Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത്തിനു കീഴില്‍ കോലി 'ഉഴപ്പുന്നു'!! മനപ്പൂര്‍വ്വമോ? ഈ കണക്കുകള്‍ ഞെട്ടിക്കും

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടപ്പോള്‍ പ്രധാനമായും പഴി കേള്‍ക്കുന്നത് രണ്ടു പേരാണ്. ഒരാള്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തിട്ടും രണ്ടു പേരും നേടിയ റണ്‍സ് മൂന്നക്കത്തിലെത്തിയില്ലെന്നതാണ് നിരാശാജനകമായ കാര്യം.

നേരത്തേ കോലി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായിരിക്കെ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള താരമാണ് രോഹിത്. നാട്ടിലും പുറത്തുമെല്ലാം ടെസ്റ്റില്‍ ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ ഹിറ്റ്മാന്‍ കളിച്ചിട്ടുണ്ട്. പക്ഷെ രോഹിത് ഈ ഫോര്‍മാറ്റില്‍ സ്ഥിരം നായകനായി മാറിയ ശേഷം കോലിക്കു ഈ തരത്തിലുള്ള മിന്നുന്ന പ്രകകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ രോഹിത്തിനു കീഴില്‍ കോലി ടെസ്റ്റില്‍ മനപ്പൂര്‍വ്വം ഉഴപ്പുകയാണോയെന്ന സംശയമാണ് ഉയരുന്നത്.

VIRAT KOHLI

കോലിയുടെ റെക്കോര്‍ഡ്

വിരാട് കോലി ഇന്ത്യന്‍ നായകനായിരിക്കെ ടീമിനെ ജയിപ്പിച്ച പല ഇന്നിങ്‌സുകളും രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ കാഴ്ചവച്ചിട്ടുണ്ടെന്നു കാണാം. 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും 2021ല്‍ നാട്ടില്‍ വച്ച് ഇംഗ്ലണ്ടിനെതിരേയും ഇതേ വര്‍ഷം തന്നെ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലുമെല്ലാം മിന്നുന്ന പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവച്ചിട്ടുള്ളത്.

അതേസമയം, രോഹിത് ടെസ്റ്റിലെ സ്ഥിരം ക്യാപ്റ്റനായി വന്നതിനു ശേഷം ഈ തരത്തിരുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ടെസ്റ്റില്‍ കോലി കളിച്ചിട്ടില്ല. രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ജയിച്ചു കയറിയ ടെസ്റ്റുകളെടുത്താല്‍ ഒരു സെഞ്ച്വറി പോലും കോലിയുടെ പേരില്‍ ഇല്ലെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. ഇതാണ് കോലിയുടെ പ്രകടനം ചോദ്യം ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം.

നാട്ടിലെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിക്കു കീഴില്‍ നാട്ടില്‍ ആകെ 25 ഇന്നിങ്‌സുകളാണ് രോഹിത് ശര്‍മ കളിച്ചത്. ഇവയില്‍ 69 എന്ന ഗംഭീര ശരാശരിയില്‍ 1382 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. അഞ്ചു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുകയും ചെയ്യും. ഇന്ത്യ വിജയിച്ച ടെസ്റ്റുകള്‍ നോക്കിയാല്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 73.5 എന്ന കിടിലന്‍ ശരാശരിയില്‍ 1249 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. അഞ്ചു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണിത്.

പക്ഷെ രോഹിത്തിനു കീഴില്‍ ടെസ്റ്റില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ക്യാപ്റ്റന്റെ തുറുപ്പുചീട്ടായി മാറാന്‍ കോലിക്കായിട്ടില്ല. നാട്ടില്‍ ഇതിനകം രോഹിത്തിനു കീഴില്‍ 19 ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചത്. വെറും 31.6 ശരാശരിയില്‍ 570 റണ്‍സ് മാത്രമേ നേടിട്ടുള്ളൂ. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാത്രമാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്.

ഇനി രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ജയിച്ച ടെസ്റ്റുകളെടുത്താല്‍ ഇതിനേക്കാള്‍ പരിതാപകരമാണ് കോലിയുടെ പ്രകടനം. 10 ഇന്നിങ്‌സുകളില്‍ നിന്നും 28.4 ശരാശരിയില്‍ 256 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സെഞ്ച്വറിയോ ഫിഫ്റ്റിയോ പോലും ഇവയില്‍ അദ്ദേഹത്തിനു കുറിക്കാനായിട്ടില്ല. മാത്രമല്ല ഒരേയൊരു സിക്‌സര്‍ മാത്രമേ കോലി പായിക്കുകയും ചെയ്തിട്ടുള്ളൂ.

ROHIT SHARMA VIRAT KOHLI

ന്യൂസിലാന്‍ഡിനെതിരേ ഫ്‌ളോപ്പ്

ന്യൂസിലാന്‍ഡുമായി സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒരുപോലെ ഫ്‌ളോപ്പായി മാറിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി നാട്ടില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെടാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി ഒരേയൊരു ഫിഫ്റ്റി മാത്രമാണ് രണ്ടു പേരും നേടിയിട്ടുള്ളത്.

ആറിന്നിങ്‌സുകളില്‍ നിന്നും 15.16 ശരാശരിയില്‍ വെറും 91 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ 52 റണ്‍സും. കോലി ആറിന്നിങ്‌സുകളില്‍ നിന്നും 15.50 ശരാശരിയില്‍ നേടിയത് 93 റണ്‍സാണ്. ഒരു 70 റണ്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള അഞ്ചിന്നിങ്‌സുകളില്‍ നേടാനായത് 23 റണ്‍സ് മാത്രം.

Story first published: Tuesday, November 5, 2024, 19:00 [IST]
Other articles published on Nov 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+