IND vs NZ: 3-0 അല്ല, ഫലം 2-1 !! ഏകദിന പരമ്പര കിവികള്‍ക്കോ? എഐ പ്രവചനമറിയാം
ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. വഡോദരയിലെ ബിസിഎ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് പോരാട്ടം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളവരാണ് കിവികള്‍. വരാനിരിക്കുന്ന പരമ്പരയിലും അതു സംഭവിക്കുമോയെന്നതാണ് ചോദ്യം.
ശുഭ്മന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും മടങ്ങിവരവും ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടുയെയും സാന്നിധ്യവുമമെല്ലാം ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകളും വര്‍ധിപ്പിക്കുന്നുണ്ട്. ഈ പരമ്പരയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ. ഇതേക്കുറിച്ച് അറിയാം.

സ്‌ക്വാഡുകളിലേക്ക്
വളരെ മികച്ച സ്‌ക്വാഡിനെയാണ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. പരിക്കു ഭേദമായി നായകന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങിയെത്തിയത് ഇന്ത്യന്‍ ബാറ്റിങിന് ഏറെ കരുത്ത് പകരുമെന്നുറപ്പാണ്.
രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഇപ്പോള്‍ രോക്കോയുള്ളത്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ അവസാന രണ്ടു പരമ്പരകളില്‍ ഇരുവരും മിന്നിക്കുകയും ചെയ്തിരുന്നു.
ഹാര്‍ദിക് പാണ്ഡ്യയുടെയും ജസ്പ്രീത് ബുംറയുടെയും സേവനം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ലഭിക്കില്ല. ടി20 ലോകകകപ്പ് തൊട്ടരികെ നില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും വിശ്രമം നല്‍കിയിരിക്കുകയാണ്.
അതേസമയം, ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നറുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ക്കു ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് വിശ്രമം നല്‍കിയിരിക്കുകയാണ്. ബാറ്റിങ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ് പരമ്പരയില്‍ അവരെ നയിക്കുക. പരിചയ സമ്പന്നരായ ഡാരില്‍ മിച്ചെല്‍, ഡെവന്‍ കോണ്‍വേ എന്നിവര്‍ ടീമിന്റെ ഭാഗമാണെങ്കിലും കൂടുതല്‍ പേരും അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലാത്തവരാണ്.
സമീപകാല ഫോം, നേര്‍ക്കുനേര്‍
സമീപകാലത്തു ഏകദിനത്തിലെ പ്രകടനമെടുത്താല്‍ ഇന്ത്യയെ സംബന്ധിച്ച് അതു സമ്മിശ്രമാണെന്നു പറയാം. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2ന്റെ തോല്‍വി രുചിച്ചിരുന്നു.
എന്നാല്‍ പിന്നാലെ നടന്ന പരമ്പരയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതേ മാര്‍ജിനില്‍ ടീം ജയിക്കുകയും ചെയ്തു. മറുഭാഗത്തു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് ന്യൂസിലാന്‍ഡും നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ഏകദിനത്തിലെ നേര്‍ക്കു നേര്‍ കണക്കുകളെടുത്താല്‍ കിവികള്‍ക്കെതിരേ മുന്‍തൂക്കം ഇന്ത്യക്കാണ്. ഇതിനകം ഏറ്റുമുട്ടിയ 120 മല്‍സരങ്ങളില്‍ 62ല്‍ വിജയം ഇന്ത്യക്കാണ്. ന്യൂസിലാന്‍ഡ് 50 മല്‍സരങ്ങളും ജയിച്ചു. ഒരു മല്‍സരം ടൈ ആയപ്പോള്‍ ഏഴെണ്ണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

പ്രവചനമിങ്ങനെ
മൂന്നു മല്‍സരങ്ങളുടെ ഏകദിന പമ്പരയില്‍ വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കു സാധിക്കില്ല. 2-1ന്റെ വിജയമായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കുക. വഡോദരയിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡ് അപ്രതീക്ഷിത ജയം സ്വന്തമാക്കാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications