For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: രാഹുലിനോട് നീതി കാട്ടിയില്ല, ഫോം മോശമെങ്കില്‍ കോലിയെ പുറത്താക്കൂ! വിമര്‍ശനം

പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവുമാണ് തഴയപ്പെട്ടത്. പകരം ശുബ്മാന്‍ ഗില്ലും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11ലേക്കെത്തി. ആദ്യ ടെസ്റ്റിലെ ഫോം വിലയിരുത്തിയാണ് ഇന്ത്യ ഇത്തരത്തില്‍ മാറ്റം വരുത്തിയത്. കെ എല്‍ രാഹുല്‍ സമീപകാലത്തായി സ്ഥിരതയോടെ കളിച്ചിരുന്നില്ല.

അതുകൊണ്ടാണ് മികച്ച ഫോമിലുള്ള സര്‍ഫറാസ് ഖാനെ നിലനിര്‍ത്തി ഇന്ത്യ രാഹുലിനെ പ്ലേയിങ് 11 നിന്ന് തഴഞ്ഞത്. എന്നാല്‍ രാഹുലിനെ തഴഞ്ഞത് നീതികേടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. ഗൗതം ഗംഭീര്‍ രാഹുലിനെ പിന്തുണക്കുന്നുവെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തഴയപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ രാഹുലിനെ തഴഞ്ഞത് മോശം തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

രാഹുലിനെക്കാള്‍ മോശം കോലി

ഫോം നോക്കി പുറത്തിരുത്താനാണെങ്കില്‍ വിരാട് കോലിയെയാണ് ഇന്ത്യ പുറത്തിരുത്തേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ അതിലും ഭേദപ്പെട്ട പ്രകടനം രാഹുല്‍ നടത്തുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോലിയെ ഇന്ത്യ പുറത്താക്കാതെ രാഹുലിനെ പുറത്താക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 101, ഇംഗ്ലണ്ടിനെതിരേ 86, ബംഗ്ലാദേശിനെതിരേ 68 എന്നിങ്ങനെയാണ് അവസാന അഞ്ച് ടെസ്റ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ രാഹുലിന്റെ പ്രധാന പ്രകടനങ്ങള്‍.

എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെയാണ് ഒരു മത്സരത്തിലെ മാത്രം പ്രകടനം വിലയിരുത്തി രാഹുലിനെ ഇന്ത്യ പുറത്താക്കിയതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സര്‍ഫറാസിനെക്കൊണ്ട് കാര്യമിലെന്നും റിഷഭിന്റെ അനുഭവസമ്പത്താണ് വേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ രാഹുലിനെ പുറത്താക്കിയത് മോശം തീരുമാനമാണെന്നും ഇന്ത്യന്‍ ടീമില്‍ രാഹുലായിരിക്കുക പ്രയാസമാണെന്നുമാണ് ആരാധക പക്ഷം.

ind vs nz test

രാഹുലിനെ ഒതുക്കാന്‍ ശ്രമിക്കുന്നു

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കെ എല്‍ രാഹുലിനെപ്പോലെ ട്രോളുകള്‍ നേരിട്ട മറ്റൊരു താരവുമില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. രാഹുലിനെപ്പോലെ ഇത്രയധികം ട്രോള്‍ നേരിട്ട മറ്റൊരാളില്ല. മികച്ച പ്രകടനം നടത്തി പലപ്പോഴും ടീമിനെ രക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടുന്നില്ല. രാഹുലിനെ ഒതുക്കാന്‍ മനപ്പൂര്‍വ്വമായ നീക്കം നടക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിന്റെ ബാറ്റിങ് ഓഡറില്‍ വന്ന മാറ്റത്തിന് ശേഷം ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.

ഓപ്പണറായിരുന്ന രാഹുല്‍ മധ്യനിരയിലേക്കെത്തിയ ശേഷം 101, 4, 8, 86, 22, 116, 22, 6, 0, 12 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. വിദേശ പിച്ചുകളില്‍ ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്തനാണ് രാഹുല്‍. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നടത്താന്‍ സാധിച്ച രാഹുലിന്റെ മനോവീര്യം കെടുത്തുന്നതാണ് ഇപ്പോഴത്തെ തഴയലെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിനെ പിന്തുണക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

രാഹുലിന് വിശ്രമം അനിവാര്യം

സമീപകാലത്ത് കെ എല്‍ രാഹുലിന് പഴയ സാങ്കേതികത നഷ്ടമായിട്ടുണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് മുമ്പ് ചെറിയ ഇടവേളയെടുത്ത് ശക്തമായി തിരിച്ചെത്താന്‍ രാഹുലിന് സാധിക്കട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. ഐപിഎല്ലിലും രാഹുലിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികളാണെന്നിരിക്കെ കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമാവില്ലെന്നുറപ്പാണ്.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍

ന്യൂസീലന്‍ഡ് - ടോം ലാദം (c), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം ഒറൗര്‍ക്കി

Story first published: Thursday, October 24, 2024, 11:40 [IST]
Other articles published on Oct 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+