For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ബംഗളൂരു രചിനെ ചതിക്കില്ല! തകര്‍പ്പന്‍ പ്രകടനത്തിന് കാരണമുണ്ട്; എന്താണെന്ന് അറിയാം

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഡ്രൈവിങ് സീറ്റിലെത്തിയിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യക്ക് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 402 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. 356 റണ്‍സിന്റെ വമ്പന്‍ ലീഡ് സ്വന്തമാക്കാനും സന്ദര്‍ശകര്‍ക്കായി. കിവീസിനെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത് രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി പ്രകടനമാണ്. 157 പന്തില്‍ 134 റണ്‍സോടെയാണ് രചിന്‍ മിന്നിച്ചത്.

13 ഫോറും 4 സിക്‌സും ഉള്‍പ്പെടെയുള്ള ക്ലാസിക് പ്രകടനമാണ് രചിന്‍ കാഴ്ചവെച്ചതെന്ന് പറയാം. ഇന്ത്യന്‍ വംശജനായ രചിന്‍ ബംഗളൂരുവില്‍ കളിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തി കൈയടി നേടാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ വളരെ കുറച്ച് അനുഭവസമ്പത്താണ് രചിനുള്ളത്. എന്നാല്‍ ബംഗളൂരുവില്‍ കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഇതിനോടകം ബംഗളൂരുവില്‍ നേടാന്‍ രചിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് അറിയാം.

ബംഗളൂരുവിനോട് രചിന് വൈകാരിക ബന്ധം

ബംഗളൂരുവില്‍ കളിക്കുന്നത് വളരെ സവിശേഷതയുള്ള കാര്യമാണെന്ന് രചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം തന്റെ കുടുംബക്കാര്‍ ബംഗളൂരുവിലുള്ളതിനാലാണെന്നാണ് രചിന്‍ പറയുന്നത്. തന്റെ മുത്തശ്ശിയും മുത്തച്ഛനും താമസികുന്നത് ബംഗളൂരുവിലാണ്. അതുകൊണ്ടുതന്നെ ബംഗളൂരുവില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇവരുടെ അനുഗ്രഹം കൂടെയുള്ളതായാണ് തോന്നിയിട്ടുള്ളതെന്നാണ് രചിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡ് ടീമില്‍ രചിനുണ്ടായിരുന്നു. ബംഗളൂരുവില്‍ അന്ന് സെഞ്ച്വറി പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. ബംഗളൂരുവില്‍ രണ്ട് ഏകദിന ഇന്നിങ്‌സില്‍ നിന്ന് 150 റണ്‍സാണ് രചിന്‍ നേടിയത്. ബംഗളൂരുവില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയും നേടി. ഐപിഎല്ലില്‍ സിഎസ്‌കെ താരമായ രചിന്‍ ബംഗളൂരുവില്‍ ഒരു മത്സരം കളിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ കസറാനായി. വൈകാരികതയാണ് രചിനെ ബംഗളൂരുവില്‍ തിളങ്ങാനുള്ള ആത്മവിശ്വാസം നല്‍കുന്നത്.

rachin ravindra

ബംഗളൂരുവിലെ ഫ്‌ളാറ്റ് പിച്ച് രചിന് ഇഷ്ടം

തന്റെ കുടുംബക്കാരുടെ പിന്തുണയുള്ള ബംഗളൂരുവില്‍ കളിക്കുന്നതും മികച്ച പ്രകടനം നടത്തുന്നതും അഭിമാനകരമായ കാര്യമായാണ് രചിന്‍ കാണുന്നത്. അതോടൊപ്പം ബംഗളൂരുവിലെ ഫ്‌ളാറ്റ് പിച്ച് രചിന് വളരെ ഇഷ്ടമുള്ളതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന പിച്ചാണ് ബംഗളൂരുവിലേത്. ബൗളര്‍മാരേക്കാള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈ പിച്ചില്‍ മുന്‍തൂക്കം അവകാശപ്പെടാനാവും. രചിന്റെ ശൈലിക്ക് അനുയോജ്യമായ പിച്ചാണിത്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് രചിന്‍. താരത്തിന് ക്ലാസിക് ശൈലിയില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ബംഗളൂരുവിലെ പിച്ചില്‍ രചിന് മികവ് കാട്ടാന്‍ സാധിക്കുന്നു. പിച്ചിന്റെ ആനുകൂല്യം നന്നായി മുതലാക്കി കളിക്കാന്‍ രചിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ബംഗളൂരുവിലെ രചിന്റെ സ്ഥിരതയോടെയുള്ള പ്രകടനം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാം.

ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍

ന്യൂസീലന്‍ഡിനായി രചിന്‍ രവീന്ദ്ര തകര്‍പ്പന്‍ പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡെവോന്‍ കോണ്‍വേയും മികച്ച പ്രകടനത്തോടെ കൈയടി നേടി. 105 പന്ത് നേരിട്ട് 91 റണ്‍സാണ് കോണ്‍വേ അടിച്ചെടുത്തത്. കിവീസിന് അടിത്തറ പാകിയത് രചിന്‍ രവീന്ദ്രയുടെ പ്രകടനമാണെന്ന് പറയാം. മധ്യനിരയില്‍ ടിം സൗത്തി നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ചു. 73 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് സൗത്തിയുടെ ഗംഭീര പ്രകടനം.

ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതാണ് മണ്ടത്തരമായിപ്പോയത്. മഴപെയ്ത് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ആത്മഹത്യാപരമാണ്. എന്നാല്‍ പിച്ച് വിലയിരുത്തിയതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സംഭവിച്ച പിഴവാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടതെന്ന് പറയാം.

Story first published: Friday, October 18, 2024, 14:19 [IST]
Other articles published on Oct 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+