For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദക്ഷിണാഫ്രിക്കയെ തകര്‍ക്കണം, ഇന്ത്യ ശ്രദ്ധിക്കേണ്ടത് എന്ത്? 3 കാര്യങ്ങളിതാ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തുകയും ചെയ്തു. രണ്ടാമത്തെ മത്സരം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ജയിക്കാനാവാത്ത പക്ഷം വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരും.

സമനില പിടിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടും. അതുകൊണ്ടുതന്നെ പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെടണമെന്നതാണ്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്.

രണ്ട് പേര്‍ക്കും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടെങ്കിലും സൃഷ്ടിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. രണ്ടാം ടെസ്റ്റിലെങ്കിലും നന്നായി തുടങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യക്ക് ജയിക്കാന്‍ ടോപ് ഓഡര്‍ മികവിനൊത്ത് ഉയരേണ്ടതായുണ്ട്.

ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിനായിട്ടില്ല. രണ്ടാം മത്സരത്തിലെങ്കിലും ഗില്‍ അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. ഇന്ത്യയുടെ ടോപ് ഓഡര്‍ ഫോമിലേക്കെത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വിജയിക്കുക പ്രയാസമായിരിക്കും. രണ്ടാമത്തെ കാര്യം പേസ് ബൗളിങ്ങിലാണ്. ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ച് ഇന്ത്യക്ക് ജയിക്കാനാവില്ല.

virat kohli

മുഹമ്മദ് സിറാജ് മുഹമ്മദ് ഷമിയുടെ അഭാവം നികത്തുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിക്കേണ്ട. ആവേശ് ഖാനെ ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനമാണ് ആവേശ് കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്താന്‍ ആവേശിനായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ആവേശിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതാണ്.

മൂന്നാമത്തെ കാര്യം സ്പിന്‍ നിരയിലാണ്. ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കേണ്ട ആവശ്യമില്ല. രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന വിവരം. അങ്ങനെയാണെങ്കില്‍ അശ്വിനെ കളിപ്പിക്കേണ്ട. ജഡേജയുടെ തിരിച്ചുവരവ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് കരുത്താവും. ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ സാഹചര്യത്തില്‍ മറുവശത്ത് ഇന്ത്യക്കായി തിളങ്ങാന്‍ മധ്യനിരയില്‍ ആരുമുണ്ടായില്ല.

രവീന്ദ്ര ജഡേജ തിരിച്ചുവരുമ്പോള്‍ ഇന്ത്യക്ക് മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ നീക്കങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരത്തില്‍ രോഹിത് പല മണ്ടത്തരങ്ങളും കാട്ടി. ന്യൂബോളില്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനേയും പ്രസിദ്ധ് കൃഷ്ണയേയും പന്തെറിയിച്ചത് രോഹിത്തിന്റെ തെറ്റായ തീരുമാനമാണ്. അതിവേഗത്തില്‍ പന്തെറിയുകയും നന്നായി ബൗണ്‍സെറിയുകയും ചെയ്യുന്ന താരത്തെ ഇന്ത്യക്കാവശ്യമാണ്.

ദക്ഷിണാഫ്രിക്കയില്‍ മികച്ച പേസര്‍മാരെയാണ് ആവശ്യം. സ്പിന്നര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പേസ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. രോഹിത് ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. കെ എല്‍ രാഹുലും വിരാട് കോലിയും ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഈ മികവ് തുടരേണ്ടത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാണ്.

Story first published: Saturday, December 30, 2023, 14:44 [IST]
Other articles published on Dec 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+