For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എല്‍ഗറെ പുറത്താക്കാന്‍ രണ്ടു വഴികള്‍ മാത്രം! കോലിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ചൊവ്വാഴ്ച മുതല്‍ കേപ്ടൗണിലാണ് മൂന്നാം ടെസ്റ്റ്

സൗത്താഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു രണ്ടു വഴികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍ കേപ്ടൗണില്‍ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഉപദേശം. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും സൗത്താഫ്രിക്കന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് എല്‍ഗറായിരുന്നു. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ റണ്‍ചേസിന് ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. പുറത്താവാതെ 96 റണ്‍സെടുത്ത എല്‍ഗറായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

1

കണ്ണിനു അത്ര സന്തോഷം നല്‍കാത്ത, കടുപ്പമേറിയ ഇടംകൈയന്‍ ബാറ്റര്‍മാര്‍ സൗത്താഫ്രിക്കയില്‍ നിന്നും നമ്മള്‍ കണ്ടിട്ടുണ്ട്. കെപ്ലര്‍ വെസല്‍സ്, ഗ്രേയം സ്മിത്ത്, ഗാരി കേസ്റ്റണ്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ഈ ലിസ്റ്റിലേക്കു ഉള്‍പ്പെടുത്താവുന്നയാളാണ് ഡീന്‍ എല്‍ഗറുമെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. എഡ്ജ് ചെയ്യാതെ എല്‍ഗര്‍ ഇത്രയും ബോളുകള്‍ എങ്ങനെ കളിച്ചുവെന്നും ആര്‍ക്കും അദ്ഭുതം തോന്നാം. ഇതിനൊരു രഹസ്യമുണ്ട്. വളരെ നേര്‍വഴിക്കാണ് അദ്ദേഹം ബാറ്റ് താഴേക്കു കൊണ്ടുവരാറുള്ളത്. ഈ കാരണത്താല്‍ ബാറ്റ് കോണാകൃതിയിലേക്കു പോവില്ല. കൈകള്‍ എല്‍ഗറില്‍ നിന്ന് വായുവിലും ഉപരിതലത്തിലും അകന്ന് വശത്തേക്ക് നീങ്ങാന്‍ ശ്രമിക്കുന്നു. ബോളിന്റെ ലൈനിന് അകത്ത് നിന്ന് കളിക്കുകയെന്നാണ് ഇതിനു പറയുന്നത്. എല്‍ഗര്‍ ഇത് വളരെ നന്നായി പിന്തുരുന്നയാളാണ്. ഫ്രണ്ട് ഫൂട്ടില്‍ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കാറുള്ളൂവെന്നും ചോപ്ര നിരീക്ഷിച്ചു.

2

ഇന്ത്യന്‍ ബൗളര്‍മാര്‍ എല്‍ഗര്‍ക്കെതിരേ ക്ഷമയോടെ ബൗള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നു ചോപ്ര ആവശ്യപ്പെട്ടു. ഈ പ്ലാന്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ ചിലപ്പോള്‍ വര്‍ക്കായേക്കാം, ചിലപ്പോള്‍ വര്‍ക്കായില്ലെന്നും വരാം. എന്നാല്‍ ഒരു കാര്യമുറപ്പാണ്. ഈ പരമ്പരയില്‍ ഇതുവരെ ഒരു റണ്‍സ് പോലും നേടിയിട്ടില്ലെന്ന തരത്തിലായിരിക്കും എല്‍ഗര്‍ മൂന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാനിറങ്ങുക. ഇതുപോലെ കടുപ്പമേറിയ ബാറ്റര്‍മാര്‍ക്കെതിരേ പരമാവധി ക്ഷമയോടെ ബൗള്‍ ചെയ്യുകയെന്നതു മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള മാര്‍ഗമെന്നു ചേപ്ര വിലയിരുത്തി.

