Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ:12 മത്സരം, വിക്കറ്റ് 47; അക്ഷറിനെ വീണ്ടും തഴഞ്ഞു! സുന്ദര്‍ പ്ലേയിങ് 11ല്‍- വിമര്‍ശനം

പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും പുറത്തായപ്പോള്‍ പകരം വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ശുബ്മാന്‍ ഗില്ലും പ്ലേയിങ് 11ലേക്കെത്തി. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.

ഇന്ത്യ പ്ലേയിങ് 11ല്‍ വരുത്തിയത് നിര്‍ണ്ണായക മാറ്റങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ നിന്ന് കുല്‍ദീപ് യാദവിനെ തഴഞ്ഞപ്പോള്‍ പകരം എല്ലാവരും പ്രതീക്ഷിച്ചത് അക്ഷര്‍ പട്ടേലിനെയാണ്. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഇടം കൈയന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. എന്നാല്‍ അക്ഷറിനെ തഴഞ്ഞ് വാഷിങ്ടണ്‍ സുന്ദറെയാണ് ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. ഇപ്പോഴിതാ അക്ഷറിനെ തഴഞ്ഞതിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.

അക്ഷറിന് അര്‍ഹിച്ച അവസരം ലഭിക്കുന്നില്ല

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് അക്ഷര്‍ പട്ടേല്‍. വാഷിങ്ടണ്‍ സുന്ദറിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനും ബൗളറുമാണ് അക്ഷര്‍. റെക്കോഡുകളിലും അക്ഷറാണ് മുന്നില്‍. എന്നാല്‍ രവീന്ദ്ര ജഡേജയുടെ അതേ ബൗളിങ് ശൈലിയാണെന്നതാണ് അക്ഷറിന് തിരിച്ചടിയാവുന്നത്. എന്തായാലും അക്ഷറിനെ ടീമിലേക്ക് പരിഗണിക്കാതെ ബെഞ്ചിലിരുത്തുന്നത് നീതികേടാണെന്നാണ് ആരാധകര്‍ പറയുന്നത്.

അക്ഷര്‍ പട്ടേല്‍ ഇംഗ്ലണ്ടിനെതിരേ നടത്തിയ പ്രകടനം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇതിന് ശേഷം വേണ്ടത്ര പരിഗണന ടെസ്റ്റില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. അക്ഷറിന്റെ കണക്കിലേക്ക് വരുമ്പോള്‍ ഇന്ത്യയില്‍ 12 ടെസ്റ്റില്‍ നിന്ന് 47 വിക്കറ്റാണ് അദ്ദേഹം നേടിയത്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ അക്ഷറിനായിട്ടുണ്ട്. 39.60 ശരാശരിയില്‍ 594 റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടി. എന്നാല്‍ ഇതൊന്നും ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

india cricket

രാഹുലിന്റെ ചീട്ട് കീറി

രണ്ടാം ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ എല്‍ രാഹുലിന് പൂര്‍ണ്ണ പിന്തുണയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കിയത്. എന്നാല്‍ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാനെ നിലനിര്‍ത്തി രാഹുലിനെ ഒഴിവാക്കിയിരിക്കുകയാണ്. രാഹുലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ തഴഞ്ഞത് മികച്ച നീക്കമായാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ശുബ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് സിറാജിനേയും ഇന്ത്യ ഒഴിവാക്കി. മോശം ഫോമിലൂടെയാണ് സമീപകാലത്തായി സിറാജ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ സിറാജിനെ മാറ്റി പകരം ആകാശ് ദീപിന് ഇന്ത്യ അവസരം നല്‍കുകയായിരുന്നു. കുല്‍ദീപ് യാദവിന് സ്ഥിരതയോടെ തിളങ്ങാനാവാത്തതിനാലാണ് അദ്ദേഹത്തെ ഇന്ത്യ തഴഞ്ഞത്. എന്തായാലും ഇന്ത്യയുടെ നീക്കം ഗുണം ചെയ്യുമോ അതോ തിരിച്ചടിയാവുമോയെന്നത് കണ്ടറിയാം.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍

ന്യൂസീലന്‍ഡ് - ടോം ലാദം (c), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം ഒറൗര്‍ക്കി

Story first published: Thursday, October 24, 2024, 10:04 [IST]
Other articles published on Oct 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+