Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: പാവം സര്‍ഫറാസ്? ഇന്ത്യ 'കുരുതി കൊടുത്തു'!! പറ്റാത്ത റോള്‍ എന്തിനു നല്‍കി, വിമര്‍ശനം

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തകച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 34 റണ്‍സിലേക്കു വീണുകഴിഞ്ഞു. യശസ്വി ജയ്‌സ്വാള്‍ (13), നായകന്‍ രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെഎല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടക്കുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്.

ഇന്ത്യന്‍ ടീം നടത്തിയ വലിയ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിരുന്നു. പരിക്കു കാരണം ശുഭ്മന്‍ ഗില്ലിനു പുറത്തിരിക്കേണ്ടി വന്നതോടെ വിരാട് കോലിയെ ഇന്ത്യ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. നാലാം നമ്പറില്‍ സര്‍ഫറാസ് ഖാനെയും ഇന്ത്യ ഇറക്കി. പക്ഷെ രണ്ടു പേരും ഡെക്കായാണ് ക്രീസ് വിട്ടത്. അനുഭവസമ്പത്ത് തീരെയില്ലാത്ത സര്‍ഫറാസിനു നാലാം നമ്പര്‍ നല്‍കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

SARFARAZ KHAN

സമ്മര്‍ദ്ദത്തിലേക്കു വീണ് സര്‍ഫറാസ്

ഇന്ത്യന്‍ ഒമ്പത് ഓവറില്‍ രണ്ടു വിക്കറ്റിനു ഒമ്പതു റണ്‍സെന്ന നിലയില്‍ പതറവെയാണ് സര്‍ഫറാസ് ഖാനെ ഇന്ത്യ ക്രീസിലേക്കു അയക്കുന്നത്. പക്ഷെ തുടക്കം മുതല്‍ വലിയ സമ്മര്‍ദ്ദത്തിലാണ് യുവതാരം കാണപ്പെട്ടത്. കാരണം ഈ തരത്തിലുള്ള കടുപ്പമേറിയ സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച അനുഭവസമ്പത്ത് സര്‍ഫറാസിനില്ല. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി അഞ്ച്- ആറ് നമ്പറുകളിലാണ് താരം സ്ഥിരമായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

എന്നിട്ടും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് വലിയ ചൂതാട്ടത്തിനു മുതിരുകയായിരുന്നു. ഈ പരീക്ഷണം ദയനീയമായി പാളുുകയും ചെയ്തു. മൂന്നു ബോളുകളുടെ ആയുസ് മാത്രമേ സര്‍ഫറാസിനുണ്ടായുള്ളൂ. സാഹചര്യം നോക്കാതെ അഗ്രസീവ് ഷോട്ടിനു തുനിഞ്ഞ് താരം പുറത്താവുകയായിരുന്നു. അപകടകാരിയായ മാറ്റ് ഹെന്‍ട്രിക്കെതിരേ ലൂസ് ഷോട്ട് കളിച്ച സര്‍ഫറാസിനെ എക്‌സ്‌ക്രാ കവറില്‍ ഒരു പറക്കും ക്യാച്ചിലൂടെ ഡെവന്‍ കോണ്‍വേ പുറത്താക്കുകയായിരുന്നു.

എന്തിന് സര്‍ഫറാസിനെ പ്രൊമോട്ട് ചെയ്തു

സര്‍ഫറാസ് ഖാനെപ്പോലെ ഒട്ടും അനുഭവമ്പത്തില്ലാത്ത ഒരു താരത്തിനു ബാറ്റ് ചെയ്യാന്‍ അനുകൂലമായ സാഹചര്യമല്ല ബെംഗളൂരു ടെസ്റ്റില്‍ ഉണ്ടായിരുന്നത്. ടീം വലിയ തകര്‍ച്ച നേരിട്ട ഈ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ താരം പരിചയസമ്പന്നനായ കെഎല്‍ രാഹുലായിരുന്നു.

ഓപ്പണിങിലടക്കം ഇന്ത്യക്കു വേണ്ടി മുന്‍നിരയില്‍ വ്യത്യസ്ത റോളുകളില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. മാത്രമല്ല ഇതു പോലെയുള്ള കടുപ്പമേറിയ സാഹചര്യങ്ങളില്‍ നാട്ടിലും വിദേശത്തും കളിച്ചിട്ടുള്ള അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. എന്നിട്ടും രാഹുലിനെ നേരത്തേ ക്രീസിലേക്കു അയക്കാന്‍ ശ്രമിക്കാതെ അനുഭവസമ്പത്ത് തീരെയില്ലാത്ത സര്‍ഫറാസിനെ ടീം മാനേജ്‌മെന്റ് പരീക്ഷിക്കുകയായിരുന്നു. ഇതു കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കുകയും ചെയ്തു.

ചോദ്യം ചെയ്ത് ചോപ്ര

ബെംഗളൂരു ടെസ്റ്റില്‍ സര്‍ഫറാസ് ഖാനെ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ജിയോ സിനിമയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഞ്ജി ട്രോഫിയില്‍ അഞ്ച്- ആറ് സ്ഥാനങ്ങളിലാണ് സര്‍ഫറാസ് ഖാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നാലാം നമ്പറില്‍ അയക്കപ്പെട്ടപ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് അവന്‍ കാണപ്പെട്ടത്. ഇത്തരമൊരു നീക്കം ടീം മാനേജ്‌മെന്റ് നടത്താന്‍ പാടില്ലാായിരുന്നു. കെഎല്‍ രാഹുലിന്റെ കഴിവില്‍ ടീം മാനേജമെന്റിനു ഇത്രയും വിശ്വാസമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

Story first published: Thursday, October 17, 2024, 12:49 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+