Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 24 ബോളില്‍ 57!! സ്പിന്‍ ബൗളിങിനെ സഞ്ജുവിന് 'പുല്ലുവില', ടെസ്റ്റ് ടീമിലെടുക്കൂ

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാന്‍ തനിക്കു അര്‍ഹതയുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ടീം ഇന്ത്യയെ ഏറ്റവുമധികം വലയ്ക്കുന്നത് സ്പിന്‍ ബൗളിങിന സമര്‍ഥമായി നേരിടാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ അധികമില്ലെന്നതാണ്.

ന്യൂസിലാന്‍ഡുമായുള്ള അവസാനത്തെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്. കിവികളുടെ സ്പിന്നര്‍മാരായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്.

എന്നാല്‍ സ്പിന്‍ ബൗളിങിനെ വളരെ അനായാസമായി തനിക്കു കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും സഞ്ജു വീണ്ടും തെളിയിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുളള ആദ്യ ടി20യില്‍ അവരുടെ സ്പിന്‍ ആക്രമണത്തിനെതിരേ അദ്ദേഹം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

SANJU SAMSON

കിടിലന്‍ പ്രകടനം

ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 50 ബോളില്‍ 107 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു സാംസണ്‍ ക്രീസ് വിട്ടത്. 10 കൂറ്റന്‍ സിക്‌സറുകളും ഏഴു ഫോറുകളുമുള്‍പ്പെടെയാണിത്. സൗത്താഫ്രിക്കയുടെ പേസ്, സ്പിന്‍ ആക്രമണത്തെ ഒരുപോലെ കൈകാര്യം ചെയ്താണ് തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ച്വറി സഞ്ജു കണ്ടെത്തിയത്.

അദ്ദേഹം ആകെ സ്‌കോര്‍ ചെയ്ത 107 റണ്‍സില്‍ 57ഉം സ്പിന്നര്‍മാര്‍ക്കെതിരേയാണെന്നതാണ് കൗതുകകരമായ കാര്യം. വെറും 24 ബോളുകളില്‍ നിന്നാണ് സഞ്ജു ഇത്രയമധികം റണ്‍സ് അടിച്ചെടുത്തത്. ആറു സിക്‌സറുകളും മൂന്നു ഫോറുകളും ഉള്‍പ്പെടെയാണിത്. 4, 1, 4, 6, 1, 1, 1, 6, 6, 1, 6, 4, 6, 1, 1, 6, 1 എന്നിങ്ങനെയായിരുന്നു സ്ലോ ബൗളര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രകടനം.

പരിചയസമ്പന്നനായ സൗത്താഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജുള്‍പ്പെടെയുള്ളവരെ വളരെധികം ലാഘവത്തോടെയാണ് സഞ്ജു നേരിട്ടത്. ബാക്ക്ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലുമെല്ലാം അദ്ദേഹം അനായാസം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ടെസ്റ്റ് ടീമിലെടുക്കൂ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിലവിലെ ഭൂരിഭാഗം താരങ്ങളും സ്പിന്‍ ബൗളിങിനെതിരേ പതറവെയാണ് സൗത്താഫ്രിക്കന്‍ സ്ലോ ബൗളര്‍മാര്‍ക്കെതിരേ സഞ്ജു സാംസണ്‍ അഴിഞ്ഞാടിയത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് തുടങ്ങിയ ചുരുക്കം ചിലര്‍ മാത്രമാണ് സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ടത്. പരമ്പരയുടെ തുടക്കത്തില്‍ അല്‍പ്പം വിയര്‍ത്തെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നു.

SANJU SAMSON

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയടക്കം സ്പിന്‍ ബൗളിങിനെതിരേ വന്‍ ദുരന്തമായിരുന്നു. ടേണ്‍ ചെയ്ത് അകത്തേക്കും പുറത്തേക്കും വരുന്ന ബോളുകള്‍ക്കെതിരേ എങ്ങനെ കളിക്കണമെന്ന ധാരണ പോലും ഭൂരിഭാഗം പേര്‍ക്കുമില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ടെസ്റ്റ് ടീമില്‍ സഞ്ജു സാംസണിന്റെ പ്രാധാന്യവും വര്‍ധിക്കുന്നത്.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് ഈ ഫോര്‍മാറ്റില്‍ മാരക ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ റോളില്‍ സഞ്ജുവിനെ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കില്ല. പകരം മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

സ്ഥാനം ഭദ്രമാക്കി സഞ്ജു

ഓപ്പണറായി ഇറങ്ങി ടി20 കരിയറിലെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയും കുറിച്ചതോടെ ഇന്ത്യന്‍ ടീമിസെ സ്ഥാനവും ഏറെക്കുറെ ഭദ്രമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലെ അവസാന ടി20യിലും അദ്ദേഹം കിടിലന്‍ സെഞ്ച്വറി കുറിച്ചിരുന്നു.

ഈ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയ ആദ്യത്തെ താരം കൂടിയാണ് സഞ്ജു. വരാനിരിക്കുന്ന ടി20 പരന്വരകളില്‍ ഇനി ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍ മടങ്ങിയെത്തിയാലും അദ്ദേഹത്തെ ഇന്ത്യ ഇനി ഒഴിവാക്കാന്‍ സാധ്യതയില്ല.

Story first published: Saturday, November 9, 2024, 11:34 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+