Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത്തിന്റെ 'കിളി' പോയാ? ഈ അബദ്ധം ആരും കാണിക്കില്ല!! ഇന്ത്യ ശരിക്കും പെട്ടു

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യന്‍ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. ആദ്യ സെഷനില്‍ ഒരു മണിക്കൂറിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ടീം പതറുകയാണ്. 18 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 27 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. യശസ്വി ജയ്‌സ്വാളും (12) റിഷഭ് പന്തുമാണ് (11) ക്രീസിലുള്ളത്. നായകന്‍ രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമായിട്ടും ടോസ് ലഭിച്ചതിനു ശേഷം ഈ മല്‍സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത്തിന്റെ ചൂതാട്ടമാണ് ഇന്ത്യയെ കുഴപ്പപ്പത്തിലാക്കിയത്. അദ്ദേഹത്തിന്റെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നാണ് ഇന്ത്യയുടെ ദയനീയമായ പ്രകടനം തെളിയിക്കുന്നത്. രോഹിത്തിനെതിരേ വലിയ രീതിയിലുള്ള വിമര്‍നങ്ങളുമുയരുന്നുണ്ട്.

ROHIT SHARMA- TOM LATHAM

ആശ്ചര്യം പ്രകടിപ്പിച്ച് ശാസ്ത്രി

ബെംഗളൂരു ടെസ്റ്റിലെ സാഹചര്യം ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതായിട്ടും ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ രവി ശാസ്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു. കളിയില്‍ കമന്ററിക്കിടെയാണ് മുന്‍ കോച്ച് കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തികാണ് അപ്പോള്‍ കമന്ററി ബോക്‌സില്‍ ശാസ്ത്രിക്കൊപ്പമുണ്ടായരുന്നത്. ഈ ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തതില്‍ വളരെയധികം ആശ്ചര്യം തോന്നുന്നുവെന്നായിരുന്നു ദിനേശ് കാര്‍ത്തിക് പറഞ്ഞത്. താനും ഇതിനോടു യോജിക്കുന്നുവെന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

രോഹിത്തിന്റേത് ചൂതാട്ടം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വലിയ ചൂതാട്ടം തന്നെയാണ് ബെംഗളൂരുവില്‍ നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യദിനം മഴ കാരണം ഒരോവര്‍ പോലും കളി നടന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ടെസ്റ്റ് കളിക്കവെ രോഹിത് ശര്‍മ എന്തിനാണ് ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്തത്?

ഇത്തരം കാലാവസ്ഥയെയും സാഹചര്യങ്ങളയും ഏറ്റവും നന്നായി മുതലാക്കാന്‍ സാധിക്കുന്നവരാണ് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍മാര്‍. നേരത്തേ പല തവണ അവര്‍ ഇതു കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇവയെല്ലം മറന്ന് രോഹിത് ആദ്യം ബാറ്റിങെടുത്തത്? ഈ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ROHIT SHARMA VIRAT KOHLI

രോഹിത് ശര്‍മ ഇത്തരമൊരു മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ എന്തുകൊണ്ട് ബാറ്റിങ് തിരഞ്ഞെടുത്തുവെന്നു മനസ്സിലാവുന്നില്ല. ഇത്തമൊരു സാഹചര്യത്തില്‍ ബൗളിങാണ് ഏറ്റവും നല്ല ഓപ്ഷനെന്നു എല്ലാവര്‍ക്കുമറിയാം. ഈ സാഹചര്യം ശരിക്കും മുതലാക്കാന്‍ കഴിയുന്ന ജസ്പ്രീത് ബുംറ ഇന്ത്യന്‍ ബൗളിങ് നിരയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കും അദ്ദേഹത്തിനു നല്ല പിന്തുണ നല്‍കാന്‍ കഴിയുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ബെംഗളൂരൂടെ ടെസ്റ്റില്‍ ടോസിന്റെ ആനൂകൂല്യം ലഭിച്ചിട്ടും അതു രോഹിത് ശര്‍മ നഷ്ടപ്പെടുത്തിയതാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ബംഗ്ലാദേശുമായുളള ടെസ്റ്റ് പരമ്പര തൂത്തുവാരിയതു പോലെ എളുപ്പമാവില്ല ഈ പരമ്പരയെന്നു രോഹിത്തിനു ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും. ഈ ടെസ്റ്റിലേക്കു ഇനി ഇന്ത്യക്കു തിരിച്ചുവരാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണെന്നും ആശങ്ക പ്രകടിപ്പിക്കുന്നു.

Story first published: Thursday, October 17, 2024, 11:31 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+