Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഏഷ്യയിലെ മറ്റൊരു ടീമിനുമില്ല! ചരിത്രം കുറിച്ച് രോഹിത്തും സംഘവും, കിവികള്‍ക്ക് ആശ്വാസം

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ബാറ്റിങ് നിര. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറുടെ നീക്കം വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യ സെഷനില്‍ തന്നെ വെറും 55 റണ്‍സിനു സൗത്താഫ്രിക്ക കൂടാരത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡ് സൗത്താഫ്രിക്ക കുറിച്ചപ്പോള്‍ ഇന്ത്യയും ചില കിടിലന്‍ റെക്കോര്‍ഡുകള്‍ തങ്ങളുടെ പേരിലാക്കിയിട്ടുണ്ട്.

135 വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റില്‍ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലാണ് കേപ്ടൗണില്‍ സൗത്താഫ്രിക്ക നേടിയിരിക്കുന്നത്. 1889ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ 47 റണ്‍സിനു ഓള്‍ഔട്ടായതായിരുന്നു അവരുടെ അവസാനത്തെ ഏറ്റവും മോശം പ്രകടനം. ഇന്നു ഇന്ത്യക്കെതിരേ മറ്റൊരു ബാറ്റിങ് ദുരന്തത്തിനു സൗത്താഫ്രിക്ക ഇരയായിരിക്കുകയാണ്.

INDIA

ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ എക്കാലത്തെയും മോശം സ്‌കോറല്ല ഇത്. 1896ല്‍ ഇംഗ്ലണ്ടിനെതിരേ 30ന് ഓള്‍ഔട്ടായതാണ് അവരുടെ നാണക്കേടിന്റെ റെക്കോര്‍ഡ്. 1924ല്‍ ഇംഗ്ലണ്ടിനെതിരേ വീണ്ടുമൊരു തവണ കൂടി അവര്‍ ഇതേ സ്‌കോറിനു കൂടാരം കയറിയിരുന്നു. 35 റണ്‍സ് (എതിരാളി ഇംഗ്ലണ്ട്, 1899), 36 (ഓസ്‌ട്രേലിയ, 1932), 43 (ഇംഗ്ലണ്ട്, 1889), 47 (ഇംഗ്ലണ്ട് 1889) എന്നിവയാണ് ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ മറ്റു ചെറിയ ടോട്ടലുകള്‍.

രോഹിത് ശര്‍മയും സംഘവും ഏഷ്യയിലെ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടമാണ് ഇന്നു കൈക്കലാക്കിയത്. ഒരു ഏഷ്യന്‍ ടീമിനെതിരേ സൗത്താഫ്രിക്കയുടെ ഏറ്റവും ചെറിയ ടോട്ടലാണ് 55 റണ്‍സ്. നേരത്തേ അവര്‍ 50ല്‍ താഴെ റണ്‍സിനു ഓള്‍ഔട്ടായതെല്ലാം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ്. ഇപ്പോള്‍ ഇന്ത്യക്കെതിരേയും സൗത്താഫ്രിക്കയ്ക്കു മാനഹാനി നേരിട്ടിരിക്കുകയാണ്.

സൗത്താഫ്രിക്കയുടെ വന്‍ തകര്‍ച്ച കാരണം രക്ഷപ്പെട്ടത് ന്യൂസിലാന്‍ഡാണ്. കാരണം നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലെന്ന മോശം റെക്കോര്‍ഡ് അവരുടെ പേരിലായിരുന്നു. 2021ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യക്കെതിരേ കിവികള്‍ 62 റണ്‍സിനു ഓള്‍ഔട്ടായത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അത്. ഇപ്പോള്‍ രോഹിത് ഈ റെക്കോര്‍ഡ് തിരുത്തി പുതിയ വീരനായകനായി മാറിയിരിക്കുകയാണ്.

TOSS

അതേസമയം, കേപ്ടൗണ്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ മാജിക്കല്‍ പ്രകടനമാണ് സൗത്താഫ്രിക്കയെ തീര്‍ത്തത്. ആറു വിക്കറ്റുകളാണ് കളിയില്‍ അദ്ദേഹം പോക്കറ്റിലാക്കിയത്. ഒമ്പതോവര്‍ ബൗള്‍ ചെയ്ത സിറാജ് മൂന്നു മെയ്ഡനടക്കം 1.7 ഇക്കോണമി റേറ്റില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആറു പേരെ മടക്കിയത്.

ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതമെടുക്കുകയും ചെയ്തു. സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടു പേര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. 15 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കൈല്‍ വെറയ്‌നാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഡേവിഡ് ബെഡിങ്ഹാം 12 റണ്ണുമെടുത്ത് മടങ്ങി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.

Story first published: Wednesday, January 3, 2024, 16:27 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+