For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഒരു കാര്യത്തില്‍ കിവികളെ സൂക്ഷിക്കണം!! ബാറ്റിങോ, ബൗളിങോ? ചോപ്രയുടെ മുന്നറിയിപ്പ്

ബെംഗളൂരു: നാളെയാരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു ന്യൂസിലാന്‍ഡ് ഭീഷണിയുയര്‍ത്തുമോയെന്ന കാര്യത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഒന്നാം ടെസ്റ്റിനു ബെംഗളൂരു വേദിയാവുമ്പോള്‍ തുടര്‍ന്നുള്ള മല്‍സരങ്ങള്‍ പൂനെ, മുംബൈ എന്നീവിടങ്ങളിലായിട്ടും നടക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കെ യോഗ്യതയുറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ഫലം ഇന്ത്യക്കു ഏറെ നിര്‍ണായകമാണ്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു ശേഷം നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഓസ്‌ട്രേലിയയുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര മാത്രമേ ഇന്ത്യക്കു ബാക്കിയുള്ളൂ.

NEWZEALAND TEST TEAM

ന്യൂസിലാന്‍ഡ് ഭീഷണിയോ?

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ചു സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് കിവികള്‍ ഭീഷണുയര്‍ത്തുമോയെന്നതിനെപ്പറ്റി ആകാശ് ചോപ്ര സംസാരിച്ചത്. ന്യൂസിലാന്‍ഡ് ശരിക്കുമൊരു ഭീഷണിയാണോ? അവര്‍ ഡബ്ല്യുടിസി (WTC) മുന്‍ ചാംപ്യന്‍മാര്‍ കൂടിയാണ്.

നമ്മളെ തോല്‍പ്പിച്ചായിരുന്നു അവരുടെ കിരീട വിജയം. പക്ഷെ ഈ ടീം വളരെ മികച്ചതാണോ? ആദ്യ ടെസ്റ്റിലാവട്ടെ കെയ്ന്‍ വില്ല്യംസണും ന്യൂസിലാന്‍ഡിനു വേണ്ടി കളിക്കുന്നില്ല. രണ്ടാമത്തെ ടെസ്റ്റും അദ്ദേഹത്തിനു നഷ്ടമായേക്കാനുള്ള സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ഏഷ്യയിലെ പ്രകടനം

ന്യൂസിലാന്‍ഡ് ഈ ഫോര്‍മാറ്റില്‍ അത്ര മികച്ച ടീമൊന്നുമല്ല. ഏഷ്യയിലെ ടെസ്റ്റുകളില്‍ അവരുടെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ അതു വളരെ മോശമാണെന്നു കാണാന്‍ സാധിക്കും. എപ്പോള്‍, എത്ര തവണയാണ് അവര്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ വിജയിച്ചിട്ടുള്ളത്?

അവസാനമായി കളിച്ച പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാന്‍ ന്യൂസിലാന്‍ഡിനു കഴിഞ്ഞിരുന്നു. രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ അവര്‍ക്കായി അജാസ് പട്ടേല്‍ ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റുകളും പിഴുതിരുന്നു. എങ്കിലും ഇന്ത്യക്കു ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ടീമല്ല ന്യൂസിലാന്‍ഡെന്നും ആകാശ് ചോപ്ര വിലയിരുത്തി.

അവസാനമായി ശ്രീലങ്കയില്‍ കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് ന്യൂസിലാന്‍ഡ് തൂത്തുവാരപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റില്‍ 63 റണ്‍സിനും രണ്ടാംടെസ്റ്റില്‍ ഇന്നിങ്‌സിനും 154 റണ്‍സിനുമാണ് കിവികള്‍ തകര്‍ന്നടിഞ്ഞത്. ഈ തിരിച്ചടി മറന്നാണ് ഇന്ത്യക്കെതിരേ മികച്ച പ്രകടനത്തിനായി ടോം ലാതവും സംഘവും കച്ചമുറുക്കുന്നത്.

TOM LATHAM

ന്യൂസിലാന്‍ഡ് ബൗളിങ്

ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങിനേക്കാള്‍ ബൗളിങിലായിരിക്കും ന്യൂസിലാന്‍ഡ് ടീം കൂടുതല്‍ മികവ് പുലര്‍ത്തുകയെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ബൗളിങില്‍ ന്യൂസിലാന്‍ഡ് ടീം പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തും. ടിം സൗത്തിയായാലും വില്ല്യം ഒറൂര്‍ക്കിയായാലും വിക്കറ്റുകളെടുക്കാനുള്ള വഴി അവര്‍ക്കറിയാം. ബാറ്റര്‍മാര്‍ക്കു റൂര്‍ക്കി പ്രശ്‌നങ്ങളുണ്ടാലുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം, പക്ഷെ അദ്ദേഹം ഒരു ഫാസ്റ്റ് ബൗളറാണ്.

സ്പിന്‍ ബൗളിങില്‍ ന്യൂസിലാന്‍ഡിനു അജാസ് പട്ടേലും രചിന്‍ രവീന്ദ്രയുമുണ്ട്. ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഡിഫന്‍സീവും അച്ചടക്കമുള്ളതുമായിരിക്കുമെന്നും ചോപ്ര പറയുന്നു. ഈ ന്യൂസിലാന്‍ഡ് ടീം ഒരു പ്ലാനുമായിട്ടാണ് വന്നിട്ടുള്ളത്. അവര്‍ ആ പ്രക്രിയയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. അവര്‍ ബൗള്‍ ചെയ്യുമ്പോള്‍ യഥാര്‍ഥ പ്ലാന്‍ പ്രകടമാണ്. അതില്‍ നിന്നും അപൂര്‍വമായി മാത്രമേ വ്യതിചലിക്കുകയും ചെയ്യാറുള്ളൂ.

ഓഫ്സ്റ്റംപിന് പുറത്തു സ്ഥിരമായി ബൗള്‍ ചെയ്യാനാണ് പ്ലാനെങ്കില്‍ അവര്‍ അതു തന്നെ ചെയ്തുകൊണ്ടിരിക്കും. ബോള്‍ അല്‍പ്പം റിവേഴ്‌സ ചെയ്യുന്നുണ്ടെങ്കില്‍ ലെഗ് സൈഡില്‍ നിരവധി ഫീല്‍ഡര്‍മാരെയും നിര്‍ത്തും. ബൗളിങിലെ അച്ചടക്കവും ഒരു പ്ലാനിനോടു കാണിക്കുന്ന പ്രതിബദ്ധതയുമാണ് ഈ ടീമിനെ സ്‌പെഷ്യലാക്കി മാറ്റുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. പരമ്പര നടക്കാനിരിക്കുന്ന മൂന്നു വേദികളും കിവി ബാറ്റര്‍മാരെ തുണയ്ക്കുന്നതാണെങ്കിലും ഇന്ത്യ തന്നെ ജയിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

Story first published: Tuesday, October 15, 2024, 14:17 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+