Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ചരിത്ര നേട്ടത്തില്‍ അര്‍ഷ്ദീപ്, മറ്റൊരു ഇന്ത്യക്കാരനുമില്ല! സൗത്താഫ്രിക്കയില്‍ ഇതാദ്യം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ സര്‍വാധിപത്യമാണ് കണ്ടത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റ് നേടിയ ആവേശ് ഖാനും ഒരു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതില്‍ എടുത്തു പറയേണ്ടത് അര്‍ഷ്ദീപിന്റെ ബൗളിങ് പ്രകടനമാണ്. 10 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ഷ്ദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനം.

ഇതോടെ ചരിത്ര നേട്ടത്തിലേക്കും അര്‍ഷ്ദീപ് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ പേസറായി അര്‍ഷ്ദീപ് മാറിയിരിക്കുകയാണ്. കൂടാതെ മറ്റ് ചില റെക്കോഡുകളും അര്‍ഷ്ദീപ് സ്വന്തമാക്കി. ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ കുറവ് ഇന്നിങ്‌സെടുത്ത ബൗളറെന്ന റെക്കോഡിലേക്കും അര്‍ഷ്ദീപെത്തി. വെറും 3 ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ നേട്ടം. സ്റ്റുവര്‍ട്ട് ബിന്നിയും 3 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.

കൂടാതെ സെന രാജ്യത്ത് ഏകദിന പവര്‍പ്ലേയിലെ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളറായും അര്‍ഷ്ദീപ് മാറി. 19 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അര്‍ഷ്ദീപ് 10 ഓവറില്‍ നേടിയത്. ഇംഗ്ലണ്ടിനെതിരേ ഓവലില്‍ 9 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് തലപ്പത്ത്. ദക്ഷിണാഫ്രി പിങ്ക് ജേഴ്‌സിയിലിറങ്ങി നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് ജോഹനാസ്ബര്‍ഗില്‍ നേടിയത്. ഈ റെക്കോഡും ഇന്ത്യക്ക് സ്വന്തം.

രണ്ടാം ഓവറില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേറ്റു. റീസ ഹെന്‍ഡ്രിക്‌സിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. റീസയെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റാസി വാന്‍ ഡെര്‍ ഡ്യൂസനെ അര്‍ഷ്ദീപ് എല്‍ബിയില്‍ കുടുക്കി. ഒരുവശത്ത് മികച്ച ഷോട്ടുകളോടെ മിന്നിയ ടോണി ഡി സോര്‍സിയെ അര്‍ഷ്ദീപ് ഷോര്‍ട്ട് ബോള്‍ കെണിയില്‍ പെടുത്തി. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ടോണിയുടെ പുറത്താക്കല്‍.

arshdeep singh

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ ആവേശ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. അര്‍ഷ്ദീപ് നിര്‍ത്തിയിടത്തുനിന്ന് ആവേശ് തുടങ്ങുകയായിരുന്നു. ഹെന്‍ റിച്ച് ക്ലാസനെ അര്‍ഷ്ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. അപകടകാരിയായ ഡേവിഡ് മില്ലറെ ആവേശ് ഖാന്‍ പുറത്താക്കി. വിയാന്‍ മുല്‍ഡറെ ആവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ ആന്‍ഡിലി ഫെലുക്ക്വായോയെ അര്‍ഷ്ദീപ് സിങ് എല്‍ബിയില്‍ കുടുക്കി. കേശവ് മഹാരാജിനെ ആവേശ് ഖാനും നാന്‍ഡ്രി ബുര്‍ഗറെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡുമാക്കി.

ഇന്ത്യയുടെ നിലവിലെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷ്ദീപ്. തന്റെ ടീമിലെ ദൗത്യം കൃത്യമായി നിര്‍ണ്ണയിക്കുന്ന പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിയിരിക്കുന്നത്. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് അര്‍ഷ്ദീപും ആവേശ് ഖാനും നല്‍കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറാണിത്. ഇതിന് മുമ്പ് 2018ല്‍ ഇന്ത്യക്കെതിരേ നേടിയ 118 റണ്‍സായിരുന്നു സൗത്താഫ്രിക്കയുടെ കുറഞ്ഞ ടോട്ടല്‍.

പേസിനെ തുണക്കുന്ന പിച്ചൊരുക്കി ദക്ഷിണാഫ്രിക്ക സ്വയം കുരുങ്ങുകയായിരുന്നു. അര്‍ഷ്ദീപിന്റെ ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് പ്രകടനം അവിസ്മരണീയമായി. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ പേസര്‍ക്കും നേടാനാവാത്ത അഭിമാന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ ഓള്‍ഔട്ടാക്കുന്ന നായകനെന്ന ബഹുമതി കെ എല്‍ രാഹുലും നേടി. ടി20 പരമ്പരയില്‍ കളിക്കാതിരുന്ന രാഹുല്‍ മികച്ച ബൗളിങ് ചെയ്ഞ്ചിലൂടെയും ഫീല്‍ഡ് വിന്യാസത്തിലൂടെയും ദക്ഷിണാഫ്രിക്കയെ പൂട്ടുകയായിരുന്നു.

Story first published: Sunday, December 17, 2023, 16:48 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+