Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യകുമാര്‍ സൂപ്പര്‍, ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണം- കാരണങ്ങളിതാ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സമനിലയാക്കിയിരിക്കുകയാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര സമനിലയാക്കുകയായിരുന്നു. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയെ സൂര്യകുമാര്‍ യാദവാണ് നയിച്ചത്. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്ക് സമനില നേടിക്കൊടുക്കാന്‍ സൂര്യക്കായി.

യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിരയുമായി ഇറങ്ങിയാണ് സൂര്യയും സംഘവും പരമ്പര പങ്കിട്ടത്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയെ ആരാണ് ടി20 ലോകകപ്പില്‍ നയിക്കുകയെന്ന ചോദ്യം പ്രസക്തമാണ്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ പദ്ധതികള്‍ മെനഞ്ഞിരുന്നത്. എന്നാല്‍ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ തിരിച്ചുവരവ് വൈകും. ഇതോടെ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.

ടി20 ലോകകപ്പില്‍ നയിക്കാന്‍ രോഹിത് ശര്‍മയെ തിരിച്ചുവിളിക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് അല്ല അത് സൂര്യകുമാര്‍ യാദവാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സൂര്യക്ക് ടീമിനെ ഒത്തിക്കണക്കത്തോടെ കൊണ്ടുപോകാനുള്ള കഴിവാണ്. സൂര്യക്ക് കീഴില്‍ ടീമിന്റെ അന്തരീക്ഷം മികച്ചതാണ്.

പൊതുവേ എല്ലാവരോടും രസകരമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന താരമാണ് സൂര്യകുമാര്‍. അതുകൊണ്ടുതന്നെ സൂര്യക്ക് കീഴില്‍ ടീം സാഹചര്യം വളരെ മികച്ചതാണ്. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച ടീം അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. അതിന് സൂര്യയെപ്പോലൊരു മികച്ച നായകന്‍ അത്യാവശ്യമാണ്. സൂര്യയെ നായകനാക്കിയാല്‍ ഇന്ത്യക്ക് മികച്ച ടീം അന്തരീക്ഷം ലഭിക്കുമെന്നുറപ്പാണ്.

suryakumar yadav

രണ്ടാമത്തെ കാര്യം നായകന്റെ സമ്മര്‍ദ്ദമില്ലാതെ മികച്ച ബാറ്റിങ് പ്രകടനം നടത്താനുള്ള കഴിവാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടാന്‍ സൂര്യക്കായിരുന്നു. ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരമായിരുന്നു മൂന്നാമത്തേത്. ഈ മത്സരത്തില്‍ ഇന്ത്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും അനായാസം ബാറ്റുചെയ്ത് സെഞ്ച്വറി നേടാന്‍ സൂര്യക്കായി. വെറും 57 ഇന്നിങ്‌സില്‍ നിന്ന് നാല് ടി20 സെഞ്ച്വറി നേടാന്‍ സൂര്യക്കായി.

ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് സൂര്യകുമാര്‍ യാദവ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന സൂര്യയെ നായകസ്ഥാനം ഏല്‍പ്പിച്ചാലും ടീമിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. മൂന്നാമത്തെ കാര്യം ബൗളര്‍മാരെ വിശ്വസിക്കുന്ന നായകനാണെന്നതാണ്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് താരങ്ങളെ തള്ളിപ്പറയുന്നവനല്ല സൂര്യകുമാര്‍. മോശം പ്രകടനങ്ങളിലും അദ്ദേഹം താരങ്ങളെ പിന്തുണക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോറ്റപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്ലേയിങ് 11നെത്തന്നെയാണ് മൂന്നാം ടി20യിലും ഇന്ത്യ കളിപ്പിച്ചത്. തന്റെ സഹതാരങ്ങളെ വിശ്വസിക്കാനും പിന്തുണക്കാനും സൂര്യക്ക് സാധിക്കുന്നു. ഇത് മികച്ച നായകന്റെ ലക്ഷണമാണ്. ഭയമില്ലാത്ത താരമാണ് സൂര്യ. വിക്കറ്റ് നഷ്ടമാകുമോയെന്ന് ഭയപ്പെട്ട് കളിക്കുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ഏകദിനത്തില്‍ മികച്ച പ്രകടനം സൂര്യക്ക് കാഴ്ചവെക്കാനായിട്ടില്ല.

എന്നാല്‍ ടി20യില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് സൂര്യകുമാര്‍ യാദവ്. ടി20യില്‍ ഹാര്‍ദിക്കിനെക്കാളും മികച്ച നായകനായി മാറാന്‍ സൂര്യക്ക് കഴിവുണ്ട്. മുംബൈ ഇന്ത്യന്‍സ് സൂര്യക്ക് നായകസ്ഥാനം നല്‍കിയിട്ടില്ല. രോഹിത്തിന് ശേഷം മുംബൈക്ക് പുതിയ നായകനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാവുന്നതാണ്. സൂര്യയെ ഇന്ത്യ താരമെന്ന നിലയില്‍ ഒതുക്കാതെ നായകനായി കൂടുതല്‍ പരിഗണിക്കുകയും കൂടുതല്‍ അവസരവും നല്‍കിയാല്‍ ടീമിനെ മികച്ച നേട്ടത്തിലേക്കെത്തിക്കാന്‍ സാധിച്ചേക്കും.

Story first published: Friday, December 15, 2023, 14:45 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+