For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ തോല്‍വി, പരോക്ഷ പരിഹാസവുമായി രഹാനെ! പോസ്റ്റ് വൈറല്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് തോറ്റത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 245 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയര്‍ 408 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 131 റണ്‍സിലൊതുങ്ങി ഇന്നിങ്‌സ് തോല്‍വി വഴങ്ങുകയായിരുന്നു.

ഇന്ത്യ സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെ പരിഗണിക്കാതെയാണ് ദക്ഷിണാഫ്രിക്കയിലിറങ്ങിയത്. പകരം യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ രണ്ട് സീനിയര്‍ താരങ്ങളുടേയും അഭാവം ശരിക്കും അറിഞ്ഞുവെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയെ പരോക്ഷമായി പരിഹസിച്ച് എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജിന്‍ക്യ രഹാനെ.

നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ച് 'വിശ്രമം ഇല്ലാത്ത ദിവസങ്ങള്‍ ' എന്നാണ് രഹാനെ കുറിച്ചത്. താരത്തെ തഴഞ്ഞതിലുള്ള എല്ലാ വിയോജിപ്പും വ്യക്തമാകുന്ന പോസ്റ്റായിരുന്നു അത്. ഇന്ത്യയുടെ തോല്‍വി കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് രഹാനെ ഇത്തരമൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. 2021-22ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ രഹാനെയെ തഴഞ്ഞിരുന്നു. എന്നാല്‍ അവസാന ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തി രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 89, 46 എന്നിങ്ങനെ സ്‌കോറും നേടി മിന്നിക്കാന്‍ രഹാനെക്കായി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്കായില്ല. ഇതോടെ താരത്തിന്റെ സീറ്റ് വീണ്ടും നഷ്ടപ്പെട്ടു. 85 ടെസ്റ്റ് മത്സരം കളിച്ച രഹാനെ ആറ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു. 38ന് മുകളില്‍ ശരാശരിയില്‍ 5077 റണ്‍സാണ് അദ്ദേഹം നേടിയത്. 12 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രഹാനെയുടെ പേരിലുണ്ട്.

ajinkya rahane

എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ മോശമായതിനാല്‍ ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും രഹാനെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. രഹാനെക്ക് പകരം അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ഇന്ത്യ പരിഗണിച്ചത്. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ ശ്രേയസ് നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റിലും ശ്രേയസില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാനാവില്ല. പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ കളിപ്പിച്ചത്.

ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്കിറങ്ങിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങിലേക്കെത്തി. രണ്ട് പേര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയിലെ പ്രയാസമുള്ള സാഹചര്യത്തില്‍ ഇന്ത്യക്ക് അനുഭവസമ്പന്നരായ താരങ്ങളെ ഒപ്പം കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ബാറ്റിങ്ങില്‍ മെച്ചപ്പെടാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുക വളരെ കടുപ്പമായിരിക്കും.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവമുണ്ട്. സ്റ്റാര്‍ പേസറുടെ വിടവ് നികത്തുക ഇന്ത്യക്ക് എളുപ്പമല്ല. ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും തല്ലുവാങ്ങുകയാണ്. ജസ്പ്രീത് ബുംറ മികവ് കാട്ടുമ്പോഴും പ്രതീക്ഷിച്ച പിന്തുണ നല്‍കാന്‍ മുഹമ്മദ് സിറാജിനാവുന്നില്ല. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പേസ് നിരയില്‍ മാറ്റം വരുത്തിയേക്കും. ആവേശ് ഖാനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് മാറ്റത്തിന്റെ സൂചന നല്‍കുന്നതാണ്.

രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന വാര്‍ത്തയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ജഡേജയുടെ സാന്നിധ്യം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ കരുത്തുയര്‍ത്തും. എന്നാല്‍ രഹാനെയും പുജാരയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഇരുവര്‍ക്കും പ്രയാസമാണ്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഭാവി മുന്നില്‍ക്കണ്ട് അവരെ വളര്‍ത്തിക്കൊണ്ടുവരാനാവും ഇന്ത്യ ശ്രമിക്കുക.

Story first published: Saturday, December 30, 2023, 6:52 [IST]
Other articles published on Dec 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+