Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യക്ക് ജയിക്കാം, ബൗളര്‍മാര്‍ ആ തന്ത്രം പയറ്റണം! ഉപദേശിച്ച് ഡൊണാള്‍ഡ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് രോഹിത് ശര്‍മയും സംഘവും തോറ്റത്. ഇതോടെ രണ്ടാം മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ഇത്തവണ സാധിക്കില്ലെങ്കിലും സമനില നേടി അഭിമാനത്തോടെ മടങ്ങാനുള്ള അവസരം ടീമിന് മുന്നിലുണ്ട്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ എല്ലാ തരത്തിലും മെച്ചപ്പെടേണ്ടതായുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും ഇതിഹാസവുമായ അലന്‍ ഡൊണാള്‍ഡ്. ' കൂട്ടുകെട്ടുകള്‍ ദീര്‍ഘമാവുകയാണെങ്കില്‍ ബൗളര്‍മാര്‍ ഷോര്‍ട്ട് ബോളുകളും ഫുള്‍ ബോളുകളും എറിയണം.

ഒരുവശത്ത് പേസര്‍മാര്‍ മുറുക്കുമ്പോള്‍ മറുവശത്ത് സ്പിന്നര്‍മാരെ ഉപയോഗിച്ചും പിടിമുറുക്കാം. കൂട്ടുകെട്ടുകള്‍ നീണ്ട് പോവുകയാണെങ്കില്‍ റിവേഴ്‌സ് സ്വിങ് ഉപയോഗിക്കാവുന്നതാണ്. കൊക്കാബുറയുടെ പന്തുകള്‍ 20-25 ഓവറുകള്‍ക്ക് ശേഷം സ്വിങ് ചെയ്യാന്‍ പ്രയാസമാണ്. അപ്പോള്‍ അല്‍പ്പം കൂടി ശക്തിയില്‍ പന്ത് പിച്ച് ചെയ്യേണ്ടതായിവരും'- ഡൊണാള്‍ഡ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയുടെ അഭാവമുണ്ട്. ഇതാണ് ടീമിനെ വേട്ടയാടുന്നത്.

ഒന്നാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ മറ്റൊരു ബൗളര്‍ക്കുമായില്ല. മുഹമ്മദ് സിറാജ് അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും തീര്‍ത്തും നിരാശപ്പെടുത്തുന്ന ബൗളിങ്ങാണ് കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആവേശ് ഖാനെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. പ്രസിദ്ധിന് പകരം ആവേശ് വരുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റമാവും ഉണ്ടാവുകയെന്നത് കണ്ടറിയണം.

jasprit bumrah

ഇന്ത്യ എ ടീമിനൊപ്പം ആവേശ് ഖാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയിട്ടുള്ള താരം ദക്ഷിണാഫ്രിക്കയില്‍ വലിയ അനുഭവസമ്പത്തുള്ളവനല്ല. അതുകൊണ്ടുതന്നെ വലിയൊരു പ്രതീക്ഷയില്ല. ശാര്‍ദ്ദുല്‍ ടാക്കൂര്‍ പരിക്കിന്റെ പിടിയിലാണ്. ഇതും ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ശാര്‍ദ്ദുല്‍ കളിക്കാതിരുന്നാല്‍ പ്രസിദ്ധും ആവേശും ഒന്നിച്ച് രണ്ടാം ടെസ്റ്റ് കളിച്ചേക്കും. രവീന്ദ്ര ജഡേജ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തും.

ഇന്ത്യയെ സംബന്ധിച്ച് ജഡേജയുടെ വരവ് പോസിറ്റീവാണ്. എന്നാല്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാതെ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കില്ല. മികച്ച തുടക്കം നേടിയെടുക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കം നേടിക്കൊടുക്കണം. അങ്ങനെ വന്നാല്‍ ശുബ്മാന്‍ ഗില്ലിനും വിരാട് കോലിക്കും സമ്മര്‍ദ്ദമില്ലാതെ കളിക്കാനും നിലയുറപ്പിച്ച് റണ്‍സുയര്‍ത്താനും സാധിക്കും. തുടക്കം പാളിയാല്‍ പിന്നാലെ എത്തുന്നവരും സമ്മര്‍ദ്ദത്തിലാവും.

വിരാട് കോലി ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശ്രേയസ് അയ്യര്‍ ബാറ്റിങ്ങില്‍ മെച്ചപ്പെടണം. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ്. കേപ്ടൗണില്‍ എക്‌സ്ട്രാ ബൗണ്‍സ് പിച്ചിലുണ്ട്. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ശ്രേയസിനെ വിറപ്പിക്കാനും സാധ്യതയുണ്ട്. കെ എല്‍ രാഹുലില്‍ ഇന്ത്യ വലിയ വിശ്വാസം വെക്കുന്നു. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് രാഹുലാണ്.

ഏഴാം നമ്പറിലെ ജഡേജയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായക റണ്‍സ് നേടിക്കൊടുക്കുന്നതാണ്. മത്സരത്തില്‍ നിര്‍ണ്ണായകമാവാന്‍ ജഡേജക്ക് സാധിക്കും. രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം നേടിയെടുക്കുക എന്തായാലും എളുപ്പമാവില്ലെന്നുറപ്പാണ്. തോറ്റാലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, January 1, 2024, 16:00 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+