For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 0, 0, ഇന്ന് എത്ര നേടും? സഞ്ജുവിന് പിഴക്കുന്നത് എവിടെ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യിലെ നാലാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ 2-1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നാലാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ജയിച്ചാല്‍ പരമ്പര പോക്കറ്റിലാക്കും. തോറ്റാല്‍ പരമ്പര സമനിലയാക്കി പിരിയാം. ഇന്ത്യയുടെ പ്രകടനം ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും തട്ടകത്തില്‍ ആതിഥേയരെ വിലകുറച്ച് കാണാനാവില്ല.

ഇന്ത്യയ്ക്ക് ഓരോ മത്സരത്തിലും വ്യത്യസ്ത മാച്ച് വിന്നര്‍മാരുണ്ടാവുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് മത്സരത്തിലും ഡെക്കിനാണ് സഞ്ജു പുറത്തായത്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷമാണ് സഞ്ജു രണ്ട് തവണ ഡെക്കിന് മടങ്ങിയത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പ്രകടനം വളരെയധികം നിരാശയുണ്ടാക്കുന്നു.

ഇന്നത്തെ മത്സരം സഞ്ജുവിന് വളരെ നിര്‍ണ്ണായകമാണ്. ഇന്ന് തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിനെ ഇന്ത്യ അടുത്ത പരമ്പരയില്‍ നിന്ന് തഴയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സഞ്ജുവിന് കരുത്ത് തെളിയിക്കണം. സഞ്ജുവിന് പിഴക്കുന്നത് എവിടെയാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.

ആദ്യ പന്ത് മുതല്‍ ആക്രമിച്ചാല്‍ പണി കിട്ടും

നാലാം മത്സരം നടക്കുന്നത് ജൊഹാനസ്ബര്‍ഗിലാണ്. ഇവിടുത്തെ പിച്ച് വളരെ കൗശലം നിറഞ്ഞതാണ്. സ്ലോ കട്ടറുകള്‍ എറിയുന്നവര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്ന പിച്ചാണിത്. അതുകൊണ്ടുതന്നെ ന്യൂബോളില്‍ കടന്നാക്രമണം പ്രയാസമാണെന്നാണ് ഇവിടുത്തെ മുന്‍ കണക്കുകള്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നത്. 174 റണ്‍സാണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മാര്‍ക്കോ യാന്‍സന്റെ ന്യൂബോളിലെ ആക്രമണം സഞ്ജു ഭയക്കണം.

കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജുവിനെ യാന്‍സനാണ് പുറത്താക്കിയത്. ക്ലീന്‍ബൗള്‍ഡായാണ് രണ്ട് മത്സരത്തിലും സഞ്ജു പുറത്തായത്. അതുകൊണ്ടുതന്നെ ഇന്നും യാന്‍സനെ സഞ്ജു കരുതണം. ന്യൂബോളില്‍ യാന്‍സന്റെ സ്ലോ കട്ടറുകള്‍ ഇന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് പറയാം. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സഞ്ജുവിന് പണികിട്ടാനാണ് സാധ്യത കൂടുതല്‍.

sanju samson

യാന്‍സനെതിരേ പ്രത്യേക പദ്ധതി വേണം

മാര്‍ക്കോ യാന്‍സന്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജുവിനെ പുറത്താക്കിയപ്പോഴും ഇതില്‍ തെളിഞ്ഞ് നിന്നത് സഞ്ജുവിന്റെ പിഴവാണ്. സഞ്ജുവിന്റെ ഫുട് വര്‍ക്കില്‍ പാളിച്ച സംഭവിക്കുന്നു. രണ്ടാം ടി20യില്‍ സഞ്ജു യാന്‍സനെ നിസാരമായി കണ്ട് സാഹസിക ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ലെഗ് സ്റ്റംപും പൂര്‍ണ്ണായി കാണുന്ന രീതിയില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സഞ്ജുവിന്റെ ടൈമിങ് തെറ്റിയപ്പോള്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ മൂന്നാം ടി20യിലെ സഞ്ജുവിന്റെ പുറത്താകലില്‍ യാന്‍സന്റെ ഗംഭീര ബോളും കൈയടി അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ സഞ്ജു വലിയ ഷോട്ട് കളിക്കാനായി മാത്രം നില്‍ക്കുന്നതാണ് ഇത്തരത്തില്‍ അപ്രതീക്ഷിത പന്തുകളില്‍ പ്രതിരോധിക്കാനാവാത്തതിന് കാരണം. മാര്‍ക്കോ യാന്‍സന്‍ ഉയരക്കൂടതലുള്ള ബൗളറാണ്. സ്വാഭാവികമായ എക്‌സ്ട്രാ ബൗണ്‍സ് അദ്ദേഹത്തിന്റെ പന്തുകളിലുണ്ട്. ഇത് മനസിലാക്കി കൃത്യമായ പദ്ധതികളോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

അമിത ആത്മവിശ്വാസം കുറക്കണം

തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസണിന് അമിത ആത്മവിശ്വാസമായെന്ന് പറയാം. മികച്ച ടൈമിങ്ങുള്ള താരമാണ് സഞ്ജു. എന്നാല്‍ അമിത ആത്മവിശ്വാസം സഞ്ജുവിനെ ഇപ്പോള്‍ പിന്നോട്ടടിക്കുകയാണ്. തുടക്കത്തിലേ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിക്കുന്നത് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമാവാന്‍ കാരണമാവുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അമിത ആത്മവിശ്വാസം സഞ്ജുവിനെ ചതിക്കുകയാണെന്ന് പറയാം. നിലയുറപ്പിച്ച് വലിയ ഷോട്ട് കളിക്കാന്‍ സഞ്ജു തയ്യാറാവേണ്ടതാണ്. ആദ്യം സ്‌ട്രൈക്ക് നില്‍ക്കുന്നതില്‍ മാറ്റം വരുത്തി അഭിഷേകിനെ ആദ്യം സ്‌ട്രൈക്കിലേക്കിറക്കാവുന്നതാണ്. നിലവിലെ തുടര്‍ ഡെക്കുകളില്‍ നിന്ന് കരകയറാന്‍ ഇത്തരമൊരു മാറ്റം സഞ്ജുവിന് പരീക്ഷിക്കാവുന്നതാണ്.

Story first published: Friday, November 15, 2024, 7:46 [IST]
Other articles published on Nov 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+