For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സ്വന്തം പിഴവില്‍ ആകാശ് റണ്ണൗട്ട്, പക്ഷെ പഴി കോലിക്ക്! കാരണം അറിയാമോ?

മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേരിയ മേല്‍കൈ നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 263 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യയുടെ പല പ്രമുഖരും നിരാശപ്പെടുത്തിയപ്പോള്‍ ശുബ്മാന്‍ ഗില്ലും (90) റിഷഭ് പന്തും (60) വാഷിങ്ടണ്‍ സുന്ദറും (38*) ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. അവസാന വിക്കറ്റില്‍ ഇന്ത്യക്കായി സുന്ദര്‍ അതിവേഗം റണ്‍സുയര്‍ത്തുന്നുണ്ടായിരുന്നു.

എന്നാല്‍ മറുവശത്ത് നിന്ന് ആകാശ് ദീപ് റണ്ണൗട്ടായതോടെയാണ് ഇന്ത്യയുടെ പോരാട്ടം 263 റണ്‍സില്‍ അവസാനിച്ചത്. സുന്ദര്‍ സിംഗിളെടുത്തപ്പോള്‍ അനാവശ്യമായി രണ്ടാം റണ്‍സിന് ശ്രമിച്ചാണ് ആകാശ് ദീപ് റണ്ണൗട്ടായത്. ആകാശിന്റെ അശ്രദ്ധയാണ് റണ്ണൗട്ടായി മടങ്ങാന്‍ കാരണമെന്ന് പറയാം. ക്രീസിലേക്ക് തിരിച്ചുകയറാന്‍ ആകാശ് സമയമെടുത്തതാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ആകാശ് അല്‍പ്പം പിന്തുണ നല്‍കിയിരുന്നെങ്കില്‍ ലീഡ് 50ന് മുകളിലേക്കെത്തിക്കാന്‍ സുന്ദറിന് ചിലപ്പോള്‍ സാധിച്ചേനെ.

എന്നാല്‍ ആകാശ് ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. ആകാശിന്റെ അശ്രദ്ധകൊണ്ടാണ് റണ്ണൗട്ടായതെങ്കിലും വിമര്‍ശനം കേള്‍ക്കുന്നത് വിരാട് കോലിയാണ്. ഇതിന് ഒരു കാരണവുമുണ്ട്. അത് എന്താണെന്ന് അറിയാം.

ആകാശ് ഇറങ്ങിയത് കോലിയുടെ ബാറ്റുകൊണ്ട്

വിരാട് കോലി ആദ്യ ഇന്നിങ്‌സില്‍ പുറത്തായത് റണ്ണൗട്ടായാണ്. ആദ്യ ദിനം അവസാനിക്കാന്‍ കുറച്ച് പന്തുകള്‍ മാത്രം ശേഷിക്കെയാണ് കോലിയുടെ റണ്ണൗട്ട്. റണ്‍സിന് സാധ്യതയില്ലാതിരുന്നിട്ടും സാഹസിക സിംഗിളിന് ശ്രമിച്ചാണ് കോലി റണ്ണൗട്ടായത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം കോലി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആകാശ് ദീപ് റണ്ണൗട്ടായതിന് കോലിക്കെതിരേ വിമര്‍ശനം ഉയര്‍ന്നതിന് കാരണം ബാറ്റാണ്. കോലി സമ്മാനിച്ച ബാറ്റുമായാണ് ആകാശ് ഇപ്പോള്‍ ഇറങ്ങുന്നത്.

കോലിയുടെ ബാധയാണ് ഇപ്പോള്‍ ആകാശിനും ബാധിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയുടെ ബാറ്റുകൊണ്ടിറങ്ങിയതുകൊണ്ട് ഭാഗ്യക്കേട് ആകാശിനേയും പിന്തുടരുകയാണ്. സ്വന്തം ബാറ്റുകൊണ്ടിറങ്ങിയപ്പോള്‍ ഒരു സിക്‌സറെങ്കിലും പറത്താന്‍ ആകാശിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യക്കേട് വിടാതെ കൂടിയിരിക്കുകയാണ്. ഇതിന് കാരണം കോലിയുടെ ബാറ്റാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. ആകാശ് കോലിയുടെ ബാറ്റ് മാറ്റണമെന്നാണ് ആരാധക പക്ഷം.

virat kohli

കോലിക്ക് വിശ്രമം അനുവദിക്കണം

വിരാട് കോലിയുടെ നിലവിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. സീനിയര്‍ താരമായ കോലി ഇന്ത്യക്ക് ബാധ്യതയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ കോലി വിശ്രമത്തില്‍ പോകുന്നതാണ് നല്ലത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരെല്ലാം മോശം ഫോമിന്റെ സമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്തി തിരിച്ചുവന്നവരാണ്. ഇതേ പാത വിരാട് കോലിയും പിന്തുടരണമെന്നാണ് ആരാധകര്‍ പറയുന്നത്.

കോലിയുടെ ഇപ്പോഴത്തെ പ്രകടനം ടീമിന് ഗുണം ചെയ്യുന്നതല്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ കോലി തയ്യാറാവുന്നില്ല. സാങ്കേതിക മികവ് കാട്ടാത്ത കോലി അശ്രദ്ധമായാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ കോലി വിശ്രമമെടുത്ത് ഫോം കണ്ടെത്തി തിരിച്ചെത്തുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതിലും നിരാശപ്പെടുത്തിയാല്‍ സ്വാഭാവികമായും കോലി ടീമിന് പുറത്താവാനാണ് സാധ്യത.

ഇന്ത്യ പൊരുതുന്നു

മൂന്നാം ടെസ്റ്റില്‍ വിജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിടുന്നത്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യക്ക് മൂന്നാം മത്സരം ജയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ 100ലധികം റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നത്. എന്തായാലും ഓസീസ് പരമ്പരയാവും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിന്റെ വിധി നിര്‍ണ്ണയിക്കുകയെന്ന് പറയാം.

Story first published: Saturday, November 2, 2024, 15:29 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+