Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സഞ്ജുവിന്റെ വിക്കറ്റ് ജാമിസണിനല്ല!! ശരിക്കുമത് ഗവാസ്‌കറിന്, സംഭവമിങ്ങനെ

നാഗ്പര്‍: ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20 പോരാട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വെറും 10 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഏഴു ബോളില്‍ രണ്ടു ഫോറുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

പേസര്‍ കൈല്‍ ജാമിസണാണ് സഞ്ജുവിന്റെ വമ്പന്‍ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കിയത്. മിഡ് വിക്കറ്റില്‍ രചിന്‍ രവീന്ദ്രയാണ് അനായാസ ക്യാച്ചിലൂടെയാണ് മലയാളി താരത്തെ മടക്കിയത്.

ഈ വിക്കറ്റ് കുറിക്കപ്പെട്ടത് ജാമിസണിന്റെ പേരിലാണെങ്കിലും ഇതിലൊരു പങ്ക് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനുമുണ്ടെന്നു പറയേണ്ടി വരും. എന്താണ് സംഭവിച്ചതെന്നറിയാം.

GAVASKAR

ഗവാസ്‌കറിന്റെ റോളെന്ത്?

സഞ്ജു സാംസണിനെ പുറത്താക്കിയതില്‍ സുനില്‍ ഗവാസ്‌കറിനു നേരിട്ടു പങ്കൊന്നുമില്ല. പക്ഷെ പരോക്ഷമായി ചെറിയൊരു പങ്കുണ്ടെന്നു പറയാം. കാരണം അദ്ദേഹത്തിന്റെ കണ്ണേറ് തട്ടിയതു പോലെയായിരുന്നു മലയാളി താരത്തിന്റെ പുറത്താവല്‍.

ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറില്‍ തന്നെ സഞ്ജു പുറത്തായിരുന്നു. ആദ്യ ഓവറില്‍ അഭിഷേക് ശര്‍മയുടെ സിക്‌സറടക്കം എട്ടു റണ്‍സിനാണ് ടീമിനു ലഭിച്ചത്. കൈല്‍ ജാമിസണെറിഞ്ഞ അടുത്ത ഓവറില്‍ സഞ്ജുവും അടി തുടങ്ങി.

ഈ സമയത്തു കമന്ററി ബോക്‌സിലുണ്ടായിരുന്നത് സുനില്‍ ഗവാസ്‌കറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെയുമായിരുന്നു. സഞ്ജുവിന്റെ ക്ലാസിക് ഷോട്ടുകളെ എല്ലായ്‌പ്പോഴും പ്രശംസിക്കാറുള്ള വ്യക്തിയാണ് അദ്ദേഹം,

ജാമിസണിന്റെ ആദ്യ ബോള്‍ തന്നെ സഞ്ജു പുള്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തിയപ്പോള്‍ മുതല്‍ ഗവാസ്‌കര്‍ പ്രശംസയും തുടങ്ങിയിരുന്നു. അടുത്ത രണ്ടു ബോളില്‍ മലയാളി താരത്തിനു റണ്ണൊന്നുമെടുക്കാനായില്ല. എന്നാല്‍ നാലാമത്തെ ബോളില്‍ സഞ്ജുവിന്റെ മറ്റൊരു മനോഹരമായ ബൗണ്ടറി. മിഡ് വിക്കറ്റിനു മുകൡലൂടെയയായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട്.

ഇതു കണ്ട ഗവാസ്‌കര്‍ വീണ്ടും സഞ്ജുവിനെ വാഴ്ത്തി. ക്ലാസും അതോടൊപ്പം ചാരുതയും ഒത്തുചേര്‍ന്ന ഗംഭീര ഷോട്ടാണ് അതെന്നായിരുന്നു അദ്ദേഹം വാനോളം പ്രശംസിച്ചത്. പക്ഷെ ഈ അമിത പ്രശംസയ്ക്കു കണ്ണേറ് തട്ടിയതു പോലെ തൊട്ടടുത്ത ബോളില്‍ സഞ്ജു പുറത്താവുകയും ചെയ്തു. മിഡ് വിക്കറ്റിലേക്കു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച അദ്ദേഹത്തെ രചിന്‍ രവീന്ദ്ര പിടികൂടുകയായിരുന്നു.

SANJU SAMSON

സഞ്ജുവിനെയും ഇന്ത്യന്‍ ആരാധകരെയും പോലെ കമന്ററി ബോക്‌സില്‍ ഗവാസ്‌കറും സ്തബ്ധനായ നിമിഷമായിരുന്നു ഇത്. തന്റെ പുകഴ്ത്തലിനു പിറകെ അദ്ദേഹം പുറത്തായ ശേഷം ഗവാസ്‌കറും ഒന്നും മിണ്ടിയില്ല. ഇതോടെ ഭോഗ്‌ലെയാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ക്ലാസും ചാരുതയുമെല്ലാം സഞ്ജുവിന്റെ ബാറ്റിങിനുണ്ട് പക്ഷെ ക്രീസില്‍ അധികം ആയുസ് മാതമില്ലെന്നായിരുന്നു തമാശയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍.

അതേസമയം, സഞ്ജു ഫ്‌ളോപ്പായെങ്കിലും ആദ്യം ബാറ്റ് ചെയ്ത ശേഷം ഏഴു വിക്കറ്റിനു 238 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇതിനു ടീമി െസഹായിച്ചതാവട്ടെ അഭിഷേകുമാണ്. വെറും 35 ബോളില്‍ 84 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറുമടക്കമായിരുന്നു ഇത്.

റിങ്ക സിങിന്റെ (20 ബോളില്‍ 44*) തകര്‍പ്പന്‍ ഫിനിഷിങാണ് മറ്റൊരു എടുത്തു പറയേണ്ട പ്രകടനം. നാലു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്ന സൂചന നല്‍കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 ബോളില്‍ 32 റണ്‍സ് നേടി. 16 ബോളില്‍ 25 റണ്‍സ് കുറിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, January 21, 2026, 22:02 [IST]
Other articles published on Jan 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+