Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പിന് വിരാമം, ഇന്ത്യ vs പാക് പരമ്പര വരുന്നു! വേദിയാവുക ഓസ്‌ട്രേലിയ

ലോക ക്രിക്കറ്റിലെ ചിരവൈരികളാണ് ഇന്ത്യയും പാകിസ്താനും. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ ഇരു ടീമിന്റേയും മത്സരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ കേവലം ക്രിക്കറ്റ് മത്സരം എന്ന തലത്തിലേക്ക് മത്സരത്തിന്റെ ആവേശം ഉയരുന്നു. വൈകാരികമായി മത്സരം മാറുമ്പോള്‍ ജയ, പരാജയങ്ങള്‍ അഭിമാന പ്രശ്‌നമായിത്തീരുന്നു. എന്നാല്‍ നിലവില്‍ ഇരു ടീമിന്റേയും മത്സരങ്ങള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കാണാനാവുന്നത്.

ഇരു ടീമും തമ്മിലുള്ള പരമ്പരകള്‍ നിര്‍ത്തിവെച്ചിട്ട് നാളുകളേറെയായി. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇരു ടീമും തമ്മിലുള്ള പരമ്പരക്കായുള്ള ശ്രമങ്ങള്‍ ഏറെ നാളുകളായി നടക്കുകയാണെങ്കിലും ഒന്നും തീരുമാനത്തിലേക്കെത്തിയിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യ-പാക് പരമ്പരക്ക് വേദിയൊരുങ്ങാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓസ്‌ട്രേലിയയില്‍വെച്ച് മത്സരം നടത്താനാണ് പദ്ധതി.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മധ്യസ്ഥതയില്‍ മത്സരം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒ നിക്ക് ഹോക്ലിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണമായിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് നിക്ക് സൂചിപ്പിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ഇതിന് താല്‍പര്യമറിയിച്ചതാണ്.

ഇന്ത്യയുമായി ഏത് വേദിയിലും പരമ്പര കളിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതാണ്. എന്നാല്‍ ബിസിസി ഐ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ട്രൈ നാഷന്‍ പരമ്പരയായി മത്സരം നടത്താന്‍ സാധിക്കുമോയെന്നതാണ് ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ ഏറെ നാളുകളായി ട്രൈ നാഷന്‍ പരമ്പര ഐസിസി നടത്താറില്ല. ഇപ്പോള്‍ അത്തരം പരമ്പരകള്‍ കളിക്കുന്ന വളരെ കുറവാണ്.

india cricket

അതുകൊണ്ടുതന്നെ ട്രൈ നാഷന്‍ പരമ്പരക്കുള്ള സാധ്യതകള്‍ എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇന്ത്യയും പാകിസ്താനും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന പരമ്പര വന്നാല്‍ മത്സരം കാണാന്‍ ആരാധകര്‍ക്ക് വലിയ ആവേശമുണ്ടാവും. വലിയ ലാഭം എല്ലാ ക്രിക്കറ്റ് ബോര്‍ഡിനുമുണ്ടാവും. ഓസ്‌ട്രേലിയയില്‍ മത്സരം നടന്നാല്‍ വലിയ ആരാധക പിന്തുണ ഉറപ്പാണ്. എന്നാല്‍ ഇത് നടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

ബിസിസി ഐ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ വേദിയായാല്‍ ഇന്ത്യ കളിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിലുള്ള വാക് പോരാട്ടം ഇരു ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടക്കവെ ഇത്തരമൊരു പരമ്പര കളിക്കാനുള്ള അനുമതി സര്‍ക്കാര്‍ തലത്തില്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഈ പരമ്പര നടക്കാനുള്ള സാധ്യത വിരളമാണ്.

ഇന്ത്യ-പാക് പരമ്പരകള്‍ വീണ്ടും ആരംഭിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ബിസിസി ഐയുടേയും സര്‍ക്കാരിന്റേയും എതിര്‍പ്പാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വിലങ്ങുതടിയാവുന്നത്. ഐസിസി ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരങ്ങളുടെ ടിക്കറ്റുകളെല്ലാം വളരെ വേഗത്തില്‍ വിറ്റുപോവുകയും സീറ്റുകളെല്ലാം നിറഞ്ഞുമാവും ഉണ്ടാവുക. അത്രത്തോളം മത്സരം കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.

പക്ഷെ വീണ്ടും ഇരു ടീമും തമ്മില്‍ പരമ്പരകള്‍ നടക്കാന്‍ വളരെ വിരളമായ സാധ്യതയാണുള്ളത്. രാഷ്ട്രീയമായ പ്രശ്‌നങ്ങളാണ് അതിന് കാരണം. ഇന്ത്യയെ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍പ്പിച്ച് കിരീടത്തിലേക്കെത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിനും പാകിസ്താന്‍ തോല്‍പ്പിച്ചു.

ലോകകപ്പില്‍ ബാക്കിയെല്ലാ മത്സരത്തിലും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള മത്സരം നടത്താന്‍ പാക് ടീം കൂടുതല്‍ താല്‍പര്യം കാട്ടുന്നതിന് കാരണം സാമ്പത്തിക ലാഭമാണ്. ഇത് കൃത്യമായി മനസിലാക്കുന്നതിനാലാണ് ബിസിസി ഐ പരമ്പരക്ക് തയ്യാറാവാത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും ഇന്ത്യ-പാക് പരമ്പരയിലെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Wednesday, July 3, 2024, 17:42 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+