For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അയ്യയ്യേ നാണക്കേട്! തട്ടകത്തില്‍ മുട്ടുകുത്തി ഇന്ത്യ; പിഴച്ചതെവിടെ? ഇതാ കാരണങ്ങള്‍

പൂനെ: 12 വര്‍ഷങ്ങള്‍ക്ക് ശേഷം തട്ടകത്തില്‍ വലിയ നാണക്കേട് നേരിട്ടിരിക്കുകയാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് തോറ്റതോടെ മൂന്ന് മത്സര പരമ്പര 2-1ന് ന്യൂസീലന്‍ഡ് നേടിയിരിക്കുകയാണ്. പ്രതീക്ഷയോടെ ഇന്ത്യ പൊരുതിയെങ്കിലും ടോം ലാദത്തിന്റേയും സംഘത്തിന്റേയും മുന്നില്‍ കളി മറക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കുന്ന തോല്‍വിയാണിത്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റും ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നു.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും വലിയ നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് പറയാം. ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ പ്രകടനം പിന്നോട്ട് പോവുകയാണെന്ന് പറയാം. ടി20യിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. പൂനെയിലെ ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാന്‍ സാധിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സൂപ്പര്‍ താരങ്ങളുടെ മോശം ഫോം

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് പറയാം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രണ്ടാം മത്സരത്തില്‍ 113 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായി പറയാവുന്നത് സൂപ്പര്‍ താരങ്ങളുടെ ഫോമാണ്. നായകന്‍ രോഹിത് ശര്‍മ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഓപ്പണറെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ രോഹിത്തിന് സാധിച്ചില്ലെന്ന് തന്നെ പറയാം.

വിരാട് കോലിയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇന്ത്യ ഏറ്റവും വിശ്വസിച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചതെന്ന് പറയാം. ഫുള്‍ട്ടോസിലടക്കം ഡെക്കിന് പുറത്താവുന്ന തരത്തിലേക്ക് കോലി തരം താഴ്ന്നു. ഇന്ത്യയുടെ മാച്ച് വിന്നര്‍ റിഷഭ് പന്തിനും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് അല്‍പ്പം ആശ്വസിക്കാനുള്ളത്.

ind vs nz test

ബൗളര്‍മാര്‍ നിലവാരം കാത്തില്ല

ഇന്ത്യയുടെ ബൗളര്‍മാര്‍ നിലവാരം കാത്തില്ലെന്ന് തന്നെ പറയാം. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ കസറി. എന്നാല്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ബൗളിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചു. പൊതുവേ ഏത് പിച്ചിലും ബുംറ മികവ് കാട്ടുന്നതാണ്. എന്നാല്‍ ന്യൂബോളില്‍ മികവ് കാട്ടാന്‍ ബുംറക്ക് സാധിക്കാതെ പോയി.

അശ്വിന്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളറാണ്. എന്നാല്‍ ഇത്തവണ അശ്വിന് അത് സാധിക്കാതെ പോയി. മിച്ചല്‍ സാന്റ്‌നറും വാഷിങ്ടണ്‍ സുന്ദറും മികവ് കാട്ടിയപ്പോള്‍ അശ്വിന് മികവ് കാട്ടാനാവാതെ പോയത് ഇന്ത്യയെ തളര്‍ത്തി. 2000ന് ശേഷം ഇന്ത്യ ഇത് നാലാം തവണ മാത്രമാണ് നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ഇന്ത്യയുടെ ടീം കരുത്തിന്റെ പ്രശ്‌നമല്ല മോശം ഫോമാണ് തോല്‍വിക്ക് കാരണമായതെന്ന് നിസംശയം പറയാം.

ഇന്ത്യയുടെ തന്ത്രങ്ങളിലെ പാളിച്ച

യാതൊരു തന്ത്രങ്ങളുമില്ലാതെയാണ് ഇന്ത്യ കിവീസിനെതിരേ കളിച്ചതെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ആദ്യ മത്സരം മുതല്‍ ആക്രമണോത്സക ശൈലിയിലേക്കുയരാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ആക്രമിച്ച് കളിക്കണോ പ്രതിരോധിച്ച് കളിക്കണോ എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ഇന്ത്യക്കില്ലായിരുന്നു. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീര്‍ നോക്കുകുത്തിയായെന്ന് പറയാം. ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവി വലിയ ചോദ്യമുയര്‍ത്തുന്നതാണ്.

നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഭാവിയും കൈയാലപ്പുറത്തെ തേങ്ങപോലെയായിരിക്കുകയാണ്. തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പര നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഇപ്പോള്‍ നാണംകെട്ടിരിക്കുന്നത്. കിവീസ് മികച്ച തന്ത്രങ്ങളോടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ നിയന്ത്രണമില്ലാത്ത പായ്ക്കപ്പല്‍ പോലെയാണ് രോഹിത് ശര്‍മയും സംഘവും കളിച്ചതെന്ന് പറയാം.

Story first published: Saturday, October 26, 2024, 16:35 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+