Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: റിസര്‍വ് ദിനത്തിലും മഴ വില്ലനാവുമോ? ഒറ്റ വഴി മാത്രം, വൈറലായി പ്രവചനം

ഏഷ്യാ കപ്പില്‍ ഇത്തവണ ആദ്യമായി ഒരു മല്‍സരം മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു മാറ്റി വച്ചിരിക്കുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടമാണ് മഴയില്‍ മുങ്ങിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ കാരണം തടസ്സപ്പെടുകയും റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റുകയുമായിരുന്നു.

റിസര്‍വ് ദിനത്തിലും മഴ വില്ലനാവുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അതിനിടെയാണ് തിങ്കളാഴ്ചത്തെ ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചുള്ള പ്രവചനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട് വെതര്‍മാനെന്ന യൂസറാണ് കാലാവസ്ഥയെക്കുറിച്ച് പ്രവചനവും അതോടൊപ്പം ഒരു നിര്‍ദേശവും നല്‍കിയിരിക്കുന്നത്.

IND VS PAK

ഏറ്റവും കുറഞ്ഞത് നാളെ മല്‍സരം നേരത്തേ തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ ഇന്നത്തെ അതേ വിധി തന്നെ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു തമിഴ്‌നാട്ടുകാരനായ കാലാവസ്ഥാ പ്രവചനക്കാരന്റെ മുന്നറിയിപ്പ്. മറ്റൊരു ട്വീറ്റിലും മഴയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നത്തേതു പോലെ നാളെയും രാത്രിയില്‍ മഴ പെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രേക്ക്, പ്ലേ വീണ്ടും ബ്രേക്ക്, പ്ലേ എന്ന രീതിയിലാവും കളി മുന്നോട്ടു പോവുക. ഡേ- നൈറ്റ് മല്‍സരങ്ങളേക്കാള്‍ കളി പകലാക്കുകയെന്ന സിംപിള്‍ നിര്‍ദേശമാണ് നല്‍കാനുള്ളത്. മഴ കൂടുതലായും വൈകുന്നേരങ്ങളിലോ, രാത്രിയിലോ ആണ് ഉണ്ടാവുകയെന്നും തമിഴ്‌നാട് വെതര്‍മാന്റെ ട്വീറ്റില്‍ പറയുന്നു.

RAIN

ഇന്ത്യയെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും മഴ തടസ്സപ്പെടുത്താതിരുന്നിട്ടില്ല. നേരത്തേ ഈ മാസം രണ്ടിനു ശ്രീലങ്കയിലെ തന്നെ പല്ലെക്കെലെയില്‍ നടന്ന പാകിസ്താനുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തിലും മഴ വില്ലനായിരുന്നു. അന്നു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റണ്‍സിനു ഓള്‍ഔട്ടായതിനു പിന്നാലെ മഴയെത്തുകയായിരുന്നു. പാകിസ്താന് ഒരോവര്‍ പോലും ബാറ്റ് ചെയ്യുമായില്ല. ഒടുവില്‍ കളി ഉപേക്ഷിക്കുകയും ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയുമായിരുന്നു.

നേപ്പാളുമായുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിലും മഴയുടെ സാന്നിധ്യമുണ്ടായിരുന്നു. എങ്കിലും കളി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടില്ല. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയും വിജയലക്ഷ്യം പുനര്‍ നിശ്ചയിക്കുകയും ചെയ്തു. റണ്‍ചേസില്‍ രോഹിത് ശര്‍മയും സംഘവും പത്തു വിക്കറ്റിന്റെ ആധികാരിക വിജയവും സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഫോറിലെ ആദ്യ കളിയിലും മഴ ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്.

Story first published: Sunday, September 10, 2023, 22:47 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+