For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 86% സാധ്യത ഇവര്‍ക്ക്!! കളിയിലെ താരമാവുക ക്യാപ്റ്റന്‍, വിജയികളെ പ്രവചിച്ച് എഐ

രാജ്‌കോട്ട്: ന്യൂസിലാന്‍ഡുമായുള്ള രണ്ടാമങ്കവും ജയിച്ച് ടീം ഇന്ത്യ ഏകദിന പരമ്പര റാഞ്ചുമോ? അതോടെ ശക്തമായ തിരിച്ചുവരവ് നടത്തി കിവികള്‍ 1-1നു ഒപ്പമെത്തുമോ? ഇതിനുള്ള ഉത്തരം ബുധനാഴ്ച ലഭിക്കും. പകലും രാത്രിയുമായാണ് രണ്ടാമങ്കവും നടക്കാനിരിക്കുന്നത്.

വഡോദരയിലെ ആദ്യ കളിയില്‍ നാലു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരോവര്‍ ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യന്‍ വിജയം. ഇപ്പോഴിതാ രണ്ടാം ഏകദിനത്തില്‍ ആരു ജയിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നോക്കാം.

GILL BRACEWELL

പിച്ച് റിപ്പോര്‍ട്ട്, ടീം ന്യൂസ്

രാജ്‌കോട്ടിലെ ചുവന്ന പ്രതലമുള്ള പിച്ച് വലിയ സ്‌കോറുകള്‍ക്കു പേരുകേട്ടതാണ്. മികച്ച ബൗണ്‍സ് ലഭിക്കുന്ന പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു തുടക്കത്തില്‍ സഹായം ലഭിക്കുകയും ചെയ്യും. ക്രീസില്‍ സെറ്റായി കഴിഞ്ഞാല്‍ ആധിപത്യം പുലര്‍ത്താന്‍ ബാറ്റര്‍മാര്‍ക്കു സാധിക്കും.

പക്ഷെ സ്പിന്നര്‍മാര്‍ ഇവിടെ അവരുടെ ലൈനിലും ലെങ്ത്തിലുമെല്ലാം കണിശത പുലര്‍ത്തിയേ തീരൂ. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 350 റണ്‍സിനടുത്തെങ്കിലും പ്രതീക്ഷിക്കാം. സ്‌ട്രോക്ക് പ്ലേയ്ക്കു യോജിച്ചതിനാല്‍ തന്നെ ഇവിടെയുള്ള മുന്‍ ഏകദിനങ്ങളെടുത്താല്‍ ആദ്യം ബാറ്റ് ചെയ്തിട്ടുള്ള ടീമുകളാണ് ജയിച്ചിട്ടുള്ളതെന്നു കാണാം.

അതേസമയം, ടീം കോമ്പിനേഷനിലേക്കു വന്നാല്‍ ആദ്യ മല്‍സരത്തില്‍ ജയിച്ച അതേ ഇലവനെ നിലനിര്‍ത്താന്‍ ഇന്ത്യക്കു കഴിയില്ല. കാരണം പരിക്കു കാരണം സ്പിന്‍ ബൗൡങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പന്‍മാറിയിക്കുകയാണ്.

അദ്ദേഹത്തിനു പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയോ, ധ്രുവ് ജുറേലിനെയോ ഇന്ത്യ കളിപ്പിച്ചേക്കും. പേസ് ബൗളിങിലും ഒരു മാറ്റമുണ്ടായേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം അര്‍ഷ്ദീപ് സിങായിരിക്കും കളിച്ചേക്കുക. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ ലൈനപ്പില്‍ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ല.

നേര്‍ക്കുക്കുനേര്‍ കണക്കുകളെടുത്താല്‍ കിവികള്‍ക്കെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ ഏറ്റുമുട്ടിയ 121 ഏകദിനങ്ങളില്‍ 63 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ കിവികള്‍ 50 കളിയും ജയിച്ചുകയറി. ഒരു മല്‍സരം ടൈ ആയപ്പോള്‍ ഏഴെണ്ണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവസാനത്തെ അഞ്ചു ഏകദിനങ്ങളിലും കിവികളെ തുരത്താന്‍ ഇന്ത്യക്കായിട്ടുണ്ട്.

GILL

പ്രവചനമറിയാം

രാജ്‌കോട്ടിലെ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിനെ ഇന്ത്യ മലര്‍ത്തിയടിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്. 86 ശതമാനവും വിജയ സാധ്യത ഇന്ത്യക്കാണ്. ഈ മല്‍സരം ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കും.

ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താനായിരിക്കും ശ്രമിക്കുക. കളിയില്‍ കൂടുതല്‍ റണ്‍സെടുക്കുക വിരാട് കോലിയും വിക്കറ്റുകള്‍ സ്വന്തമാക്കുക മുഹമ്മദ് സിറാജുമായിരിക്കും. പക്ഷെ പ്ലെയര്‍ ഓഫ് ദി മാച്ചാവുക നായകന്‍ ശുഭ്മന്‍ ഗില്ലായിരിക്കുമെന്നും ഗ്രോക്ക് പ്രവചിക്കുകയാണ്.

സാധ്യതാ പ്ലെയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി/ ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/അര്‍ഷ്ദീപ് സിംഗ്.

ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കാറി ഫോള്‍ക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ആദിത്യ അശോക്.

Story first published: Monday, January 12, 2026, 18:10 [IST]
Other articles published on Jan 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+