Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 8 പന്തില്‍ 7! അഭിഷേക് യുവിയെ പറയിപ്പിക്കും, ദുരന്തം ബാറ്റിങ്; പുറത്താക്കൂ

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ട് 24 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. സഞ്ജു സാംസണ്‍ വേഗം താളംകണ്ടെത്തിയപ്പോള്‍ അഭിഷേക് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. 8 പന്ത് നേരിട്ട് 7 റണ്‍സാണ് അഭിഷേക് നേടിയത്. ഒരു ബൗണ്ടറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ താരം ദുരന്തമായി. പവര്‍പ്ലേയില്‍ കടന്നാക്രമിക്കുന്ന താരമാണ് അഭിഷേക്.

അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തകര്‍ത്തടിച്ച അഭിഷേക് ഇന്ത്യക്കായി കളിക്കുമ്പോള്‍ ഈ മികവ് കാട്ടാനാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സിയുടെ ആദ്യ പന്തില്‍ത്തന്നെ ആക്രമിക്കാന്‍ ശ്രമിച്ച അഭിഷേക് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. സമീപകാലത്തെല്ലാം നിരാശപ്പെടുത്തുന്ന അഭിഷേകിന് ഈ പരമ്പര വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

യുവരാജിന്റെ ശിഷ്യന് സ്ഥിരതയില്ല

ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് അഭിഷേക് ശര്‍മ. അതുകൊണ്ടുതന്നെ താരം നിരാശപ്പെടുത്തുന്നത് യുവരാജിന് കൂടിയാണ് ചീത്തപ്പേരാകുന്നത്. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയ അഭിഷേക് എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമിനൊപ്പവും ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ മികവ് കാട്ടേണ്ടത് താരത്തിന് അത്യാവശ്യമായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.

0, 100, 10, 14, 16, 15, 4, 7 എന്നിങ്ങനെയാണ് അന്താരാഷ്ട്ര ടി20യിലെ അഭിഷേകിന്റെ സ്‌കോര്‍. പവര്‍പ്ലേയില്‍ കത്തിക്കയറുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന് പേരുണ്ടെങ്കിലും ഒരു സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അഭിഷേക് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ താരത്തിനാവുന്നില്ല. കൂടാതെ മികച്ച ടൈമിങ്ങും താരത്തിനില്ല. ഈ സാഹചര്യത്തില്‍ അഭിഷേകിന് പകരക്കാരെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കേണ്ടതായി വരും.

abhishek sharma ind vs sa t20

അഭിഷേകിന് പിഴക്കുന്നത് എവിടെ?

അഭിഷേകിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്നത് ആത്മവിശ്വാസക്കുറവാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം താരത്തെ ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുവശത്ത് സഞ്ജു സാംസണ്‍ മനോഹരമായി റണ്‍സുയര്‍ത്തുമ്പോള്‍ ഈ റണ്ണൊഴുക്കിനെ തകര്‍ക്കുന്ന പ്രകടനമാണ് അഭിഷേക് നടത്തുന്നത്. ഇതിനിടെ അഭിഷേക് റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടതും കഷ്ടിച്ചാണ്. സഞ്ജുവിനെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് അഭിഷേക് നടത്തുന്നത്.

യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും തിരിച്ചെത്തുമ്പോള്‍ അഭിഷേകിന്റെ ചീട്ടുകീറുമെന്നുറപ്പാണ്. ഐപിഎല്ലില്‍ ബൗളര്‍മാര്‍ ഭയക്കുന്ന ബാറ്റ്‌സ്മാനാണെങ്കിലും ഇന്ത്യക്കൊപ്പം ഈ മികവ് കാട്ടാന്‍ അഭിഷേകിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രണ്ടാം ടി20യില്‍ക്കൂടി അഭിഷേകിന് അവസരം ലഭിച്ചേക്കും. ഇതിലും നിരാശപ്പെടുത്തിയാല്‍ അഭിഷേകിനെ ഇന്ത്യ പ്ലേയിങ് 11 നിന്നും ഈ പരമ്പരയോടെ ടീമില്‍ നിന്നും തഴയാനാണ് സാധ്യത.

അതുകൊണ്ടുതന്നെ രണ്ടാം ടി20 അഭിഷേകിന് നിര്‍ണ്ണായകമാവും. അമിതമായി കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതാണ് അഭിഷേകിനെ പിന്നോട്ടടിക്കുന്നത്. ബൗളറുടെ ലൈനും ലെങ്തും മനസിലാക്കാതെ ആക്രമണത്തിലേക്ക് കടക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്തായാലും നിലവിലെ അഭിഷേകിന്റെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ല.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

ദക്ഷിണാഫ്രിക്ക- റിയാന്‍ റിക്കില്‍ട്ടന്‍, എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, പാട്രിക്ക് കൂര്‍ഗര്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി സിമിലാനി, ജെറാള്‍ഡ് കോയിറ്റ്‌സി, കേശവ് മഹാരാജ്, എന്‍സമലോനി പീറ്റര്‍

Story first published: Friday, November 8, 2024, 21:30 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+