For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പ്രായം 35, കോലി ഇപ്പോഴേ തളര്‍ന്നു! സച്ചിന്‍ 40ലും സെഞ്ച്വറി നേടി; താരതമ്യം വൈറല്‍

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. മഴ പെയ്ത് ഈര്‍പ്പമുള്ള പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച നായകന്‍ രോഹിത് ശര്‍മക്ക് പിഴച്ചു. ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ 46 റണ്‍സിലാണ് കൂടാരം കയറിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. അഞ്ച് താരങ്ങളാണ് അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറിയത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഇത്തരമൊരു തകര്‍ച്ച നേരിട്ടട്ടില്ലെന്ന് തന്നെ പറയാം.

ഇന്ത്യന്‍ നിരയില്‍ എല്ലാ പ്രമുഖരും നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ആശങ്കയാവുന്നത് വിരാട് കോലിയാണ്. ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ മൂന്നാമനായി ഇറങ്ങിയ കോലി 9 പന്ത് നേരിട്ടാണ് ഡെക്കിന് പുറത്തായത്. ഷോര്‍ട്ട് ബോളില്‍ കോലിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. സമീപകാലത്തൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ബംഗളൂരുവിലും നിരാശപ്പെടുത്തിയതോടെ വലിയ ട്രോള്‍ കോലിക്കെതിരേ ഉയരുകയാണ്.

കോലിയെ ട്രോളി സച്ചിന്‍ ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് വലിയൊരു വിഭാഗം വാദിക്കുമ്പോഴും വിരാട് കോലിയാണ് ബെസ്റ്റ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് വിഭാഗം ആരാധകര്‍ തമ്മിലും സാമൂഹ്യ മാധ്യമങ്ങളില്‍ വാക് പോരാട്ടത്തിലേര്‍പ്പെടാറുമുണ്ട്. കോലി ഇതിനോടകം സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിന് തകര്‍ത്തിട്ടുണ്ട്. സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡിനും കോലി വലിയ ഭീഷണി ഉയര്‍ത്തുന്നു.

എന്നാല്‍ പ്രായം മുന്നോട്ട് പോകുന്തോറും കോലിക്ക് പ്രതീക്ഷിച്ച പ്രകടനം കാട്ടാനാവുന്നില്ല. 35കാരനായ കോലി ഇപ്പോള്‍ത്തന്നെ തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 40ാം വയസിലും അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരമാണ്. എന്നാല്‍ കോലി 35ല്‍ത്തന്നെ നിരാശപ്പെടുത്തി ടീമിന് ബാധ്യതയാകുന്ന അവസ്ഥയിലേക്ക് മാറുന്നു. സച്ചിന്റെ അത്രയും കാലം കോലിക്ക് കളിക്കാന്‍ സാധിക്കില്ലെന്നും കോലി വൈകാതെ വിരമിക്കുന്നതാണ് നല്ലതെന്നുമെല്ലാം ഒരു വിഭാഗം ആരാധകര്‍ പറയുന്നു.

virat kohli ind vs nz

കോലിക്ക് ഇത് എന്തുപറ്റി

ഇന്ത്യയുടെ ബാറ്റിങ് നിരയിലെ വിശ്വസ്തനായിരുന്ന വിരാട് കോലിക്ക് ഇപ്പോള്‍ പഴയ മികവില്ലെന്ന് നിസംശയം പറയാം. കോലി സൂപ്പര്‍ താരമാണെങ്കിലും മികച്ച പ്രകടനം നടത്താനാവാത്ത പക്ഷം ഇടവേളയെടുക്കുന്നതാണ് നല്ലതെന്ന് പറയാം. ഈ വര്‍ഷത്തെ കോലിയുടെ സ്‌കോറുകള്‍ 17, 6, 20, 14, 24, 9, 0, 37, 24, 0, 4, 1, 0, 29, 12, 46, 0 എന്നിങ്ങനെയാണ്. ടി20യില്‍ നിന്ന് വിരമിച്ച് ടെസ്റ്റിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കോലി ആഗ്രഹിച്ചത്.

എന്നാല്‍ ഇപ്പോള്‍ അതിന് അദ്ദേഹത്തിന് സാധിക്കുന്നില്ല. സ്പിന്നിനെതിരേ വലിയ ദൗര്‍ബല്യമുള്ള കോലി ഇപ്പോള്‍ പേസര്‍മാര്‍ക്ക് മുന്നിലും അടിപതറിയിരിക്കുകയാണ്. കോലിയുടെ മോശം ഫോം വരുന്ന പരമ്പരകളില്‍ ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തും. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാനിരിക്കെ കോലിയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ നിലവിലെ പ്രകടനം നോക്കുമ്പോള്‍ കോലി ടീമിന് ബാധ്യതയാണെന്ന് തന്നെ പറയാം.

കോലി വിരമിക്കാറായി

കോലി അടുത്ത ലോകകപ്പ് കളിച്ച് വിരമിക്കാനുള്ള പദ്ധതിയിലാണുള്ളത്. മികച്ച ഫിറ്റ്‌നസുള്ള കോലിക്ക് അടുത്ത ലോകകപ്പ് കളിക്കുക പ്രയാസമായിരിക്കില്ലെന്ന് പറയാം. എന്നാല്‍ കോലിയുടെ ഫോം വിലയിരുത്തുമ്പോള്‍ കോലി വിരമിക്കാറായി എന്ന് തന്നെ വിലയിരുത്താം. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കോലിക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ പരിഗണിക്കാന്‍ തയ്യാറാവണം. ഇതേ പ്രകടനം തുടര്‍ന്നാല്‍ വൈകാതെ സെലക്ടര്‍മാര്‍ കോലിക്ക് വിശ്രമം നല്‍കാനാണ് സാധ്യത.

Story first published: Thursday, October 17, 2024, 14:11 [IST]
Other articles published on Oct 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+