Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ചരിത്രം തിരുത്താന്‍ കോലിപ്പട കേപ്ടൗണില്‍- രണ്ടു മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

കേപ്ടൗണ്‍: ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ കേപ്ടൗണില്‍. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ചൊവ്വാഴ്ച മുതല്‍ ഇവിടെ തുടക്കമാവുകയാണ്. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. പരമ്പര വിജയികള്‍ ആരായിരിക്കുമെന്ന് തീരുമാനിക്കുന്നത് ഈ ടെസ്റ്റായിരിക്കും. നിലവില്‍ ഓരോ ജയം വീതം നേടി ഇന്ത്യയും സൗത്താഫ്രിക്കയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയം കൈക്കലാക്കിയപ്പോള്‍ ജൊഹാനസ്ബര്‍ഗില്‍ സൗത്താഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു. സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹം പൂവണിയണമെങ്കില്‍ കേപ്ടൗണിലും ചരിത്രത്തിലാദ്യമായി ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്.

രണ്ടാം ടെസ്റ്റിലേറ്റ ഏഴു വിക്കറ്റിന്റെ കനത്ത പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഇന്ത്യന്‍ ടീം കേപ്ടൗണിലെത്തിയത്. ബാറ്റിങിലും രണ്ടാമിന്നിങ്‌സില്‍ ബൗളിങിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സറ്റാറിലും കളി തല്‍സമയം കാണാനാവും.

 ടീമില്‍ മാറ്റങ്ങളുണ്ടാവും

ടീമില്‍ മാറ്റങ്ങളുണ്ടാവും

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാവും ഇന്ത്യ കേപ്ടൗണില്‍ ഇറങ്ങുക. പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി മൂന്നാമങ്കത്തില്‍ ടീമില്‍ തിരിച്ചെത്തും. ഇതോടെ ഹനുമാ വിഹാരിക്കായിരിക്കും പുറത്തുപോവേണ്ടി വരിക. കോലിയുടെ അഭാവത്തില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ച അദ്ദേഹം രണ്ടിന്നിങ്‌സുകളിലും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ വിഹാരി പുറത്താവാതെ നേടിയ 40 റണ്‍സാണ് ഇന്ത്യയുടെ ടോട്ടല്‍ 250 കടത്തിയത്.
അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനായേക്കില്ല. കാലിലെ പേശിക്കേറ്റ് പരിക്ക് രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സിറാജിനു പകരം ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരിലൊളായിരിക്കും ടീമിലേക്കു വരുന്നത്. ഉമേഷിനായിരിക്കും മുന്‍തൂക്കമെന്നാണ് സൂചനകള്‍.

 കണക്കുകളില്‍ സൗത്താഫ്രിക്ക

കണക്കുകളില്‍ സൗത്താഫ്രിക്ക

കേപ്ടൗണിലെ കണക്കുകളെടുത്താല്‍ ഇന്ത്യക്കെതിരേ സൗത്താഫ്രിക്കയ്ക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇവിടെ ഇതുവരെ ഏറ്റുമുട്ടിയ അഞ്ചു ടെസ്റ്റുകളിലും സൗത്താഫ്രിക്കയോടു ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. മൂന്നു തവണ സൗത്താഫ്രിക്ക വിജയം കൊയ്തപ്പോള്‍ രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.
2017-18ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യ തോറ്റിരുന്നു. 72 റണ്‍സിനായിരുന്നു സൗത്താഫ്രിക്ക അന്നു വിരാട് കോലിക്കു കീഴിലിറങ്ങിയ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 2011ലും 1993ലെ പ്രഥമ പര്യടനത്തിലുമാണ് കേപ്ടൗണില്‍ സൗത്താഫ്രിക്കയെ സമനിലയില്‍ കുരുക്കാന്‍ ഇന്ത്യക്കായിട്ടുള്ളത്.

 റബാഡയും എല്‍ഗറും

റബാഡയും എല്‍ഗറും

കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ടീമില്‍ ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് രണ്ടു താരങ്ങളെയാണ്. ഒന്ന് ക്യാപ്റ്റനും ഇടംകൈയന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗറെയാണെങ്കില്‍ മറ്റൊരാല്‍ പേസര്‍ കാഗിസോ റബാഡയാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയം നിഷേധിച്ചത് എല്‍ഗറുടെ അപരാജിത ഇന്നിങ്‌സായിരുന്നു. റണ്‍ചേസില്‍ സൗത്താഫ്രിക്കയ്ക്കു അനായാസ വിജയം സമ്മാനിച്ചത് പുറത്താവാതെ 96 റണ്‍സെടുത്ത എല്‍ഗറായിരുന്നു. അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് വേദിയാണ് കേപ്ടൗണ്‍. ഇവിടെ 10 ടെസ്റ്റുകളില്‍ നിന്നും 700ന് മുകളില്‍ റണ്‍സ് എല്‍ഗര്‍ അടിച്ചെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
അതേസമയം, ബൗളിങില്‍ റബാഡയും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള വേദിയാണ് കേപ്ടൗണ്‍. ഇവിടെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നും 35 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ഈ പരമ്പരയില്‍ രണ്ടു ടെസ്റ്റുകളില്‍ നന്നും 13 വിക്കറ്റുകള്‍ റബാഡ നേടിക്കഴിഞ്ഞു.

 കാലാവസ്ഥ

കാലാവസ്ഥ

മോശം കാലാവസ്ഥ നാലാം ടെസ്റ്റിനു ഭീഷണിയാവുന്നുണ്ട്. നാലാം ദിനം ഇവിടെ കാറ്റോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും മഴ രസംകൊല്ലിയായി എത്തിയിരുന്നു. സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം കനത്ത മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. രണ്ടാം ടെസ്റ്റിലാവട്ടെ നാലാംദിനത്തിലെ ആദ്യത്തെ രണ്ടു സെഷനും മഴ കവര്‍ന്നിരുന്നു. പക്ഷെ മഴ കളിച്ചെങ്കിലും അത് രണ്ടു ടെസ്റ്റുകളുടെയും ഫലത്തെ ബാധിക്കാതിരുന്നത് ആശ്വാസമായിരുന്നു.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Sunday, January 9, 2022, 16:05 [IST]
Other articles published on Jan 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+