For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ചതിച്ചത് ആര്? ക്യാപ്റ്റന്‍സി പിഴവല്ല! തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ

പൂനെ: തട്ടകത്തില്‍ എതിരാളികളില്ലാതെ മുന്നേറിയ ഇന്ത്യയുടെ കുതിപ്പിന് ഒടുവില്‍ കിവീസ് കടിഞ്ഞാണിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ 113 റണ്‍സിനാണ് തലകുനിച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് കിവീസ് സ്വന്തമാക്കുകയും ചെയ്തു. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഒരു ടീം ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിതെന്ന് പറയാം.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറും ലോക തോല്‍വികളായതാണ് ഇന്ത്യ ഇത്തരത്തില്‍ തോല്‍വി നേരിടാനുള്ള കാരണമെന്ന് നിസംശയം പറയാം. ഇന്ത്യയുടെ വമ്പന്‍ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവും. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ നാണംകെട്ട തോല്‍വിയെക്കുറിച്ചും പരമ്പര കൈവിട്ടതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.

പിഴവ് സംഭവിച്ചത് ബാറ്റിങ് നിരയില്‍

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. പിച്ചിനെ മനസിലാക്കാനും സാഹചര്യം മനസിലാക്കി കളിക്കാനും ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നാണ് മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ രോഹിത് പറഞ്ഞത്. തോല്‍വിയും പരമ്പര കൈവിട്ടതും വ്യക്തിപരമായി വലിയ വേദനയുണ്ടാക്കുന്നു.

എന്നാല്‍ ഈ സാഹചര്യത്തിലും ടീം എന്ന നിലയില്‍ത്തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ടീമെന്ന നിലയില്‍ സംഭവിച്ച പിഴവുകളാണ് തോല്‍വിക്ക് കാരണമായതെന്നും കൂട്ടായ ഉത്തരവാദിത്തമാണിതെന്നുമാണ് ക്യാപ്റ്റന്‍ പറയുന്നത്. ജയിക്കാനായി സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും മോശം ബാറ്റിങ് പ്രകടനം ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായിരുന്നു.

ind vs nz test

ഇതേ ടീംവെച്ച് ചരിത്ര നേട്ടങ്ങളിലേക്കെത്തിയിട്ടുണ്ട്

ഇന്ത്യയുടെ ടീം കരുത്തിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇതേ ടീംവെച്ച് ഇന്ത്യ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് രോഹിത് പറഞ്ഞത്. വിജയിക്കണമെന്ന മനോഭാവത്തോടെയാണ് കളിച്ചതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് സാധിക്കാതെ പോയി. തോല്‍വിയെക്കുറിച്ച് വളരെയധികം ആലോചിക്കാന്‍ ടീം തയ്യാറല്ല. എല്ലാ താരങ്ങളും എല്ലാ മത്സരങ്ങളിലും തിളങ്ങുമെന്ന് കരുതാനാവില്ല. പുറത്തെ പദ്ധതികള്‍ പോലെ തന്നെ കളത്തില്‍ നടക്കണമെന്ന് നിര്‍ബന്ധമില്ല.

ഇന്ത്യയുടെ ചില താരങ്ങളില്‍ വളരെയധികം പ്രതീക്ഷയാണുള്ളത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും എല്ലാ മത്സരത്തിലും വിക്കറ്റ് നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോഴും അങ്ങനെ സംഭവിക്കണമെന്ന് പറയാനാവില്ല. മത്സരഫലം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ന്യൂസീലന്‍ഡിനാണ് ഇതിന്റെ ക്രഡിറ്റ് നല്‍കേണ്ടത്. ഞങ്ങളെക്കാള്‍ മികച്ച പ്രകടനം അവര്‍ നടത്തി. അവസരങ്ങളെ മുതലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. വെല്ലുവിളികളെ മറികടക്കാനായില്ല. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ച തിരിച്ചടിയായി' രോഹിത് പറഞ്ഞു.

ഗംഭീറിന് കീഴില്‍ ഇന്ത്യ പതറുന്നുവോ?

ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാതെ വയ്യ. ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയാണോ പ്രതിരോധിച്ച് കളിക്കുകയാണോ ടീമിന്റെ തന്ത്രമെന്നത് വ്യക്തമല്ല. താരങ്ങള്‍ക്ക് ദിശാബോധമില്ലാത്ത അവസ്ഥയാണുള്ളതെന്ന് പറയാം. ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ മൂന്ന് ജയം അത്യാവശ്യമാണ്.

കിവീസിനെതിരേ ഒന്നും ഓസ്‌ട്രേലിയക്കെതിരേ അഞ്ച് മത്സരങ്ങളുമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതില്‍ നിന്ന് മൂന്ന് മത്സരം ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം ഗംഭീറിനും രോഹിത്തിനും മുന്നോട്ട് പോക്ക് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Saturday, October 26, 2024, 17:38 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+