IND vs SA: 2 വെടിക്കെട്ട് താരമടക്കം 6 പേര്‍ പുറത്താവും!! ഇന്ത്യന്‍ ടി20 ടീമില്‍ ഇവരെ കാണില്ല
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയോടെ ഈ വര്‍ഷത്തെ ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ മല്‍സരങ്ങള്‍ അവസാനിക്കുകയാണ്. ഇനി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര മാത്രമാണ് ഈ വര്‍ഷം ഇന്ത്യക്കു ബാക്കിയുള്ളത്. ഓസ്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ടീം ഇന്ത്യ കളിക്കുക.
ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളുടെ പരമ്പര ഇന്ത്യയുടെ പല താരങ്ങള്‍ക്കും ടീമിനൊപ്പമുള്ള അവസാനത്തെ പരമ്പര കൂടിയായിരിക്കും. അടുത്ത വര്‍ഷം ഇന്ത്യ ആദ്യം കളിക്കാന്‍ പോവുന്ന ടി20 പരമ്പരയില്‍ പലരെയും കാണാനിടയില്ല. സൗത്താഫ്രിക്കയുമായുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ചീട്ട് കീറാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

അഭിഷേക് ശര്‍മ
വെടിക്കെട്ട് ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ആദ്യം പുറത്താവാന്‍ പോവുന്ന താരം. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി മാറിയ അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും തികഞ്ഞ പരാജയാണ്. രണ്ടു മല്‍സരങ്ങളില്‍ നിന്നും വെറും 11 റണ്‍സാണ് അഭിഷേകിനു നേടാനായത്. ഇനി ശേഷിച്ച രണ്ടു കളിയിലും തിളങ്ങിയാലും താരത്തിനു ടീമില്‍ സ്ഥാനം നിലനിര്‍ത്തുക കടുപ്പമായിരിക്കും.
ജിതേഷ് ശര്‍മ
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാണ് ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും തെറിക്കാന്‍ പോവുന്ന അടുത്തയാള്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലും ജിതേഷിനെ ഒരു മല്‍സരം പോലും കളിപ്പിച്ചിട്ടില്ല. മിന്നുന്ന പ്രകടനങ്ങളോടെ സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനമുറപ്പാക്കിയതിനാല്‍ അടുത്ത പരമ്പരയില്‍ ജിതേഷിനെ ടീമിനു ആവശ്യമില്ല. മാത്രമല്ല റിഷഭ് പന്തും അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തും.
രമണ്‍ദീപ് സിങ്
സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലൂടെ ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വന്ന ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങിനെയും അടുത്ത പരമ്പരയില്‍ കണ്ടേക്കില്ല. റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി, ശിവം ദുബെ തുടങ്ങിയവരെല്ലാം അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്താന്‍ കാത്തിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ രമണ്‍ദീപിനു ഇനി അവസരം കിട്ടാനുമിടയില്ല.

ആവേശ് ഖാന്‍
ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്താക്കപ്പെടാന്‍ പോവുന്ന മറ്റൊരു താരം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ സീനിയര്‍ പേസര്‍മാരുടെ അഭാവമാണ് ഈ പരമ്പരയില്‍ ആവേശിനു ടീമിലിടം നേടിക്കൊടുത്തത്.
പക്ഷെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. രണ്ടു കളിയില്‍ 8.74 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ ആവേശ് നേടിയിട്ടുള്ളൂ.
വൈശാഖ് വിജയ് കുമാര്‍
യുവ പേസര്‍ വൈശാഖ് വിജയ് കുമാറാണ് സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ചീട്ടുകീറാന്‍ പോവുന്ന അഞ്ചാമത്തെ താരം. ഈ പരമ്പരയിസല്‍ അരങ്ങേറാന്‍ വൈശാഖിനു അവസരം ലഭിക്കുമോയെന്ന കാര്യം സംശമയാണ്. അടുത്ത പരമ്പരയില്‍ അദ്ദേഹത്തെ ഉറപ്പായും ടീമില്‍ കാണാനുമിടയില്ല.
യഷ് ദയാല്‍
ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മറ്റൊരു യുവ പേസര്‍ യഷ് ദയാലിനെയും ഈ പരമ്പരയ്ക്കു ശേഷം ടീം കൈവിടുമെന്നുറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യഷിനു ഒരുപക്ഷെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലൊന്നില്‍ അതിനുള്ള അവസരം കിട്ടിയേക്കും. പക്ഷെ ഈ പരമ്പരയ്ക്കു ശേഷം യഷിനെ ടീമിനു ആവശ്യം വരില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications