Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പൊരുതി വീണ് ഇന്ത്യ, ഹീറോയായി സ്റ്റബ്‌സ്, സൗത്താഫ്രിക്കയ്ക്ക് ത്രില്ലിങ് ജയം

പോര്‍ട്ട് എലിസബെത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 124 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരോവറും മൂന്ന് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റേയും (41 പന്തില്‍ 47*) ജെറാള്‍ഡ് കോയിറ്റ്‌സിന്റേയും (9 പന്തില്‍ 19*) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്. വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ നാല് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 1-1 എന്ന നിലയിലേക്കെത്തി.

സഞ്ജു സാംസണ്‍ ഡെക്ക്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായ സഞ്ജു സാംസണാണ് ആദ്യം പുറത്തായത്. മൂന്ന് പന്ത് നേരിട്ട സഞ്ജു സാംസണിന് അക്കൗണ്ട് തുറക്കാനായില്ല. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. തുടക്കത്തിലേ ഇന്ത്യക്കേറ്റ പ്രഹരത്തില്‍ നിന്ന് ടീമിന് കരകയറാന്‍ സാധിച്ചില്ല. ഓപ്പണര്‍ അഭിഷേക് ശര്‍മ വീണ്ടും നിരാശപ്പെടുത്തി.

അഞ്ച് പന്തില്‍ നാല് റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ഇടം കൈയന്‍ ഓപ്പണര്‍ക്ക് മികവ് കാട്ടാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാനാവാതെ നിരാശപ്പെടുത്തി. അഭിഷേകിന്റെ ഓപ്പണിങ് സ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. നായകന്‍ സൂര്യകുമാര്‍ യാദവിനും തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് നാല് റണ്‍സെടുത്താണ് സൂര്യകുമാറിന്റെ മടക്കം. സിഗ്നേച്ചര്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കവെ എല്‍ബിയില്‍ കുടുങ്ങിയാണ് മടക്കം.

മധ്യനിരയും തകര്‍ന്നടിഞ്ഞു

ഒരുവശത്ത് തിലക് വര്‍മ പതിയെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 20 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 20 റണ്‍സെടുത്ത തിലക് വര്‍മയെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി. ഡേവിഡ് മില്ലറുടെ അത്ഭുത ക്യാച്ചിലാണ് തിലകിന്റെ മടക്കം. ബാറ്റിങ് പ്രൊമോഷന്‍ ലഭിച്ചെത്തിയ അക്ഷര്‍ പട്ടേല്‍ ദൗര്‍ഭാഗ്യകരമായ രീതിയിലാണ് റണ്ണൗട്ടായത്. 21 പന്ത് നേരിട്ട് നാല് ഫോറടക്കം 27 റണ്‍സാണ് അക്ഷര്‍ നേടിയത്.

നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കവെ ക്രീസിന് പുറത്തായിരുന്ന അക്ഷര്‍ റണ്ണൗട്ടാവുകയായിരുന്നു. റിങ്കു സിങ്ങിനും രക്ഷകന്‍ ആവാനായില്ല. 11 പന്തില്‍ 9 റണ്‍സെടുത്താണ് റിങ്കുവിന്റെ മടക്കം. ഇതോടെ 6 വിക്കറ്റിന് 87 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.

രക്ഷകനായി ഹാര്‍ദിക്

100നുള്ളില്‍ ഇന്ത്യ ഒതുങ്ങുമെന്ന് തോന്നിച്ചപ്പോള്‍ രക്ഷകനായത് ഹാര്‍ദിക് പാണ്ഡ്യയാണ്. 45 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ ഹാര്‍ദിക് പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിങ് 6 പന്തില്‍ 7 റണ്‍സെടുത്തു പുറത്താവാതെ നിന്നു. ഇതോടെ 6 വിക്കറ്റിന് 124 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. ബാറ്റിങ് പ്രയാസമുള്ള പിച്ചില്‍ തന്ത്രപരമായി കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം.

varun chakravarthy

വട്ടം കറക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ വട്ടം കറക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കാഴ്ചവെച്ചത്. റിയാന്‍ റിക്കല്‍റ്റനെ (13) പുറത്താക്കി അര്‍ഷ്ദീപാണ് തുടങ്ങിയത്. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ (8 പന്തില്‍ 3) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ബൗള്‍ഡ് ചെയ്തു. 21 പന്തില്‍ 24 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിനേയും വരുണ്‍ ക്ലീന്‍ബൗള്‍ഡാക്കി.

അഞ്ചാം നമ്പറിലെത്തിയ മാര്‍ക്കോ യാന്‍സനെ (7) വരുണ്‍ ക്ലീന്‍ബൗള്‍ഡാക്കിയ വരുണ്‍ അപകടകാരിയായ ഹെന്‍ റിച്ച് ക്ലാസനെ (2) റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. ഡേവിഡ് മില്ലറെ വരുണ്‍ ഗോള്‍ഡന്‍ ഡെക്കാക്കി മടക്കി. ഇതോടെ 66 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഇതില്‍ അഞ്ച് വിക്കറ്റും വരുണിന്റേതായിരുന്നുവെന്നതാണ് എടുത്ത് പറയേണ്ടത്.

ഹീറോയായി സ്റ്റബ്‌സ്

ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ പ്രകടനമാണ്. ക്ഷമയോടെ പിടിച്ചുനിന്ന് കളിച്ച സ്റ്റബ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായി. ജെറാള്‍ഡ് കോയിറ്റ്‌സെയും തകര്‍പ്പന്‍ പ്രകടനത്തോടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്തായാലും കൈയിലെത്തിയ മത്സരമാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

ദക്ഷിണാഫ്രിക്ക- റിയാന്‍ റിക്കല്‍ട്ടന്‍, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി സിമിലാനി, ജെറാള്‍ഡ് കോയിറ്റ്‌സെ, കേശവ് മഹാരാജ്, എന്‍ക്വാബ പീറ്റര്‍

Story first published: Sunday, November 10, 2024, 14:01 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+