For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 50 പ്ലസ് റണ്‍സ് Or 5 പ്ലസ് വിക്കറ്റ്!! ആദ്യ ഏകദിനം ഈ ടീമിന്; പ്രവചിച്ച് എഐ

വഡോദര: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചൂടിലേക്കു കടക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച (ജനുവരി 11) വഡോദരയില്‍ തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. പകലും രാത്രിയുമായി നടക്കുന്ന കളി ഉച്ചയ്ക്കു 1.30 മുതലാണ്.

പരമ്പര നേട്ടത്തോടെ ഈ വര്‍ഷം തുടങ്ങാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ശ്രമം. ആദ്യ ഏകദിനത്തില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? ഇതേക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

INDIAN TEAM

ടീം സ്‌ക്വാഡ്

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയതൊഴിച്ചാല്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഈ ഏകദിന പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. പരിക്കു ഭേദമമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങിയെത്തിയത് ഇന്ത്യന്‍ ബാറ്റിങിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കും.

കൂടാതെ ഇതിഹാസ ജോടികളായ രോഹിത് ശര്‍മ, വിരാട് കോലി, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവരും സംഘത്തിലുണ്ട്. ബൗളിങിലാവട്ടെ രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് സിറാജിന്റെയും കുല്‍ദീപ് യാദവിന്റെയും അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാവും.

അതേസമയം, ഐസിസി ടി20 ലോകകപ്പ് അടുത്ത മാസം തുടങ്ങാനിരിക്കുന്നതിനാല്‍ ചില സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കി അനുഭവസമ്പത്ത് കുറഞ്ഞ ടീമനെയാണ് ന്യൂസിലാന്‍ഡ് പരീക്ഷിക്കുന്നത്. അവരെ നയിക്കുക ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ്.

എങ്കിലും ചില മികച്ച താരങ്ങള്‍ കിവി നിരയിലുണ്ട്. ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്, ഡാരില്‍ മിച്ചെല്‍, കൈല്‍ ജാമിസണ്‍ എന്നിവരുടെയെല്ലാം പ്രകടനത്തെ ആശ്രയിച്ചാവും പരമ്പരയില്‍ കിവികളുടെ വിജയസാധ്യത.

കളിയെ സ്വാധീനിക്കുകയെന്ത്?

ചില ഘടകങ്ങളായിരിക്കും ആദ്യ ഏകദിനത്തിലെ വിജയികളെ തീരുമാനിക്കുക. ഇതില്‍ ആദ്യത്തേത് സമീപകാല ഫോമും നേര്‍ക്കുനേര്‍ റെക്കോര്‍ഡുമായിരിക്കും. ന്യൂസിലാന്‍ഡിനെതിരേ അവസാനമായി കളിച്ചിട്ടുള്ള ഏഴ് ഏകദിനങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ ടീമിന്റെ വരവ്. കൂടാതെ നാട്ടില്‍ അവര്‍ക്കെതിരേ കളിച്ച മൂന്ന് ഏകദിന പരമ്പരകളില്‍ ജയിക്കുകയും ചെയ്തു.

മറുഭാഗത്ത് അവസാനമായി കളിച്ച ഒമ്പത് ഏകദിനങ്ങളിലും ജയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കിവികള്‍ക്കു കാര്യങ്ങള്‍ കടുപ്പമാവും. മാത്രമല്ല ചില പ്രധാന കളിക്കാരുടെ അഭാവം അവരെ ബാധിച്ചേക്കുകയും ചെയ്യും.

വേദിയുടെ കാര്യമെടുത്താല്‍ വഡോദരയിലെ കോട്ടമ്പി സ്റ്റേഡിയത്തിലെ പിച്ചില്‍ നടക്കുന്ന ആദ്യ ഏകദിനമാണ് ഞായറാഴ്ചത്തേത്. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്നതാണ് പിച്ച്. ഇവിടുത്ത ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 278 റണ്‍സാണ്. അതുകൊണ്ടു തന്നെ റണ്‍മഴ തന്നെ കളിയില്‍ പ്രതീക്ഷിക്കാം.

SHUBMAN GILL

പ്രവചനമിങ്ങനെ

ഇന്ത്യന്‍ ടീമിന്റെ കരുത്തും നാട്ടിലെ സാഹചര്യങ്ങളും സമീപകാലത്ത് അവര്‍ക്കെതിരായ റെക്കോര്‍ഡുമെല്ലാം ഇന്ത്യയെ കളിയിലെ ഫേവറിറ്റുകളാക്കി മാറ്റുന്നു. ന്യൂസിലാന്‍ഡ് ടീം അത്ര ശക്തമല്ലെന്നതും ഇന്ത്യക്കു പ്ലസ് പോയിന്റാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 50ന് മുകളില്‍ റണ്‍സിനോ, അഞ്ചു വിക്കറ്റിന് മുകളിലോ മാര്‍ജിനില്‍ ജയിക്കും.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍.

ന്യൂസിലന്‍ഡ് ഏകദിന ടീം

മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍) ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്‌സണ്‍, ഡെവണ്‍ കോണ്‍വേ, സാക്ക് ഫോക്‌സ്, മിച്ച് ഹേ (വിക്കറ്റ് കീപ്പര്‍), കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്‌സ്, ഡാരില്‍ മിച്ചെല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റേ, വില്‍ യങ്.

Story first published: Saturday, January 10, 2026, 7:46 [IST]
Other articles published on Jan 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+