For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 44 ബോളില്‍ 27, ഒരൊറ്റ ഫോര്‍!! ഇത് ടെസ്‌റ്റോ? ജഡ്ഡും വേസ്റ്റ്; ആരാധകരോഷം

രാജ്‌കോട്ട്: ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തിലെ സ്ലോ ബാറ്റിങിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹം ഈ കളിയില്‍ കാഴ്‌വച്ചതെന്നും ഇത്തരം ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ആറാം നമ്പറില്‍ ക്രീസിലെത്തിയ ജഡ്ഡു 27 റണ്‍സ് നേടിയാണ് പുറത്തായത്. 44 ബോള്‍ നേരിട്ട അദ്ദേഹം പായിച്ചത് ഒരേയൊരു ഫോര്‍ മാത്രം. 61.36 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റിലുമാണ് ജഡ്ഡു ബാറ്റ് വീശിയത്.

RAVINDRA JADEJA

തുടക്കം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ പോയ ഇന്നിങ്‌സിന് അവസാന ഓവറുകളില്‍ പോലും വേഗത നല്‍കാന്‍ അദ്ദേഹത്തിനായില്ല. ഒടുവില്‍ 39ാം ഓവറില്‍ കിവി ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ ബ്രേസ്വെല്ലിന് ജഡേജ സ്വന്തം ബോളില്‍ ക്യാച്ചും സമ്മാനിച്ച് ക്രീസ് വിടുകയും ചെയ്തു. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരേ വന്‍ ആരാധക രോഷമുണ്ടായത്.

രൂക്ഷിമര്‍ശനം

രവീന്ദ്രല ജഡേജ എന്തിനാണ് ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നതെന്നു വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കുകയാണ്. 44 ബോളില്‍ 27 റണ്‍സ് ഇങ്ങനെയൊരാളെ നമുക്ക് ടീമില്‍ ആവശ്യമുണ്ടോ? ഇതു ടെസ്റ്റ് ക്രിക്കറ്റല്ല. ബാറ്റിങിലും ബൗളിങിലും ഒരുപോലെ നല്ല സംഭാവന നല്‍കാന്‍ കളിയുന്ന കഴിവുറ്റ ഓള്‍റൗണ്ടറെയാണ് ഇന്ത്യക്കു ആവശ്യം.

ഇന്ത്യന്‍ ഏകദിന ടീമില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ ബാധ്യത ആരെന്നു ചോദിച്ചാല്‍ ഉത്തരം രവീന്ദ്ര ജഡേജയെന്നായിരിക്കും. എന്തിനാണ് ഇയാള്‍ക്ക് ടീം മാനേജ്‌മെന്റ് വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്നു മനസ്സിലാവുന്നില്ല. ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കഴിവ് തെളിയിക്കണമെന്ന് ആവശ്യമില്ലാത്ത ഏക താരം ജഡേജയാണ്.

വളരെ മോശം ഇന്നിങ്‌സാണ് ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ബൗളര്‍മാര്‍ക്കെതിരേ ഈ മല്‍സരത്തില്‍ രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. 2026 പോലെയൊരു പ്രധാനപ്പെട്ട വര്‍ഷം അക്ഷര്‍ പട്ടേലിനു പകരം ജഡേജയെ കൊണ്ടു വന്ന് നമ്മുടെ ടീമിനെ തകര്‍ക്കരുതെന്ന് ദയവു ചെയ്ത് ആരെങ്കിലും ഗൗതം ഗംഭീറിനോടും അജിത് അഗാര്‍ക്കറോടും പറയൂ. 2027ലെ ഏകദിന ലോകകപ്പിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ പ്രഥമ പരിഗണന അക്ഷറിനായിരിക്കണം. രണ്ട്, മൂന്ന് ഓപ്ഷനുകളായി ഏതെങ്കിലും യുവതാരം വരട്ടെ.

ആരാണ് രവീന്ദ്ര ജഡേജയെ ഏകദിന ടീമിലെടുക്കുന്നത്? നേരത്തേ അദ്ദേഹം മികച്ച താരമായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെറും വേസ്റ്റാണ്. ഏകദിന ടീമില്‍ അക്ഷര്‍ പട്ടേലിനു പകരം ജഡേജയെ എടുക്കുന്നതിനെ ഒരു ലോജിക്ക് കൊണ്ടും ന്യായീകരിക്കാന്‍ സാധിക്കില്ല- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

അതേസമയം, ന്യൂസിലാന്‍ഡിന് 285 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിനു 284 റണ്‍സെടുക്കുകയായിരുന്നു. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ കെഎല്‍ രാഹുലിന്റെ (112*) അപരാജിത സെഞ്ച്വറിയാണ്. 92 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ന്നിങ്‌സ്. 56 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, January 14, 2026, 18:07 [IST]
Other articles published on Jan 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+