ഇന്‍ഡോര്‍: ന്യൂസിലാന്‍ഡുമായുള്ള മൂന്നാങ്കത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തീര്‍ത്തും നിറംമങ്ങിയ താരങ്ങളിലൊരാളാണ് വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഈ റോള്‍ ഏറ്റെടുത്ത് മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 10 ബോൡ വെറും മൂന്നു റണ്‍സാണ് ശ്രേയസിനു നേടാനായത്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നാമനായാണ് അദ്ദേഹം ക്രീസ് വിട്ടത്. എന്നാല്‍ ഈ കളിയിലെ പുറത്താവലിന് ശ്രേയസ് തീര്‍ച്ചയായും വലിയ വിമര്‍ശനം അര്‍ഹിക്കുന്നുണ്ട്. കിവികളുടെ ജയത്തിന് അദ്ദേഹം കൂട്ടുനിന്നുവെന്നു പറഞ്ഞാലും തെറ്റാവില്ല. ശ്രേയസ് എന്തുകൊണ്ടാണ് വിമര്‍ശനം അര്‍ഹിക്കുന്നതെന്നു നോക്കാം.

ശ്രേയസിന്റെ പുറത്താവലിങ്ങനെ
ഇന്‍ഡോറിലെ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ ഏഴാം ഓവറില്‍ തന്നെ ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (23) കൈല്‍ ജാമിസണ്‍ ക്ലീന്‍ ബൗള്‍ഡാക്കിയ ശേമഷമാണ് അദ്ദേഹത്തിന്റെ വരവ്. 10 ബോളില്‍ ഒമ്പത് റണ്‍സുമായി വിരാട് കോലിയായിരുന്നു അപ്പോള്‍ ക്രീസില്‍.
ഇന്ത്യ രണ്ടു വിക്കറ്റിന് 45 റണ്ടസെന്ന നിലയിലുള്ളപ്പോള്‍ വലിയൊരു കൂട്ടുകെട്ടായിരുന്നു ടീമിന് ആവശ്യം. കോലി മികച്ച ഫോമിലായതിനാല്‍ തന്നെ സിംഗിളുകളെടുത്ത് അദ്ദേഹത്തിനു പരമാവധി സ്‌ട്രൈക്ക് നല്‍കുകയായിരുന്നു ആവശ്യം. അടുത്ത രണ്ടോവറിലുംകോലി ഓരോ ഫോര്‍ വീതമടിച്ചു. 12 റണ്‍സും ടീം ടോട്ടലിലേക്കു ഇന്ത്യ ചേര്‍ത്തു.
ക്രിസ്റ്റിയന്‍ ക്ലാര്‍ക്കെറിഞ്ഞ 10ാം ഓവറില്‍ തുടരെ രണ്ടു ഫോറുകളാണ് കോലി പായിച്ചത്. ഒമ്പതു റണ്‍സും ഈ ഓവറില്‍ വന്നു. അദ്ദേഹം ഇത്ര ഒഴുക്കോടെ കളിക്കുമ്പോള്‍ ശ്രേയസ് യാതൊരു റിസ്‌ക്കും ഏറ്റെടുക്കേണ്ട കാര്യവുമില്ലായിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്തു. ക്ലാര്‍ക്കെറിഞ്ഞ 12ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ശ്രേയസ് തന്റെ വിക്കറ്റും കളഞ്ഞു കുളിച്ചു.
ഒരു ഷോര്‍ട്ട് ബോളായിരുന്നു ക്ലാര്‍ക്ക് പരീക്ഷിച്ചത്. ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ ബാക്ക് ഓഫ് എ ലെങ്ത്ത് ബോളിനെതിരേ യാതൊരു ടൈമിങുമില്ലാതെ ശ്രേയസ് പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ അതു വേണ്ട രീതിയില്‍ ബാറ്റില്‍ കണക്ടായതുമില്ല.

മിഡ് ഓണില്‍ നേരെ സക്കാരി ഫോക്‌സിന്റെ കൈകളിലേക്കാണ് ഇതു വന്നത്. ഒരു സിംപിള്‍ ക്യാച്ചിലൂടെ അദ്ദേഹം ശ്രേയസിനെ മടക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ മൂന്നു വിക്കറ്റിന് 68 റണ്‍സെന്ന നിലയിലേക്കും പതറി. ശ്രേയസ് ഈ പുറത്തായ രീതി ഒരിക്കും അംഗീകരിക്കാവുതല്ല. കാരണം അത്തരമൊരു അനാവശ്യ റിസ്‌കെടുക്കേണ്ട യാതൊരു സാഹചര്യവും അപ്പോഴില്ലായിരുന്നു.
കമന്ററിക്കിടെ മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൂളും ഓണ്‍എയറില്‍ ശ്രേയസിനെ രൂക്ഷമായി വിമര്‍ശിച്ചു. കോലി മറുഭാഗത്ത് വളരെ അനായാസം റണ്‍സെടുത്തു കൊണ്ടിരിക്കവെ ശ്രേയസ് കാണിച്ചത് വെറും വിഡ്ഢിത്തരമാണെന്നായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്.