IND vs NZ: അഭിഷേകല്ല, ടി20യില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ സര്‍പ്രൈസ് താരം!! പ്രവചിച്ച് എഐ
ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയെ ഏറെ പ്രാധാന്യത്തോടെയാണ് ടീം ഇന്ത്യ നോക്കിക്കാണുന്നത്. കാരണം ഐസിസി ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ അവസാനമായി കളിക്കുന്ന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിന്റെ അതേ പ്രാധാന്യത്തോടെ ഈ പരമ്പരയെ ഇന്ത്യ സമീപിക്കുമെന്നും ഉറപ്പാണ്.
ടി20 പരമ്പരയില്‍ ജയിച്ച് ആത്മവിശ്വാസത്തോടെ ലോകകകപ്പില്‍ ഇറങ്ങാനായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും ആഗ്രഹിക്കുക. വെടിക്കെട്ട് താരങ്ങളുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ അണിനിരത്തുക. ആരാവും ടീമിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ. ഇതേക്കുറിച്ചറിയാം.

റണ്‍വേട്ടക്കാരനാവുകയാര്?
ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയോ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണോയല്ല മറിച്ച് യുവ മുന്‍നിര ബാറ്ററായ തിലക് വര്‍മയാണ് ടി20 പരമ്പരയിലെ ടോപ്‌സ്‌കോററാവുകയെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. ഇതിന്റെ കാരണങ്ങളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ തിലക് ടോപ്‌സ്‌കോററാവുമെന്നത് പ്രധാനമായും മൂന്നു കാരണങ്ങളാണ് എഐ പറയുന്നത്. ഇതില്‍ ആദ്യത്തേത് ,സമീപകാലത്തെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഫോം തന്നെയാണ്. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു തിലക്.
നാലിന്നിങ്‌സുകളില്‍ നിന്നും 62.33 എന്ന മികച്ച ശരാശരിയോടെ 187 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. പരമ്പരയിലുടനീളം ബാറ്റിങില്‍ തിലക് പുലര്‍ത്തിയ സ്ഥിരതയാണ് എടുത്തു പറയേണ്ടത്. അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ നേടിയ 73 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.
ഓവറോള്‍ ടി20 കരിറെടുത്താല്‍ രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും തിലക് ഇതിനകം നേടിക്കഴിഞ്ഞു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് എടുത്തു പറയേണ്ടത്. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരേ നേടിയ മാച്ച് വിന്നിങ് ഫിഫ്റ്റി ഇതിനു മികച്ച ഉദാഹരണവുമാണ്.
ടോപ്‌സ്‌കോററാവുമെന്നതിന് രണ്ടാമത്തെ കാരണമായി എആ ചൂണ്ടിക്കാണിക്കുന്നത് ടീമില്‍ തിലകിന്റെ ബാറ്റിങ് പൊസിഷനാണ്. പ്രധാനമായും മൂന്ന്, നാല് നമ്പറുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്യാറുള്ളത്.
ടീമിനു തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായാല്‍ നേരത്തേ ക്രീസിലെത്തി കൂടുതല്‍ ബോളകുകള്‍ നേരിടാനുള്ള അവസരം തിലകിനു ലഭിക്കാറുണ്ട്. വരാനിരിക്കുന്ന പരമ്പരയിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇതു അദ്ദേഹത്തെ സഹായിക്കും.

തിലകിനെ റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ സഹായിക്കുന്ന മൂന്നാമത്തെ കാരണം പിച്ചും സാഹചര്യങ്ങളുമാണ്. ഇടംകൈയന്‍ ബാറ്ററുടെ സ്‌ട്രോക്ക്‌പ്ലേ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങള്‍ക്ക് ഏറെ യോജിച്ചതാണ്.
സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അഭിഷേക് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. 96 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ, നായകന്‍ സൂര്യകുമാര്‍ യാദവാകട്ടെ ഫോമൗട്ടുമാണ്. ബാറ്റിങ് സ്ഥിരതയുടെ കാര്യത്തില്‍ ഇവരെയെല്ലാം തിലക് ഓവര്‍ടേക്ക് ചെയ്യുന്നു. ഹാര്‍ദിക് പാണ്ഡ്യക്കു ഫിനിഷര്‍ റോളായതിനാല്‍ റണ്‍സിന്റെ കാര്യത്തില്‍ തിലകിനെ പിന്തള്ളാനും സാധ്യതയില്ല.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഹര്‍ഷിദ് റാണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications