Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വീണത് 23 വിക്കറ്റ്, പൊരുതി ഇന്ത്യയും സൗത്താഫ്രിക്കയും- ആദ്യ ദിനം ആവേശകരം

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആവേശകരം. ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. എഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രമും (36) ഡേവിഡ് ബെഡിങ്ഹാമുമാണ് (7) ക്രീസില്‍. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 153 റണ്‍സാണ് നേടിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം മണ്ടത്തരമായെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ആതിഥേയ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 2 റണ്‍സെടുത്ത മാര്‍ക്രത്തെ മുഹമ്മദ് സിറാജിന്റെ പന്തില്‍ യശ്വസി ജയ്‌സ്വാള്‍ സ്ലിപ്പില്‍ പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇത്.

പിന്നീടങ്ങോട്ട് ടീം കൂട്ടത്തകര്‍ച്ച നേരിട്ടു. നായകന്‍ ഡീന്‍ എല്‍ഗറിനെ (4) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ (3) ജസ്പ്രീത് ബുംറയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ രോഹിത് ശര്‍മ പിടികൂടി. മികച്ച ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റൊരുക്കി ഇന്ത്യ സ്റ്റംബ്‌സിനെ കുടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സ് തെളിഞ്ഞുനിന്ന വിക്കറ്റ് നേട്ടമാണിത്. ടോണി ഡി സോര്‍സിയെ (2) സിറാജ് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു.

15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ വീണു. ദക്ഷിണാഫ്രിക്കയുടെ 32 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്. ഡേവിഡ് ബെഡിങ്ഹാമിനെ (12) സിറാജ് ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു. കെയ്ല്‍ വെറേനിയേയും (15) സിറാജാണ് മടക്കിയത്. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ വെറേനിയായിരുന്നു. മാര്‍ക്കോ യാന്‍സനെ അക്കൗണ്ട് തുറക്കും മുമ്പ് സിറാജ് രാഹുലിന്റെ കൈയിലെത്തിച്ചു.

വിരാട് കോലിയുടെ ഉപദേശത്തിന് പിന്നാലെയാണ് സിറാജ് ഈ വിക്കറ്റ് നേടിയത്. കേശവ് മഹാരാജിനെയും (3) കഗിസോ റബാഡയേയും (5) മുകേഷ് കുമാര്‍ പുറത്താക്കി. നന്ദ്രേ ബര്‍ഗറിനെ (4) ബുംറയും മടക്കി. ലൂങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറും ബുംറയും മുകേഷും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

mukesh kumar

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് യശ്വസി ജയ്‌സ്വാളിനെ (0) തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ ശുബ്മാന്‍ ഗില്ലും (36) രോഹിത് ശര്‍മും (39) ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേകി. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ രോഹിത് ശര്‍മ പുറത്തായി. നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ മാര്‍ക്കോ യാന്‍സ് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ശുബ്മാന്‍ ഗില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ബര്‍ഗറിന്റെ വെല്ലുവിളിയെ അതിജീവിക്കാനായില്ല.

ശുബ്മാന്‍ ഗില്‍ പുറത്താവുമ്പോള്‍ 3ന് 105 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ശ്രേയസ് അയ്യര്‍ (0) അക്കൗണ്ട് തുറക്കും മുന്നെ മടങ്ങി. കെ എല്‍ രാഹുല്‍ പ്രതീക്ഷ നല്‍കിയെങ്കിലും 8 റണ്‍സോടെ മടങ്ങി. ലൂങ്കി എന്‍ഗിഡിക്ക് വിക്കറ്റ് നല്‍കിയാണ് രാഹുല്‍ പുറത്തായത്. രവീന്ദ്ര ജഡേജയും ഡെക്കിന് പുറത്തായി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. വിരാട് കോലി 46 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി.

ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഡെക്കിന് പുറത്താവുന്നത് ഇത് രണ്ടാം തവണയാണ്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍

ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിങ്ഹാം, കെയ്ല്‍ വെറീനി, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, നന്ദ്രേ ബുര്‍ഗര്‍, ലൂങ്കി എന്‍ഗിഡി

Story first published: Wednesday, January 3, 2024, 12:09 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+