3

മൂന്നാം ടെസ്റ്റില്‍ എല്‍ഗര്‍ക്കെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ ലൈനില്‍ ചെറുതായി മാറ്റം വരുത്തണമെന്ന് ചോപ്ര നിര്‍ദേശിച്ചു. ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ പിച്ച് ചെയ്ത ശേഷം അകത്തേക്കു വരുന്ന ബോളുകളെറിയാന്‍ ശ്രദ്ധിക്കണം. ഇതാണ് എല്‍ഗറെ പുറത്താക്കാനുള്ള ആദ്യത്തെ വഴി. മറ്റൊന്ന് റൗണ്ട് ദി സ്റ്റംപ്‌സ് ബൗള്‍ ചെയ്ത് ബൗണ്‍സറുകള്‍ പരീക്ഷിക്കുകയെന്നതാണ്. ഇത്തരം ഡെലിവെറികള്‍ കളിക്കാന്‍ മുതിരാത്ത താരമാണ് എല്‍ഗര്‍. എങ്കിലും നല്ലൊരു ബൗണ്‍സറിനു ശേഷം അടുത്ത ബോളില്‍ ബാറ്റര്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ തടയുന്നതില്‍ നിന്നും പ്രാപ്തമാണെന്നും ചോപ്ര വിലയിരുത്തി.

4

ജൊഹാനസ്ബര്‍ഗിലെ രണ്ടാം ടെസ്റ്റില്‍ എല്‍ഗറുടെ ക്ഷമയോടെയുള്ള ഇന്നിങ്‌സാണ് സൗത്താഫ്രിക്കയ്ക്കു ഏഴു വിക്കറ്റിന്റെ മികച്ച വിജയം സമ്മാനിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെയായിരുന്നു സൗത്താഫ്രിക്കയുടെ ഉജ്ജ്വല വിജയം. 240 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസമാണ് സൗത്താഫ്രിക്ക ചേസ് ചെയ്തു വിജയിച്ചത്. ഈ ഗ്രൗണ്ടില്‍ അവരുടെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയായിരുന്നു ഇത്. നേരത്തേ 220ന് മുകളില്‍ റണ്‍സ് പോലും സൗത്താഫ്രിക്ക ചേസ് ചെയ്തു ജയിച്ചിരുന്നില്ല. വാണ്ടറേഴ്‌സില്‍ ഇന്ത്യക്കെതിരേ സൗത്താഫ്രിക്കയുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്. നേരത്തേ ഇവിടെ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ സൗത്താഫ്രിക്കയും ജയം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ആറാം തവണ ചരിത്രം തിരുത്തിയാണ് ഇന്ത്യയെ സൗത്താഫ്രിക്ക വീഴ്ത്തിയത്.

5

എല്‍ഗറുടെ വണ്‍മാന്‍ ഷോയായിരുന്നു കഴിഞ്ഞ ടെസ്റ്റില്‍ അസാധ്യമെന്നു കരുതിയ ലക്ഷ്യം അനായാസം ചേസ് ചെയ്യാന്‍ സൗത്താഫ്രിക്കയെ സഹായിച്ചത്. രണ്ടു ദിവസം ബാറ്റ് ചെയ്ത എല്‍ഗര്‍ 188 ബോളുകളിലാണ് പുറത്താവാതെ 96 റണ്‍സ് നേടിയത്. ടീമിന്റെ വിജയറണ്‍സ് കുറിച്ചതും അദ്ദേഹം തന്നെയായിരുന്നു. മൂന്നാം ദിനം ബാറ്റ് ചെയ്യവെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ പല തവണ എല്‍ഗറുടെ ദേഹത്തു തട്ടിയിരുന്നു. ഹെല്‍മറ്റിലും തോളിലുമെല്ലാം പന്ത് തട്ടിയെങ്കിലും അദ്ദേഹം ഇതു വകവയ്ക്കാതെ ബാറ്റിങ് തുടരുകയും ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.

Story first published: Monday, January 10, 2022, 22:07 [IST]
Other articles published on Jan 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+