Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്താഫ്രിക്കന്‍ ടൂര്‍: ഇന്ത്യന്‍ ടീം ഉടന്‍, വമ്പന്‍ താരം പുറത്താവും!- ദ്രാവിഡിന്റെ നിര്‍ണായക നീക്കം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനം നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പായതോടെ ടീം പ്രഖ്യാപനത്തിനു വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിനു ശേഷം ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം.

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണിന്റെ വകഭേദം സൗത്താഫ്രിക്കയിലായിരുന്നു ആദ്യം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ ടീം പര്യടനം അനിശ്ചിതത്വത്തിലായത്. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം മൂന്നു വീതം ടെസ്റ്റുകളിലും ഏകദിനങ്ങളുമായിരിക്കും ഇന്ത്യന്‍ ടീം കളിക്കുന്നത്. നേരത്തേ തീരുമാനിച്ച നാലു മല്‍സരങ്ങളുടെ ടി2 പരമ്പര പിന്നീടായിരിക്കും നടക്കുന്നത്. ഈ മാസം 26നാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാവുക.

 അജിങ്ക്യ രഹാനെ പുറത്താവും?

അജിങ്ക്യ രഹാനെ പുറത്താവും?

ദീര്‍ഘകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിക്കുന്ന അജിങ്ക്യ രഹാനെയെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഈ സ്ഥാനത്തു നിന്നും നീക്കുമെന്നാണ് സൂചന. ബാറ്റിങിലെ മോശം ഫോമാണ് രഹാനെയ്ക്കു വിനയായിരിക്കുന്നത്. അദ്ദേഹത്തിനു പകരം ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ടെസ്റ്റില്‍ ഈ സ്ഥാനമേറ്റെടുക്കും.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വൈസ് ക്യാപ്റ്റന്‍സി നഷ്ടപ്പെടുക മാത്രമല്ല ടീമിലെയും സ്ഥാനം രഹാനെയ്ക്കു നഷ്ടമാവുമെന്നാണ് അണിയറവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ദുരൂഹമായ പരിക്ക് കാരണം അദ്ദേഹത്തെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. ഇനിയൊരു പക്ഷെ ദേശീയ ടീമില്‍ രഹാനെയെ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ സാധ്യത കുറവാണ്.

 ബുദ്ധിമുട്ടേറിയ തീരുമാനം

ബുദ്ധിമുട്ടേറിയ തീരുമാനം

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണിത്. അജിങ്ക്യ രഹാനെ മോശം ഫോം കാരണം വലയുകയാണ്. പക്ഷെ അദ്ദേഹത്തിനു ടീം മാനേജ്‌മെന്റിന്റെ പിന്തുണയുണ്ട്. ഉജ്ജ്വലമായ ടെസ്റ്റ് കരിയറാണ് രഹാനെയുടേത്. സൗത്താഫ്രിക്കന്‍ പര്യടനത്തിന്റെ അദ്ദേഹത്തിന്റെ സെലക്ഷന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റായിരിക്കും തീരുമാനമെടുക്കുകയെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

 അധിച്ചുമതല ഭാരമാവില്ല

അധിച്ചുമതല ഭാരമാവില്ല

അജിങ്ക്യ രഹാനെ ഒരു സ്റ്റെപ്പ് പിറകിലേക്കു പോവേണ്ടതുണ്ട്. തന്റെ ബാറ്റിങിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയും വേണം. അധികച്ചുമതല നല്‍കി അദ്ദേഹത്തിനു മേല്‍ ഭാരം ഇരട്ടിയാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രോഹിത് ശര്‍മ ഇതിനകം ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. ടെസ്റ്റില്‍ അദ്ദേഹം വൈസ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതായിരിക്കും നല്ലതെന്നും ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
വിരാട് കോലി കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ രോഹിത് ശര്‍മയായിരന്നു ടീമിനെ നയിച്ചത്. കെഎല്‍ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. ടി20 പരമ്പര തൂത്തുവാരിയായിരുന്നു സ്ഥിരം നായകനായുള്ള തുടക്കം ഹിറ്റ്മാന്‍ ആഘോഷിച്ചത്. ഇനി ഏകദിനത്തിലും കോലിക്കു പകരം രോഹിത് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ രോഹിത് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 മുംബൈയില്‍ ക്യാംപ്

മുംബൈയില്‍ ക്യാംപ്

മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡായിരിക്കും അജിങ്ക്യ രഹാനെയുടെ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനമെടുക്കുന്നത്. രഹാനെയെ ടീമിനു ഇനിയും ആവശ്യമാണെന്ന നിലപാടാണ് ദ്രാവിഡ് സ്വീകരിക്കുന്നതെങ്കില്‍ അദ്ദേഹം സൗത്താഫ്രിക്കന്‍ പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തിയേക്കും. പക്ഷെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രഹാനെയെ നീക്കുമെന്നത് ഉറപ്പായിക്കഴിഞ്ഞു. 25 പേരുള്‍പ്പെടുന്ന വമ്പന്‍ സംഘത്തെയായിരിക്കുെ സൗത്താഫ്രിക്കയിലേക്കു ഇന്ത്യ അയക്കുകയെന്നാണ് സൂചനകള്‍.
സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നതിനു മുന്നോടിയായി ബയോ ബബ്‌ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരാഴ്ച നീളുന്ന ക്യാംപ് മുംബൈയില്‍ സംഘടിപ്പിക്കാന്‍ ദ്രാവിഡ് തീരുമാനിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ബ്രേക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരടക്കം എല്ലാവരെയും ഉള്‍പ്പെടുത്തി ക്യാംപ് സംഘടിപ്പിക്കാന്‍ ദ്രാവിഡിന്റെ നീക്കം. രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരൊന്നും ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഇവരെല്ലാം മുംബൈയിലെ ക്യാംപിന്റെ ഭാഗമാവും.

Story first published: Sunday, December 5, 2021, 18:53 [IST]
Other articles published on Dec 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+