ശേഷം ഇന്ത്യ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നടക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്. ഇന്ത്യ ചരിത്ര പരമ്പര നേട്ടം സ്വപ്‌നം കാണുമ്പോഴും പരിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

വിരാട് കോലി ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ കോലി വ്യക്തിപരമായ ചില കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരം കളിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. ടെസ്റ്റ് സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലി കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്ന റുതുരാജ് ഗെയ്ക് വാദിനും പരമ്പര നഷ്ടമാകുമെന്നാണ് വിവരം. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. കൈവിരലിന് പരിക്കേറ്റ താരത്തിന് ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാവാത്തതിനാല്‍ റുതുരാജിന് ടെസ്റ്റ് പരമ്പരയും നഷ്ടമായിരിക്കുകയാണ്. താരത്തിന്റെ അഭാവത്തില്‍ പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. അത് ആരാവുമെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജു സാംസണിന്റെ പേര് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നു. മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു കൈയടി നേടിയിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പരയിലേക്ക് സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ മുഹമ്മദ് ഷമിയുടെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിര്‍ണ്ണായക റോളുള്ള ബൗളറായിരുന്നു ഷമി. എന്നാല്‍ പരിക്ക് ഷമിയുടെ സ്ഥാനം നഷ്ടമാക്കി.

sanju samson

ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഷമിയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ക്ക് ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കാനാണ് സാധ്യത. എന്നാല്‍ സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഷമിയുടെ അസാന്നിധ്യം ഇന്ത്യക്ക് നികത്താനാവാത്ത വിടവായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമാവില്ല. ടെസ്റ്റ് പരമ്പരയില്‍ ശക്തമായ നിരയോടെയാവും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ പേസ് നിരക്ക് മുന്നില്‍ ഇന്ത്യയുടെ യുവ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്.

ഇന്ത്യക്കൊപ്പം ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരില്ല. തലമുറ മാറ്റത്തിനായുള്ള ശ്രമമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രേയസ് അയ്യര്‍ രഹാനെയുടെ റോളിലേക്കെത്തും. എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ബൗണ്‍സ് പിച്ചില്‍ ശ്രേയസ് എന്ത് അത്ഭുതം കാട്ടുമെന്നാണ് കണ്ടറിയേണ്ടത്. പരിശീലന മത്സരത്തില്‍ ശ്രേയസ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിച്ചേക്കും. രോഹിത്തിനൊപ്പം ഓപ്പണിങ്ങിലായിരുന്നു ഗില്‍ ശോഭിച്ചിരുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഗില്‍. അതുകൊണ്ടുതന്നെ ഗില്ലിനെ പൂജാരക്ക് പകരം മൂന്നാം നമ്പറില്‍ കളിപ്പിച്ച് രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇടം കൈയന്‍ ഓപ്പണറാണ്.

ഇന്ത്യ വലിയ ഭാവി കാണുന്ന താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് ടീം കാണുന്നത്. ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് സാധ്യത. ശാര്‍ദ്ദുല്‍ ടാക്കൂറടക്കം നാല് പേസര്‍മാര്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിച്ചേക്കും.

Story first published: Saturday, December 23, 2023, 8:45 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+