Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രാഹുലല്ല, ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് രഹാനെ- തീരുമാനത്തെ ചോദ്യം ചെയ്ത് വസീം ജാഫര്‍

1

സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് കെഎല്‍ രാഹുലിനെ ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള രാഹുലിന്റെ അരങ്ങേറ്റം കനത്ത പരാജയത്തില്‍ കലാശിച്ചിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്ക ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ അപരാജിത ടെസ്റ്റ് റെക്കോര്‍ഡും ഇതോടെ തരിപ്പണമായിരുന്നു.

കോലിയുടെ ഊര്‍ജം ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം മിസ്സ് ചെയ്തയായി ജാഫര്‍ ചൂണ്ടിക്കാട്ടി. വിരാട് കോലിയെന്ന ക്യാപ്റ്റനെ ഇന്ത്യന്‍ ടീം തീര്‍ച്ചയായും ഈ ടെസ്റ്റില്‍ മിസ്സ് ചെയ്തിട്ടുണ്ട്. കാരണം ഫീല്‍ഡില്‍ അദ്ദേഹം നല്‍കുന്ന ആക്രമണോത്സുകത അത്രയുമേറെയാണ്. അങ്ങനെയൊരാള്‍ ഫീല്‍ഡിലുള്ളപ്പോള്‍ നിങ്ങളൊരു തെറ്റ് ചെയ്യുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ തന്നെ അവര്‍ക്ക് ആ ഊര്‍ജം ഈ ടെസ്റ്റില്‍ നഷ്ടമായതായും ജാഫര്‍ നിരീക്ഷിച്ചു.

വിരാട് കോലിയുടെ അഭാവത്തില്‍ ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം രാഹുലിനെ ഏല്‍പ്പിച്ചതിനോടു ജാഫര്‍ ഒട്ടും യോജിക്കുന്നില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. അജിങ്ക്യ രഹാനെയെപ്പോലെ മിടുക്കനായ ഒരാള്‍ ടീമിലുണ്ടായിരുന്നു. ഒരു ടെസ്റ്റില്‍പ്പോലും തോറ്റിട്ടില്ലാത്ത അദ്ദേഹം കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ ക്യാപ്റ്റന്‍സി കെഎല്‍ രാഹുലിന് നല്‍കേണ്ട ആവശ്യമുണ്ടായിരുന്നോയെന്നു ജാഫര്‍ ചോദിക്കുന്നു.

2

രാഹുലിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹത്തെ താഴ്ത്തിക്കെട്ടുകയുമല്ല. രാഹുല്‍ ചെറുപ്പമാണ്, ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ആളുകള്‍ ചിന്തിക്കുന്നതും രാഹുലിനെക്കുറിച്ചാണ്. പക്ഷെ കോലിയുടെ അഭാവത്തില്‍ രഹാനെയായിരുന്നു ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ഇതിനകം തന്നെ പലരും രംഗത്തു വന്നിട്ടുണ്ട്. നായകനെന്ന നിലയില്‍ അദ്ദേഹം ഒട്ടും അഗ്രസീവായിരുന്നില്ലെന്നും ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം ടെസ്റ്റിന്റെ നിര്‍ണായകമായ നാലാംദിനം രാഹുലിനു നിര്‍ദേശങ്ങള്‍ ആരെങ്കിലും വഴി എത്തിച്ചുനല്‍കി വിരാട് കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും സഹായിക്കണമായിരുന്നുവെന്നാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടിയത്.

3

അതേസമയം, യഥാര്‍ഥത്തില്‍ രാഹുലിന് ഇങ്ങനെരൊയു റോള്‍ പരമ്പരയില്‍ ലഭിക്കുമെന്ന് ആരും തന്നെ സ്വപ്‌നം പോലും കണ്ടിരുന്നില്ല. കാരണം കോലിയെ ക്യാപ്റ്റനും അജിങ്ക്യ രഹാനെയ്ക്കു പകരം രോഹിത് ശര്‍മയെ പുതിയ വൈസ് ക്യാപ്റ്റനുമാക്കിയായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചത്. പക്ഷെ സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നതിനു മുമ്പ് തന്നെ മുംബൈയില്‍ വച്ച് രോഹിത്തിന് പരിക്കേറ്റത് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കായി മാറി. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു.

രോഹിത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റം കാരണമാണ് ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. അടുത്തിടെ നിശ്ചിത ഓര്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍സി ലഭിച്ച രാഹുലില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. സൗത്താഫ്രിക്കയുമായി ഇനി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും രോഹിത് കളിക്കുന്നില്ല. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം വിട്ടുനില്‍ക്കുയായിരുന്നു. അതിനാല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുതിയ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, January 7, 2022, 16:39 [IST]
Other articles published on Jan 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+