Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങില്‍ ഫ്‌ളോപ്പ്, പിറകെ കീപ്പിങും തെറിച്ചു!! നാട്ടില്‍ സഞ്ജുവിന് അപമാനം? കാരണം പറഞ്ഞ് സൂര്യ

തിരുവനന്തപുരം: ഇന്ത്യന്‍ കുപ്പായത്തില്‍ സ്വന്തം നാട്ടിലെ കന്നി മല്‍സരം ഇത്ര മാത്രം നിരാശാജനകമായിരിക്കുമെന്ന് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ ഒരിക്കലും കരുതിക്കാണില്ല. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ മല്‍സരം എല്ലാ തരത്തിലും അദ്ദേഹം മറക്കാനാഗ്രഹിക്കുന്നതായിരിക്കുമെന്നുറപ്പാണ്.

കാരണം ബാറ്റിങില്‍ ഫ്‌ളോപ്പാവുക മാത്രമല്ല വിക്കറ്റ് കീപ്പറുടെ റോളില്‍ നിന്നും സഞ്ജു ഈ മല്‍സരത്തില്‍ മാറ്റപ്പെട്ടു. കഴിഞ്ഞ നാലു ടി20കളിലും ടീമിനായി വിക്കറ്റ് കാത്തത് അദ്ദേഹമാണ്. എന്നാല്‍ നാട്ടില്‍ കളിക്കാനെത്തിയപ്പോള്‍ സഞ്ജുവിനെ മാറ്റി ഇഷാന്‍ കിഷനെ ദൗത്യമേല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ച ശരിക്കും അപമാനിക്കുന്നതിന് തുല്യമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ISHAN - GAMBHIR-IND vs NZ

ഈ മല്‍സരത്തില്‍ സഞ്ജു വെറും ആറു റണ്‍സിനു പുറത്തായപ്പോള്‍ ഇഷാന്‍ 43 ബോളില്‍ 103 റണ്‍സോടെ ഹീറോയാവുകയും ചെയ്തു. ഇതാണോ സഞ്ജുവിനെ കീപ്പിങില്‍ നിന്നും മാറ്റാനുള്ള യഥാര്‍ഥ കാരണം? ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്.

എന്തുകൊണ്ട് ഇഷാന്‍?

കാര്യവട്ടത്ത് സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കിയതിനു പിന്നില്‍ ഈ കളിയിലെ സെഞ്ച്വറി നേട്ടമൊന്നുമല്ലെന്നാണ് സൂര്യകുമാര്‍ യാദവിന്റെ വിശദീകരണം. ഇരുവരുടെയും ബാറ്റിങ് പ്രകടനവും ഈ റോളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പര ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കു വ്യക്തമായ ഒരു പ്ലാനുണ്ടായിരുന്നു. സഞ്ജു സാംസണ്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ വിക്കറ്റ് കാക്കും. അതിനു ശേഷമുള്ള രണ്ടു കളിയില്‍ ഇഷാന്‍ കിഷനും ഈ റോളിലെത്തും.

നിര്‍ഭാഗ്യവശാല്‍ പരിക്കുകാരണം ഇഷാന് അവസാനത്തെ മല്‍സരം നഷ്ടമായി. അല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ യഥാര്‍ഥ പ്ലാന്‍ പ്രകാരം അതിലും അവസാണ് വിക്കറ്റ് കാക്കേണ്ടിയിരുന്നതെന്നും സൂര്യ വ്യക്തമാക്കി.

പക്ഷെ ഈ മല്‍സരത്തില്‍ ഇഷാന്റെ വിക്കറ്റ് കീപ്പിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. സ്ലോ ബൗളര്‍മാര്‍ക്കെതിരേ കീപ്പ് ചെയ്യവെ അദ്ദേഹം ബുദ്ധിമുട്ടുകയും ചെയ്തു. മൂന്നോളം മികച്ച സ്റ്റംപിങ് അവസരങ്ങളാണ് ഇഷാന്‍ പാഴാക്കിക്കളഞ്ഞത്. ഇവ അദ്ദേഹം മുതലാക്കിയിരുന്നെങ്കില്‍ കുറേക്കൂടി നേരത്തേ ന്യൂസിലാന്‍ഡിനെ ഓള്‍ഔട്ടാക്കാന്‍ സാധിക്കുമായിരുന്നു.

സഞ്ജു ഇനി ബെഞ്ചില്‍

ഐസിസി ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരമില്ലാതെ സഞ്ജു സാംസണിന് ബെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി. 2024ലെ അവസാന എഡിഷനില്‍ റിഷഭ് പന്താണ് മുഴുവന്‍ മല്‍സരങ്ങളിലും ടീമിനായി വിക്കറ്റ് കാത്തത്. സഞ്ജു വാട്ടര്‍ ബോയിയുടെ റോളിലും തൃപ്തിപ്പെട്ടു.

SANJU SAMSON- IND vs NZ

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് സഞ്ജുവിനെ സ്‌ക്വാഡിലുള്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ ബാക്കപ്പായി ഇഷാന്‍ കിഷനെയും ഉള്‍പ്പെടുത്തി. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര കഴിഞ്ഞതോടെ ചിത്രം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമായി മാറുമെന്ന് ഉറപ്പായപ്പോള്‍ സഞ്ജുവിനു ബാക്കപ്പായി ഒതുങ്ങേണ്ടി വരികയും ചെയ്‌തേക്കും. ഇതു സംഭവിച്ചാല്‍ അതിനു സ്വയം പഴിക്കുക മാത്രമേ സഞ്ജുവിനു ചെയ്യാനുള്ളൂ. കാരണം ഇഷ്ട പൊസിഷനായ ഓപ്പണിങില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹത്തിന് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്.

പക്ഷെ ഇതിനോടു നീതി പുലര്‍ത്താന്‍ മലയാളി താരത്തിനായില്ല. അഞ്ചിന്നിങ്‌സുകളില്‍ സഞ്ജുവിന്റെ ആക സമ്പാദ്യം വെറും 46 റണ്‍സാണ്. 9.20 എന്ന പരിതാപകരമായ ശരാശരിയില്‍ 135 സ്‌ട്രൈക്ക് റേറ്റിലാണിത്. മറുഭാഗത്ത് ഇഷാന്‍ വെറും നാലു കളിയില്‍ വാരിക്കൂട്ടിയത് 215 റണ്‍സാണ്. 53.75 ശരാശരിയും 231.18 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.

Story first published: Sunday, February 1, 2026, 10:34 [IST]
Other articles published on Feb 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+